TV Shows
താനാണ് ആദ്യം പ്രണയം പറയുന്നത്…. അത്രയും ഭംഗിയുള്ളൊരു പെണ്ണിനെ താന്‍ കണ്ടിട്ടില്ല.. എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു? അവളുടെ മറുപടി ഇതായിരുന്നു;അഞ്ജൂസ് റോഷ്
താനാണ് ആദ്യം പ്രണയം പറയുന്നത്…. അത്രയും ഭംഗിയുള്ളൊരു പെണ്ണിനെ താന്‍ കണ്ടിട്ടില്ല.. എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു? അവളുടെ മറുപടി ഇതായിരുന്നു;അഞ്ജൂസ് റോഷ്
കഴിഞ്ഞ തവണത്തെ ബിഗ് ബോസ്സ് എന്തും കൊണ്ടും വ്യത്യസ്തത നിറഞ്ഞതായിരുന്നു. സ്വവര്‍ഗ്ഗാനുരാഗികള്‍ മത്സരാര്‍ത്ഥികളായി എത്തിയിരുന്നു. പോയ സീസണിലെ മത്സരാര്‍ത്ഥികളായ ജാസ്മിനും അപര്‍ണയും ലെസ്ബിയന്‍ ആയിരുന്നു.
ഇതേ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അശ്വിന് താന്‍ ഗേ ആണെന്ന് ഷോയിലൂടെയാണ് തുറന്ന് പറയുന്നത്. ഇപ്പോഴിതാ ഇത്തവണത്തെ ഒരു മത്സരാർത്ഥി ആയ അഞ്ജൂസ് റോഷ് താന്‍ സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് തുറന്നു പറച്ചില് നടത്തിയിരിക്കുകയാണ്.
താന്‍ ഒരു ടോം ബോയ് ആയിട്ടാണ് ചെറുപ്പം മുതലേ നടക്കുന്നത്. തന്നെ പെണ്‍കുട്ടിയായി കാണുന്നത് ഇഷ്ടമല്ല. അതുപോലെ തന്നെ ലെസ്ബിയന്‍ എന്ന വാക്കും ഇഷ്ടമല്ലെന്നും അഞ്ചൂസ് പറയുന്നുണ്ട്. പിന്നാലെയാണ് അഞ്ജൂസ് റോഷ് തന്റെ പ്രണയകഥ തുറന്ന് പറയുന്നത്.
അഞ്ച് വര്‍ഷമായി താന്‍ ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നാണ് അഞ്ജൂസ് തുറന്ന് പറയുന്നത്. തന്റെ പ്രണയത്തെക്കുറിച്ചും തന്റെ വീട്ടിലും പങ്കാളിയുടെ വീട്ടിലും അറിയാം. കല്യാണത്തെക്കുറിച്ചും മറ്റുമുള്ള എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക എന്നത് കൂടി മുന്നില്‍ കണ്ടാണ് താന്‍ ബിഗ് ബോസ് വീട്ടിലേക്ക് വന്നതെന്നും താരം പറയുന്നുണ്ട്. താന്‍ ബാംഗ്ലൂരില്‍ ജോലി ചെയ്ത സമയത്ത് തന്റെ റൂമിലുണ്ടായിരുന്നു പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയായിരുന്നു.
താനാണ് ആദ്യം പ്രണയം പറയുന്നത്. ആദ്യമായി കണ്ടപ്പോള്‍ തന്നെ തനിക്ക് ഇഷ്ടം തോന്നിയിരുന്നു. അത്രയും ഭംഗിയുള്ളൊരു പെണ്ണിനെ താന്‍ കണ്ടിട്ടില്ല. പരിചയപ്പെട്ട് സുഹൃത്തുക്കളായി രണ്ട് മാസം കഴിഞ്ഞപ്പോള്‍ താന്‍ പ്രണയം പറയുകയായിരുന്നു. എന്റെ ജീവിതത്തിന്റെ ഭാഗമാകാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അല്‍പ്പനേരം തന്റെ മുഖത്ത് നോക്കിയിരുന്ന ശേഷം അവള് ഒന്ന് ചിരിച്ചു. ഓക്കെ എന്ന് പറഞ്ഞുവെന്നുവാണ് അഞ്ചൂസ് പറയുന്നത്. പൊട്ടന് ലോട്ടറി അടിച്ചത് പോലെയായിരുന്നുവെന്നാണ് അതേക്കുറിച്ച് സ്വതസിദ്ധമായ ശൈലിയില്‍ അഞ്ചൂസ് പറയുന്നത്. തന്റെ പങ്കാളിയെക്കുറിച്ച് വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും താന്‍ അഭിനയിക്കുന്ന പരമ്പരയിലുള്ളവര്ക്കുമെല്ലാം അറിയാമെന്നും താരം പറയുന്നുണ്ട്.
ബിഗ് ബോസിന്റെ ഓഡിഷന് വന്നപ്പോള്‍ പങ്കാളിയും കൂടെയുണ്ടായിരുന്നു. താന്‍ എവിടെ പോയാലും കൂടെയുണ്ടാകുമെന്നാണ് താരം പറയുന്നത്. പങ്കാളിയെ കൂട്ടി ഓഡിഷന് വന്നപ്പോള്‍ ബിഗ് ബോസിലേക്ക് കപ്പിളായി വരാല് താല്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ അവസരമാണെന്നും താന്‍ ആഗ്രഹിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് കാമുകി മാറി നില്‍ക്കുകയായിരുന്നുവെന്നാണ് അഞ്ജൂസ് റോഷ് പറയുന്നത്. തനിക്ക് നൂറിലധികം പെണ്‍കുട്ടികളോട് ഇഷ്ടം തോന്നിയിട്ടുണ്ട്. ആദ്യം ക്രഷ് തോന്നുന്നത് ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടീച്ചറോടായിരുന്നുവെന്നും അഞ്ജൂസ് പറയുന്നത്. തന്റെ ജീവിതത്തില്‍ പുരുഷന്മാരില്ലെന്നും എല്ലായിപ്പോഴും പെണ്‍കുട്ടികളുമായിട്ടാണ് പ്രണയമുണ്ടായിട്ടുള്ളതെന്നും താരം വ്യക്തമാക്കുന്നു. താന്‍ ലെസ്ബിയന്‍ ആണെന്ന കാര്യം വീട്ടില്‍ അറിയാമെന്നും എന്നാല്‍ അതെക്കുറിച്ച് ചോദിക്കാറില്ലെന്നും തന്നെ വീട്ടുകാര്‍ മനസിലാക്കിയിട്ടുണ്ടെന്നും അഞ്ജൂസ് പറയുന്നു.
തന്റെ മുന്‍ കാമുകിമാരോടൊന്നും ദേഷ്യമോ പിണക്കമോ ഇല്ലെന്നും അഞ്ചൂസ് പറയുന്നു. എന്നാല്‍ തന്റെ കാര്യം വീട്ടില്‍ പറയാന്‍ ധൈര്യം കാണിച്ചത് നിലവിലെ കാമുകിയാണെന്നും അതിനാല്‍ ആകാശം ഇടിഞ്ഞു വീണാലും ചത്താലും താന്‍ അവളെ ഉപേക്ഷിക്കില്ലെന്നും അഞ്ജൂസ് പറയുന്നുണ്ട്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനിടെ ഇതാദ്യമായിട്ടാണ് തങ്ങള്‍ അകന്നിരിക്കുന്നതെന്നും താരം പറയുന്നുണ്ട്. തന്റെ കാമുകി അധികം സംസാരിക്കാത്ത കൂട്ടത്തിലാണെന്നും അതേസമയം ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും തന്നോട് പങ്കിടുന്നവളാണെന്നും അഞ്ജൂസ് പറയുന്നു. തന്റെ നല്ല സ്വഭാവം കണ്ട് ഇഷ്ടപ്പെട്ടവളാണ്. ബിഗ് ബോസില്‍ വച്ച് താന്‍ മാന്യമായിട്ടേ പെരുമാറുകയുള്ളൂ, കാരണം താന്‍ മോശമായി പെരുമാറുന്നത് കണ്ട് അവള്‍ക്ക് വിഷമം തോന്നാന്‍ പാടില്ലെന്നും അഞ്ജൂസ് പറയുന്നുണ്ട്. സെറീനയോടും റെനീഷയോടുമായിട്ടാണ് അഞ്ജൂസ് റോഷ് മനസ് തുറന്നത്.
