Connect with us

ഞാൻ ഇടക്കിടക്ക് റിനോഷേട്ടനെ നോക്കിക്കൊണ്ട് ഇരിക്കും, ഭയങ്കര രസമാണ് കാണാൻ… കണ്ണെടുക്കാൻ തോന്നുന്നില്ല..ഞാൻ കമ്മിറ്റഡ് അല്ലായിരുന്നെങ്കിൽ തീർച്ചയായും പ്രൊപ്പോസ് ചെയ്തേനെ; വീണ്ടും ഞെട്ടിച്ച് എയ്ഞ്ചലീന്‍

TV Shows

ബിഗ് ബോസ്സിന്റെ പുതിയ സീസണിലും ലവ് ട്രാക്ക് കൊണ്ട് പോകാന്‍ ചിലര്‍ ശ്രമിക്കുകയാണ്. ആദ്യ ദിവസം തന്നെ അത്തരമൊരു സമീപനവുമായിട്ടാണ് എയ്ഞ്ചലീന്‍ എത്തിയത്. സഹമത്സരാര്‍ഥിയായ അനിയന്‍ മിഥുനോട് തനിക്ക് തോന്നിയ ക്രഷിനെ പറ്റി എയ്ഞ്ചലീന്‍ മരിയ പറഞ്ഞിരുന്നു

ഇപ്പോഴിതാ, വീണ്ടും അത്തരമൊരു സമീപനം ഉണ്ടായിരിക്കുകയാണ്. റിനോഷിനോടാണ് ഏയ്ഞ്ചലിൻ ഇഷ്ടം പറഞ്ഞിരിക്കുന്നത്. രാത്രിയിൽ മനീഷ, സാഗർ സൂര്യ, എന്നിവർക്കൊപ്പം പാട്ടും മറ്റും പാടിയിരിക്കെ അതിനിടയിലാണ് ഏയ്ഞ്ചലിൻ റിനോഷിനെ ഇഷമാണെന്ന് പറഞ്ഞത്. റിനോഷിനെ നോക്കിയിരിക്കാറുണ്ടെന്നും കമ്മിറ്റഡ് ആയിരുന്നില്ലെങ്കിൽ പ്രപ്പോസ് ചെയ്തേനെ എന്നുമാണ് ഏയ്ഞ്ചലിൻ പറഞ്ഞത്.

‘ഞാൻ കാര്യമായിട്ട് പറയുകയാണ്. ഓപ്പൺ മൈൻഡഡ്‌ ആയി സംസാരിക്കുകയാണ്. ഞാൻ ഇടക്കിടക്ക് റിനോഷേട്ടനെ നോക്കിക്കൊണ്ട് ഇരിക്കും. ഭയങ്കര രസമാണ് കാണാൻ. ഞാൻ ഇടക്കൊക്കെ വെറുതെ നോക്കിക്കൊണ്ട് ഇരിക്കും.ഇത്രയും ഭംഗി, കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക്. വിഷ്ണുവേട്ടനും മിഥുനേട്ടനും ഒക്കെ നല്ല ബോഡി ഉണ്ടെങ്കിലും ആ ഒരു ഇത് എനിക്ക് തോന്നിയത് റിനോഷേട്ടനിലാണ്,’

‘ചെക്കൻ കേൾക്കുമോ എന്തോ, ഞാൻ കമ്മിറ്റഡ് അല്ലായിരുന്നെങ്കിൽ തീർച്ചയായും പ്രൊപ്പോസ് ചെയ്തേനെ. എനിക്ക് ആരും ഇല്ലാതെ നടക്കുക ആയിരുന്നെങ്കിൽ എന്തായാലും പ്രപ്പോസ് ചെയ്തേനെ. എന്തോ എനിക്കൊരു കണക്ഷൻ കിട്ടുന്നുണ്ട് ആളായിട്ട്,’ എന്നായിരുന്നു ഏയ്ഞ്ചലിൻ പറഞ്ഞത്.

എന്നാൽ ഏയ്‌ഞ്ചലിന്റെ വാക്കുകളെ, വിഷയം, സീൻ, അടിപൊളി എന്നൊക്കെ പറഞ്ഞ് ചുമ കേട്ടുകൊണ്ട് ഇരിക്കുകയായിരുന്നു റിനോഷ്. കണ്ണെടുക്കാൻ തോന്നുന്നില്ല എന്നൊക്കെ പറഞ്ഞപ്പോൾ എല്ലാ സംവിധായകരും ഇത് കേൾക്കണം എന്നൊക്കെ റിനോഷ് പറയുന്നുണ്ട്. താൻ ഇനിയും വസ്ത്രങ്ങൾ കൊണ്ടു വന്നിട്ടുണ്ട്. അതൊക്കെ ഇടാമെന്നും തമാശ എന്ന പോലെ റിനോഷ് പറയുന്നുണ്ട്.

ഒമര്‍ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന സിനിമയിലൂടെയാണ് എയ്ഞ്ചലീന്‍ മരിയ ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം, തനിക്ക് ബോയ്ഫ്രണ്ട് ഉണ്ടെന്ന് പറഞ്ഞാണ് ഏയ്ഞ്ചലിൻ വീട്ടിലേക്ക് പ്രവേശിച്ചത്.

More in TV Shows

Trending