TV Shows
തങ്ങള്‍ പ്രണയത്തിലാണെന്ന് രണ്ട് ദിവസം എല്ലാവരെ കൊണ്ടും തോന്നിപ്പിക്കണമെന്ന് ജുനൈസ് തനിക്ക് പേടിയാണെന്ന് റെനീഷയും; ഒടുക്കം ലവ് ട്രാക്ക് പാളിപ്പോയി
തങ്ങള്‍ പ്രണയത്തിലാണെന്ന് രണ്ട് ദിവസം എല്ലാവരെ കൊണ്ടും തോന്നിപ്പിക്കണമെന്ന് ജുനൈസ് തനിക്ക് പേടിയാണെന്ന് റെനീഷയും; ഒടുക്കം ലവ് ട്രാക്ക് പാളിപ്പോയി
ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ ആദ്യത്തെ വീക്കിലി ടാസ്‌ക് കഴിഞ്ഞതോടെ ക്യാപ്റ്റന്‍സി ടാസ്‌കിലേക്കുള്ള രണ്ട് പേരെ കണ്ടെത്തിയിരിക്കുകയാണ്. വീക്കിലി ടാസ്‌കില്‍ വിജയിച്ച അഖില്‍ മാരാരും നാദിറ മെഹ്‌റിനുമാണ് ക്യാപ്റ്റന്‍സിക്കായി മത്സരിക്കുക.
പോയ സീസണുകളില്‍ ലവ് ട്രാക്ക് ബിഗ് ബോസിലെ പ്രധാന കണ്ടന്റുകളിലൊന്നായിരുന്നു. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ ഒരു ലവ് ട്രാക്കിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണ്. ജുനൈസി്‌ന്റെ തലയിലാണ് ഈ ബുദ്ധി ഉദിച്ചിരിക്കുന്നത്. റെനീഷയും താനും തമ്മിലൊരു ലവ് ട്രാക്ക് ഉണ്ടാക്കാനുള്ള ശ്രമമാണ് ജുനൈസ് നടത്തിയത്. ഇന്നലെ ടാസ്‌കിനെല്ലാം ശേഷം ജുനൈസ് റെനീഷയെ ഗാര്‍ഡന്‍ ഏരിയയിലേക്ക് മാറ്റി നിര്‍ത്തിയ ശേഷമാണ് തന്റെ പദ്ധതി അവതരിപ്പിച്ചത്.
ബിഗ് ബോസ് വീട്ടിലുള്ളവരെ പറ്റിക്കാന്‍ വേണ്ടി നമ്മള്‍ പ്രണയത്തിലാണെന്ന് തോന്നിപ്പിക്കാന്‍ ശ്രമിക്കാനാണ് ജുനൈസ് റെനീഷയോട് പറഞ്ഞത്. തങ്ങള്‍ പ്രണയത്തിലാണെന്ന് രണ്ട് ദിവസം എല്ലാവരെ കൊണ്ടും തോന്നിപ്പിക്കുക. എന്നാല്‍ ജുനൈസിന്റെ ഈ ഐഡിയയോട് അത്ര പോസിറ്റീവായല്ല റെനീഷ പ്രതികരിച്ചത്. തനിക്ക് പേടിയാണെന്നാണ് റെനീഷ പറഞ്ഞത്. തങ്ങള്‍ പ്ലാനിട്ടത് പുറത്ത് വിടാതെ ലവ് രംഗങ്ങള്‍ മാത്രമാണ് ബിഗ് ബോസ് പുറത്തേക്ക് വിടുതെങ്കിലോ എന്നായിരുന്നു റെനീഷയുടെ ഭയം.
മാത്രമല്ല തനിക്ക് പ്രണയമൊന്നും വരില്ലെന്നും താന്‍ കോമഡി പീസാണെന്നും താന്‍ പ്രണയം അഭിനയിച്ചാലും കോമഡിയേ വരത്തുള്ളൂവെന്നുമാണ് റെനീഷ പറഞ്ഞത്. ഇതോടെ ജുനൈസിന്റെ ഐഡിയ നിലവില്‍ പൊളിഞ്ഞിരിക്കുകയാണ്. എന്നാല്‍ പിന്നീട് ഇതേ തന്ത്രവുമായി ജുനൈസ് മറ്റാരെയെങ്കിലും സമീപിക്കുമോ അതോ റെനീഷ തന്നെ സമ്മതിക്കുമോ എന്നൊക്കെ കണ്ടറിയേണ്ടതുണ്ട്.
തുടക്കം മുതല്‍ക്കു തന്നെ ശ്രദ്ധ നേടിയ രണ്ട ്താരങ്ങളാണ് ജുനെെസും റെനീഷയും. ടാസ്കുകളിലും ബിഗ് ബോസ് വീട്ടിലെ ആക്ടിവിറ്റികളിലുമെല്ലാം ശ്രദ്ധേയമായി മാറിയവരാണ് റെനീഷയും ജുനെെസും