Malayalam Breaking News
മോഹൻലാൽ മീര അനിലിന് നൽകിയ എട്ടിന്റെ പണി!!!
മോഹൻലാൽ മീര അനിലിന് നൽകിയ എട്ടിന്റെ പണി!!!
മോഹൻലാൽ മീര അനിലിന് നൽകിയ എട്ടിന്റെ പണി!!!
അവതാരികയായ മീര അനിലിനെ അറിയാത്ത മലയാളികൾ ഇല്ല. ടെലിവിഷൻ പരിപാടികളിൽ അവതാരികയായി തിളങ്ങിയ താരമാണ് മീര അനിൽ. മീരയുടെ അവതരണ ശൈലിയാണ് പ്രേക്ഷകരുടെ ഇടയിൽ മീരയെ പ്രിയങ്കരിയാക്കിയത്.സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയ മീരയുടെ പ്രധാന വിനോദം യാത്രകളാണ്. യാത്ര വിശേഷങ്ങൾ പങ്കു വയ്ക്കുമ്പോൾ സൂപ്പർ താരങ്ങൾക്കൊപ്പമുള്ള യാത്രകളുടെ അനുഭവങ്ങൾ പങ്കു വയ്ക്കുകയാണ് താരം. ഷോയുടെ ഭാഗമായുള്ള യാത്രയിൽ ലാലേട്ടനൊപ്പമുണ്ടെങ്കിൽ യാത്ര ത്രില്ലാണെന്നും ഫ്ളൈറ്റിൽ കയറുമ്പോൾ മുതൽ എന്തെങ്കിലും എട്ടിന്റെ പണി ലാലേട്ടൻ സമ്മാനിക്കാറുണ്ടെന്നും അതൊക്കെ യാത്ര വളരെ രസകരമാക്കുമെന്നും താരം പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ്സ് തുറന്നത്.
മീര അനിൽ പറയുന്നു
“ഷോയുടെ ഭാഗമായുള്ള യാത്രയിൽ ലാലേട്ടനൊപ്പമുണ്ടെങ്കിൽ യാത്ര ത്രില്ലാണ്. ഫ്ളൈറ്റിൽ കയറുമ്പോൾ മുതൽ എന്തെങ്കിലും എട്ടിന്റെ പണി ലാലേട്ടൻ സമ്മാനിക്കാറുണ്ട്. ഞാനിപ്പോഴും ഓർക്കുന്നു ഷോയുടെ ഭാഗമായുള്ള യാത്രയായിരുന്നു. ഫ്ളൈറ്റിൽ എല്ലാവരും ഉണ്ട്. എയർഹോസ്റ്റസ് എന്തോ കുടിക്കാനായി എല്ലാവർക്കും നൽകി. ഞാനും രുചിച്ചു. വല്ലാത്ത അരുചിയായിരുന്നു. ലാലേട്ടൻ പറ്റിച്ച പണിയായിരുന്നു. കഷായം പോലെയുള്ള എന്തോ കയ്പുള്ളതാണ് നൽകിയത്.
അതുപോലെ തന്നെ ശരിക്കുള്ള ആപ്പിളിനു പകരം പ്ലാസ്റ്റിക് ആപ്പിള്‍ കഴിക്കാൻ തരും. ആപ്പിൾ കഴിക്കാനെടുക്കുമ്പോഴാണ് പ്ലാസ്റ്റിക് ആണെന്ന് മനസ്സിലാകുന്നത്. ചോക്ളൈറ്റ് മാറ്റിയിട്ട് കല്ലുവച്ച് പൊതിഞ്ഞ് തരും അങ്ങനെ പല പണികളും തരും. ഇതൊക്കെ യാത്രയുടെ ത്രില്ലാണ്. ഒരിക്കലും മറക്കാനാവില്ല ലാലേട്ടനേടൊപ്പമുള്ള യാത്ര. യാത്രകഴിയുമ്പോള്‍ ഒാർത്തിരിക്കാനായി ഒരുപാട് നല്ല നിമിഷങ്ങൾ ലാലേട്ടൻ സമ്മാനിക്കാറുണ്ട്. മറിച്ച് മമ്മൂക്കയൊടൊപ്പമുള്ള യാത്രയാണെങ്കിൽ ഇക്ക സൈലന്റാണ്. ഫോണുമായി മമ്മൂക്ക ഇരിക്കും ബഹുമാനം കൊണ്ട് ബാക്കിയുള്ളവരും സൈലന്റായിരിക്കും”.
വിക്രത്തിന്റെ ഒപ്പമുള്ള യാത്രയിൽ മറക്കാനാവാത്ത അനുഭവവും മീര അനിൽ പങ്കു വച്ചു.
“എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ് തെന്നിന്ത്യന്‍ സൂപ്പർസ്റ്റാർ വിക്രത്തോടൊപ്പമുള്ള യാത്ര. അവതാരക ആയതുകൊണ്ട് തന്നെയാണ് എനിക്ക് ഇൗ ഭാഗ്യം ലഭിച്ചത്. വിക്രത്തിന്റെ ഇന്റർവ്യൂ എടുക്കാനായിരുന്നു ചെന്നൈയിലേക്ക് യാത്ര തിരിച്ചത്. അവിടുത്തെ ഹോട്ടലിലായിരുന്നു ഇന്റർവ്യൂ പ്ലാൻ ചെയ്തത്. വിക്രത്തിന് ഹോട്ടലിന്റെ ചുറ്റുപാട് അത്ര ഇഷ്ടപ്പെട്ടില്ല. പ്രകൃതിയോട് ചേര്‍ന്ന മറ്റൊരിടത്തേക്ക് പോയാലോ എന്നു ചോദിച്ചു. ഞങ്ങൾ ഒകെ പറഞ്ഞു.
വിക്രം സാറിന്റെ സ്വന്തം കാറിലായിരുന്നു ഞങ്ങൾ യാത്ര ചെയ്തത്. ഞാനും കാമറാമാനും മേക്കപ്പ്മാനും ഒപ്പമുണ്ടായിരുന്നു. ശരിക്കും വിസ്മയിപ്പിച്ച യാത്രയായിരുന്നു. പല്ലാവാരത്ത് ഒരു തടാകത്തിനരികിലായിരുന്നു ഇന്റർവ്യൂ നടത്തിയത്. കുറച്ചു സമയം മാത്രമേ വിക്രം സാറിനൊപ്പം യാത്ര ചെയ്തെങ്കിലും ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു. ഞാൻ അന്നു വെള്ളനിറമുള്ള പാവാടയായിരുന്നു അണിഞ്ഞിരുന്നത്. സർ ആ പാവാടയിൽ ലവ് എന്നെഴുതി. ഞാനതിപ്പോഴും നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്.”
travel experience of meera anil with super stars
