Connect with us

3 കോടി ചിലവിൽ പാട്ട്, കരി ഓയിലൊഴിച്ചും തീ കത്തിച്ചും സംഘട്ടന രംഗങ്ങൾ !! മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ അത്ഭുതങ്ങൾ….

Malayalam Breaking News

3 കോടി ചിലവിൽ പാട്ട്, കരി ഓയിലൊഴിച്ചും തീ കത്തിച്ചും സംഘട്ടന രംഗങ്ങൾ !! മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ അത്ഭുതങ്ങൾ….

3 കോടി ചിലവിൽ പാട്ട്, കരി ഓയിലൊഴിച്ചും തീ കത്തിച്ചും സംഘട്ടന രംഗങ്ങൾ !! മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ അത്ഭുതങ്ങൾ….

3 കോടി ചിലവിൽ പാട്ട്, കരി ഓയിലൊഴിച്ചും തീ കത്തിച്ചും സംഘട്ടന രംഗങ്ങൾ !! മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ അത്ഭുതങ്ങൾ….

മലയാള സിനിമ വളർച്ചയുടെ പാതയിലാണ്. വരാൻ പോകുന്ന ബിഗ് ബജറ്റ് സിനിമകളെല്ലാം തന്നെ കാണിക്കുന്നത് മറ്റു ഇൻഡസ്ട്രികളോട് കിടപിടിക്കുന്ന രീതിയിൽ മലയാള സിനിമയും വളർന്നു എന്ന് തന്നെയാണ്. 100 കോടിയിലധികം രൂപ ബജറ്റിൽ ഒരുങ്ങുന്ന മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹത്തിലും പ്രേക്ഷകർക്ക് പ്രതീക്ഷയേറെയാണ്. ഒടിയനും, പുലിമുരുകനുമൊക്കെ സൃഷ്ടിച്ച ആ തരംഗം ആവർത്തിക്കാൻ മരക്കാരിനും കഴിയും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിൽ ആളുകൾ പ്രതീക്ഷ വെക്കാൻ നിരവധി കരണങ്ങളാണുള്ളത്. പ്രധാന കാരണം പ്രിയദർശൻ എന്ന പെർഫെക്ഷനിസ്റ്റായ സംവിധായകനും മോഹൻലാൽ എന്ന നടനും തന്നെയാണ്. ഏതൊരു സിനിമയെടുത്താലും തങ്ങളുടേതായ കയ്യൊപ്പ് പതിപ്പിക്കുന്ന മലയാള സിനിമ ലോക സിനിമക്ക് നൽകിയ ഈ രണ്ട് ലെജന്റ്‌സ് ഒന്നിക്കുമ്പോൾ സിനിമാ സ്‌നേഹികൾ കൂടുതൽ പ്രതീക്ഷിക്കുന്നതിൽ അത്ഭുതമൊന്നുമില്ല.

ഇന്ത്യയിലെ പ്രമുഖ ടെക്‌നീഷ്യന്മാരുടെ സാന്നിധ്യവും ഈ സിനിമയിലുണ്ട്. സാബു സിറിളിനെ പോലുള്ള കല സംവിധായകരും, വി.എഫ്.എക്‌സിൽ ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തരായ ടീമും, വിദേശികളുടെ വരെ സാന്നിധ്യവും ഈ ടെക്‌നീഷ്യന്മാരുടെ ഇടയിൽ ഉണ്ട്. ഇവരുടെ കൂട്ടായ പ്രവർത്തനത്തിനൊപ്പം സിനിമ മേഖലയിൽ വർഷങ്ങളുടെ പരിചയമുള്ള അയ്യപ്പൻ നായരെ പോലുള്ള എഡിറ്ററുടെ സാന്നിധ്യവും സിനിമയുടെ കരുത്താണ്.

 

മലയാളത്തിലെ പ്രമുഖരുടെ മക്കളുടെ സാന്നിധ്യവും സിനിമയിലുണ്ട്. മോഹൻലാലിൻറെ മകൻ പ്രണവ്. പ്രിയദർശന്റെ മകൾ കല്യാണി, ഐവി ശശിയുടെ മകൻ ആനി ശശി, ത്യാഗരാജന്റെ മകൻ, മേനകയുടെ മകൾ കീർത്തി സുരേഷ് തുടങ്ങിയവരുടെ ഒക്കെ സാന്നിധ്യം ചിത്രത്തിൽ അഭിനയ രംഗത്തും അണിയറക്ക് പിന്നിലും ഉണ്ട്.

 

വലിയ വാർത്തകൾ തന്നെയാണ് അണിയറപ്രവർത്തകർക്കിടയിൽ നിന്ന് നമുക്ക് ലഭിക്കുന്നത്.ചിത്രത്തിൽ പ്രണവിനും കല്യാണിക്കും വേണ്ടി മാത്രം കോടികൾ ചിലവഴിച്ച് ഒരു ഗാനരംഗമുണ്ടത്രെ. മാത്രമല്ല ആക്ഷൻ രംഗംങ്ങളിലെ പെർഫെക്ഷന് വേണ്ടി വലിയ കഷ്ടപ്പാടുകൾ സഹിച്ചാണ് സിനിമ ചിത്രീകരണം നടക്കുന്നതെന്നും പറയപ്പെടുന്നു. ചിത്രത്തിനായി സംഗീതമൊരുക്കുന്നത് റോണി റാഫേലാണ്.

പ്രശസ്‌ത ഛായാഗ്രഹകൻ തിരുവാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

Marakkar Arabikadalinte simham shooting reports

More in Malayalam Breaking News

Trending

Recent

To Top