Connect with us

ഇതൊക്കെ വെരി സിംപിള്‍ !!! ടോവിനോയുടെ കിടിലന്‍ ആക്ഷന്‍ രംഗം

Interesting Stories

ഇതൊക്കെ വെരി സിംപിള്‍ !!! ടോവിനോയുടെ കിടിലന്‍ ആക്ഷന്‍ രംഗം

ഇതൊക്കെ വെരി സിംപിള്‍ !!! ടോവിനോയുടെ കിടിലന്‍ ആക്ഷന്‍ രംഗം

മലയാളത്തിലെ യുവ താരം ടോവിനോ തോമസ് തുടര്‍ച്ചയായ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടി മുന്നേറുകയാണ്. അരുണ്‍ റുഷ്ദി സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ഗ്രിസയിലിയില്‍ ആണ് ഇദ്ദേഹം ആദ്യം അഭിനയിച്ചത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ടോവിനോ പ്രേക്ഷക ശ്രദ്ധ നേടിയത് ദുല്‍ഖര്‍ സല്‍മാന്റെ കൂടെ എ.ബി.സി.ഡി.യില്‍ അഭിനയിച്ചതിന് ശേഷമാണ്. മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമായിരുന്നു. ഏറ്റവും അവസാനം ഇറങ്ങിയ എല്ലാ ചിത്രങ്ങളും വന്‍ പ്രദര്‍ശന വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയിട്ടുള്ളത്. ഇപ്പോഴിറങ്ങിയ ലൂസിഫരാണ് താരത്തിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.മലയാള സിനിമയിലെത്തുന്നതിനും മുന്‍പ് പരസ്യങ്ങളിലും ഷോര്‍ട്  ഫിലിമികളിലും അഭിനയിച്ചിട്ടുണ്ട് . മോഡലിംഗ് രംഗത്തു നിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇന്ദുലേഖ ഹെയര്‍ കെയര്‍ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്. 

സിനിമയിലേക്ക് കാലടുത്തുവയ്ക്കുന്നതിന് മുന്‍പ് താന്‍ അനുഭവിച്ച കഷ്ടപാടുകളെക്കുറിച്ച് ഒരിക്കല്‍ താരം പ്രേക്ഷകരോട് മനസ് തുറന്നിട്ടുണ്ട്. ‘സിനിമയില്‍ അവസരം തേടിയും, നടനാകാന്‍ കൊതിച്ചും ഒരുപാട് അലഞ്ഞിട്ടുണ്ട്. പിന്തള്ളപ്പെടുമ്പോഴെല്ലാം പിടിച്ചുനില്‍ക്കാന്‍ നിരന്തരം പരിശ്രമിക്കുകയായിരുന്നു. വിജയങ്ങള്‍ ഇന്ന് കൂട്ടുവരുമ്പോള്‍ സന്തോഷമുണ്ട്. തുടര്‍ന്നും അത്തരം നേട്ടങ്ങള്‍ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു പ്രാര്‍ഥിക്കുന്നു’. എന്നായിരുന്നു ടോവിനോ പറഞ്ഞിട്ടുള്ളത്.
ഓരോ ചിത്രങ്ങളിലും വ്യത്യസ്ത വേഷ പകര്‍ച്ചകളില്‍ താരം പ്രത്യക്ഷപ്പെടാറുള്ളത്. താരത്തിന്റെ  സ്‌റ്റൈലിനൊത്ത് ഗെറ്റപ്പിലും മാറ്റം വരുത്തുന്നത്  ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്. ടൊവിനോയുടെ സ്‌റ്റൈല്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഉയരെയ്ക്ക് ശേഷം ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കല്‍ക്കി. ചിത്രത്തില്‍ പോലീസ് ഗെറ്റപ്പിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. വൈറസ്, ലുക്ക, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഇവയാണ് ടൊവിനോയുടെ  ഇനി പുറത്തു വരാനുളള പുതിയ ചിത്രങ്ങള്‍.

Tovino thomas action….

More in Interesting Stories

Trending

Recent

To Top