Actor
വയലൻസ് കൊണ്ട് മാത്രമല്ല ആ സിനിമ വിജയിച്ചത്; മാർക്കോയെ കുറിച്ച് ടൊവിനോ തോമസ്
വയലൻസ് കൊണ്ട് മാത്രമല്ല ആ സിനിമ വിജയിച്ചത്; മാർക്കോയെ കുറിച്ച് ടൊവിനോ തോമസ്
ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം നിർവഹിച്ച് പുറത്തെത്തിയ സൂപ്പർഹിറ്റ് ഉണ്ണി മുകുന്ദൻ ചിത്രമായിരുന്നു മാർക്കോ. ക്രിസ്മസ് റിലീസായി ഡിസംബർ 20 ന് തീയേറ്ററുകളിൽ എത്തിയ ചിത്രം റെക്കോർഡുകൾ ഭേദിച്ചാണ് മുന്നേറുന്നത്. ഇപ്പോഴിതാ മാർക്കോയുടെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് നടൻ ടൊവിനോ തോമസ്. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
മാർക്കോ നല്ല ഒരു സിനിമയാണ്. ടെക്നിക്കലിയും അതിലെ പ്രകടനങ്ങൾ കൊണ്ടുമാണ് വയലൻസ് വിശ്വസനീയമായി തോന്നിയത്. അല്ലാതെ വയലൻസ് കൊണ്ട് മാത്രമല്ല ആ സിനിമയുടെ വിജയമെന്ന് എനിക്ക് തോന്നുന്നു. സിനിമ എന്ന നിലയ്ക്ക് നല്ലതായതുകൊണ്ടാണ് അത് വിജയിച്ചതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
സിനിമയിൽ നമ്മൾ കാണുന്നതൊന്നും ശരിക്കും നടക്കുന്നതല്ലല്ലോ, ഒരു മേക്ക് ബിലീഫ് ആണ്. ആ മേക്ക് ബിലീഫ് അത്രയും വിജയകരമായി അവർക്ക് ചെയ്യാൻ പറ്റി എന്നുള്ളിടത്താണ് ആ സിനിമ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്. ഏത് ഇമോഷൻ ആണെങ്കിലും ആൾക്കാരെ അത്രയും നന്നായി വിശ്വസിപ്പിക്കാൻ സാധിച്ചാൽ അത് വിജയിക്കും എന്നാണ് ടൊവിനോ പറഞ്ഞത്.
അതേസമയം, 12 ദിവസം കഴിയുമ്പോൾ മാർക്കോ 71 കോടി രൂപയിലധികം രൂപയാണ് കളക്ട് ചെയ്തതെന്നാണ് വിവരം. . വിദേശത്ത് നിന്ന് മാത്രം 21 കോടി രൂപയിലേറെ നേടിയിട്ടുണ്ട്. മലയാളത്തിലെ മോസ്റ്റ് വയലൻസ് ചിത്രം എന്ന ലേബലിൽ എത്തിയ ചിത്രം, ഇന്ത്യന്ഡ സിനിമയിലെ തന്നെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ഖ്യാതിയാണ് സ്വന്തമാക്കിയത്.
ക്യൂബ്സ് എൻറർടെയ്ൻമെൻറ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് മാർക്കോ നിർമിക്കുന്നത്. കെജിഎഫ്, സലാർ അടക്കമുള്ള ബിഗ് ബഡ്ജറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്‍റൂർ ആണ് മാർക്കോയിലെയും ഈണങ്ങൾ ഒരുക്കിയത്. ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്
ഉണ്ണി മുകുന്ദനെ കൂടാതെ സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ് തുടങ്ങി വലിയൊരു താര നിര തന്നെ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.
