Connect with us

ഗ്ലാമറസ് ലുക്കില്‍ ഉപ്പുംമുളകിലെ ലച്ചു.. !!

Interesting Stories

ഗ്ലാമറസ് ലുക്കില്‍ ഉപ്പുംമുളകിലെ ലച്ചു.. !!

ഗ്ലാമറസ് ലുക്കില്‍ ഉപ്പുംമുളകിലെ ലച്ചു.. !!

ചുരുങ്ങിയ കാലം കൊണ്ട് മലയാളി മനസ്സുകളിലിടം നേടിയ പരമ്പരയാണ് ഫ്ലവര്‍സ് ചാനലിലെ ”ഉപ്പും മുളകും” എന്ന പരമ്പര. കണ്ടു മടുത്ത പതിവ് സീരിയലുകളില്‍ നിന്നും വ്യത്യസ്തമായി അല്പം റിയലിസ്റ്റിക്കായി എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തരാക്കും വിധം തയ്യാറാക്കിയൊരു ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിലെ കഥാപാത്രങ്ങള്‍ എല്ലാം വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.സാധാരണ ടെലിവിഷന്‍ പരമ്പരകള്‍ പോലെ സ്ഥിരമായ ഒരു തുടര്‍കഥ ഉപ്പും മുളകിലും കണ്ടു വരാറില്ല.

ഏതായാലും കുഞ്ഞാവയുടെ വരവോടെ പരമ്പര പഴയതിലും ഉഷാറായെന്നു വേണം പറയാന്‍. മറ്റു കഥാപാത്രങ്ങള്‍ മികച്ച അഭിനയം കാഴ്ച്ച വെക്കുമ്പോള്‍ കുഞ്ഞാവ പരമ്പരയില്‍ ജീവിച്ചു കൊണ്ടാണ് പ്രേക്ഷക പിന്തുണ നേടിയെടുക്കുന്നത്. ടെലിവിഷനില്‍ മാത്രമല്ല യൂട്യുബിലും ഉപ്പും മുളകിന് വ്യൂവേഴ്‌സ് നിരവധിയാണ്. പല എപ്പിസോടുകളും യൂട്യൂബില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടാറുണ്ട്.ഇപ്പോഴിതാ ബാലുവും നീലുവും ദമ്പതികളായി സിനിമയിലേക്ക് എത്തുന്നു എന്നതാണ് പ്രധാന വാര്‍ത്ത. ലൈക്ക എന്ന മലയാള ചിത്രത്തിലൂടെയാണ് ഇരുവരും ഒരുമിക്കുന്നത്.നിരവധി ആരാധകരുള്ള താരമാണ് ജൂഹി രുസ്തുഗി എന്ന ലച്ചുവും. ആരാധക പിന്‍ബലമുള്ളതിനാല്‍ ലച്ചു പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാമിലൂടെ ലച്ചു പുറത്ത് വിട്ട ഫോട്ടോ വൈറലായിരിക്കുകയാണ്. കറുപ്പിനെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് കറുത്ത നിറമുള്ള വസ്ത്രം ധരിച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു ലച്ചു പോസ്റ്റ് ചെയ്തത്. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനുറ്റുകള്‍ക്കുള്ളില്‍ വൈറലായിരിക്കുകയാണ്.

Uppum mulakum Fame Lachu’s new look…

More in Interesting Stories

Trending

Recent

To Top