Connect with us

സ്വന്തം സുജാത സീരിയലിന്റെ പാക്കപ്പ് ചടങ്ങില്‍ വച്ച് മകന്റെ പേര് വെളിപ്പെടുത്തി ടോഷും ചന്ദ്രയും

serial

സ്വന്തം സുജാത സീരിയലിന്റെ പാക്കപ്പ് ചടങ്ങില്‍ വച്ച് മകന്റെ പേര് വെളിപ്പെടുത്തി ടോഷും ചന്ദ്രയും

സ്വന്തം സുജാത സീരിയലിന്റെ പാക്കപ്പ് ചടങ്ങില്‍ വച്ച് മകന്റെ പേര് വെളിപ്പെടുത്തി ടോഷും ചന്ദ്രയും

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതർ ആണ് ചന്ദ്ര ലക്ഷ്ണും ടോഷ് ക്രിസ്റ്റിയും. രണ്ട് പേരുടെയും വിവാഹം മുതൽ ഇവരുടെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെക്കാറുണ്ട്. അത് കൊണ്ട് തന്നെ ചന്ദ്ര ലക്ഷ്മണിന്റെ ജീവിതത്തിലെ സന്തോഷങ്ങളെ സ്വന്തം സന്തോഷങ്ങളായി കാണുന്ന ആരാധകർ ഏറെയാണ്.

സിനിമയിലും സീരിയലിലുമൊക്കെ ഒരുമിച്ച് അഭിനയിക്കുന്നതോടെ പ്രണയത്തിലാവുന്ന നിരവധി താരങ്ങളുണ്ട്. അത്തരത്തില്‍ ഒരൊറ്റ സീരിയല്‍ കൊണ്ട് ജീവിതം തന്നെ മാറി മറിഞ്ഞ താരങ്ങളാണ് ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും. സിനിമയിലും സീരിയലിലുമൊക്കെ തിളങ്ങി നിന്നിരുന്ന നടി ചന്ദ്ര വര്‍ഷങ്ങളോളം അഭിനയത്തില്‍ നിന്നും വിട്ട് നിന്നിരുന്നു.ശേഷം നടിയുടെ തിരിച്ച് വരവില്‍ ചെയ്ത സീരിയലാണ് സ്വന്തം സുജാത. സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പരയില്‍ സുജാത എന്ന നായിക വേഷമായിരുന്നു ചന്ദ്രയുടേത്. വീട്ടമ്മയായ സുജാത ഭര്‍ത്താവിന്റെ വഞ്ചനയില്‍ ഒറ്റപ്പെടുകയും പിന്നീട് റേഡിയോ ജോക്കിയായി മാറുകയും ചെയ്യുന്നതാണ് പരമ്പരയുടെ ഇതിവൃത്തം. ഇടയ്ക്ക് സുജാതയുടെ മറ്റൊരു നായകന്റെ വേഷത്തിലേക്കാണ് ടോഷ് ക്രിസ്റ്റിയുടെ ആദം ജോണ്‍ കടന്ന് വരുന്നത്.

അങ്ങനെ ചന്ദ്രയും ടോഷും ഒന്നിച്ച് അഭിനയിച്ച് തുടങ്ങി. വൈകാതെ സൗഹൃദത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തോട് കൂടി വിവാഹിതരാവുകയായിരുന്നു. ഇത്രയും കാലം ഇരുവരും വിവാഹം കഴിച്ചിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. രണ്ട് മതവിഭാഗങ്ങളില്‍ നിന്ന് വന്നവരാണെങ്കിലും കുടുംബത്തിന്റെയും സീരിയലിലെ അണിയറ പ്രവര്‍ത്തകരുടെയും വലിയ പിന്തുണ താരങ്ങള്‍ക്ക് ലഭിച്ചിരുന്നു. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ചന്ദ്ര ഗര്‍ഭിണിയാവുകയും ചെയ്തു.

ഇതിന് അനുസരിച്ച് പരമ്പരയുടെ കഥയും മാറി വന്നു. അങ്ങനെ സീരിയലിലെ സുജാതയും ഗര്‍ഭിണിയായി, ഒടുവില്‍ കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. ഇതിനെല്ലാം സീരിയല്‍ അണിയറ പ്രവര്‍ത്തകരോടാണ് ടോഷും ചന്ദ്രയും നന്ദി പറയുന്നത്. ഏറ്റവും പുതിയതായി തങ്ങളുടെ കുഞ്ഞിന്റെ പേരിനെ പറ്റിയുള്ള വിശേഷങ്ങളുമായിട്ടാണ് ചന്ദ്രയും ടോഷും എത്തിയിരിക്കുന്നത്.

മകന്റെ പേര് ഇതുവരെ പറയാത്തതിനാല്‍ എല്ലാവരും അത് ചോദിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ വീട്ടുകാരില്ലാതെ ആ ചടങ്ങ് നടത്തേണ്ടി വന്നുവെന്നാണ് താരങ്ങള്‍ പറഞ്ഞത്. സ്വന്തം സുജാത സീരിയലിന്റെ പാക്കപ്പ് ചടങ്ങില്‍ വച്ച് മകന്റെ പേര് വെളിപ്പെടുത്തേണ്ട സാഹചര്യം വന്നപ്പോള്‍ പറയുകയായിരുന്നു. അതിവിടെ പറയാമെന്ന് പറഞ്ഞാണ് താരങ്ങളെത്തിയത്.

മാര്‍ച്ച് പന്ത്രണ്ടിനാണ് സ്വന്തം സുജാത സീരിയല്‍ അവസാനിക്കുന്നത്. ഇതിനെ പറ്റി സംവിധായകന്‍ സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. ‘ചാനലിന് വലിയ മുതല്‍ക്കൂട്ടായി മാറിയ സീരിയലായിരുന്നു സ്വന്തം സുജാത. 64 ദിവസത്തെ എപ്പിസോഡ് കൊണ്ട് ഇത് അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ അതിന്റെ ഇരട്ടിയ്ക്ക് മുകളില്‍ മുന്നോട്ട് പോയിരിക്കുകയാണ്. നമ്മളെ സംബന്ധിച്ചിടത്തോളം ഇത് വിജയമാണ്.

മാത്രമല്ല ഈ സീരിയലിലൂടെ എല്ലാവരുടെയും ആകെ സ്വത്തായി മാറിയ ഒരാളുണ്ട്. അത് ടോഷിന്റെയും ചന്ദ്രയുടെയും കുഞ്ഞാണെന്നാണ് സംവിധായകന്‍ പറയുന്നത്. ആ കുഞ്ഞാണ് ഇന്ന് കേക്ക് മുറിക്കുന്നതെന്ന് പറഞ്ഞ സംവിധായകന്‍ പേരിനെ പറ്റി ചോദിച്ചു. പേരിത് വരെ ഇടാത്തത് കൊണ്ട് സാരമില്ലെന്ന് പറഞ്ഞെങ്കിലും പേര് ഇവിടെ വെളിപ്പെടുത്താമെന്നായി താരങ്ങള്‍.

അങ്ങനെ കുഞ്ഞിന് അയാന്‍ ടി ടോഷ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് ചന്ദ്ര പറയുന്നു. ദൈവത്തിന്റെ സമ്മാനം എന്നാണ് കുഞ്ഞിന്റെ പേരിനര്‍ഥം. ഞങ്ങളുടെ മാതാപിതാക്കളോട് അനുവാദം ചോദിക്കുന്നില്ല. കാരണം ചന്ദ്രയുമായി കണ്ടുമുട്ടാനും ഇങ്ങനൊരു ജീവിതവുമായി മുന്നോട്ട് പോവാനും സാധിച്ചത് സ്വന്തം സുജാത കാരണമാണ്. അതിന് എല്ലാവരോടും നന്ദി പറയുകയാണ്.

രണ്ട് പേരും സൂപ്പറാണ്. സീരിയല്‍ ഇടയ്ക്ക് ബോറടിപ്പിച്ചെങ്കിലും നിങ്ങള്‍ക്ക് ഇതിലൂടെ ഒന്നിക്കുവാന്‍ ഈ സീരിയല്‍ നിമിത്തമായി. അതില്‍ വലിയ സന്തോഷമുണ്ട്. ഇനിയും നല്ല പ്രൊജക്ട് ചെയ്യാന്‍ സാധിക്കട്ടേ. ഇടയ്ക്ക് വീഡിയോസ് അപ്ലോഡ് ചെയ്യണം.അങ്ങനെ എങ്കിലും നിങ്ങള്‍ ഒരുമിച്ചുള്ളത് കാണാമല്ലോ. അതുപോലെ ചന്ദ്രയും ടോഷും വീണ്ടും സീരിയലുകളുടെ ഭാഗമാവണം. കുഞ്ഞുണ്ടെന്ന് കരുതി ചന്ദ്ര പിന്നിലേക്ക് മാറരുത്, എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വന്ന് കൊണ്ടിരിക്കുന്നത്.

More in serial

Trending

Recent

To Top