Connect with us

ജയന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്, അതിന്റെ മൂന്നാം ദിവസം…

Malayalam

ജയന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്, അതിന്റെ മൂന്നാം ദിവസം…

ജയന് എന്തോ അപകടം സംഭവിക്കാന്‍ സാധ്യതയുണ്ട്, അതിന്റെ മൂന്നാം ദിവസം…

മലയാളികളുടെ മനസ്സിൽ അന്നും ഇന്നും നിറഞ്ഞുനിൽക്കുന്ന ഒരു ആക്ഷൻ സൂപ്പർ സ്റ്റാറാണ് ജയൻ.ഇന്നും കൊച്ചുകുട്ടികൾ പോലും പറഞ്ഞു നടക്കുന്നത് ആ അതുല്യ പ്രതിഭയുടെ ഡയലോഗുകളാണ്. ഇത്രയേറെ സാഹസികതയെ ഇഷ്ടപ്പെട്ടിരുന്ന ഒരു നടൻ മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നു തന്നെ പറയണം.
അത്രയ്ക്ക് ആഴത്തിലേക്ക് ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാൻ ആ നായകന് കഴിഞ്ഞു എന്നതാണ് അതിനർത്ഥം.ഒരുകാലത്ത് മലയാളത്തിൽ തരംഗം സൃഷ്ടിച്ചിരുന്ന സിനിമകളിൽ ഒട്ടുമിക്കതും ജയന്റെ സാന്നിധ്യമറിയിച്ചിട്ടുള്ളവയാണ്.അതുകൊണ്ട് തന്നെയാകണം അദ്ദേഹത്തിന്റെ മരണം പലർക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്തതും.സാഹസികമായ സംഘട്ടന രംഗങ്ങളിലൂടെ മലയാളത്തില്‍ ഒരു തരംഗംതന്നെ സൃഷ്‌ടിക്കാന്‍ ജയന് കഴിഞ്ഞിരുന്നെന്ന് ത്യാഗരാജന്‍ മാസ്‌റ്റര്‍ പറയുന്നു. പിന്നീട് ജയനെ അനുകരിക്കാന്‍ ശ്രമിച്ചവര്‍ക്കൊന്നും ആ പെര്‍ഫെക്ഷന്റെ അടുത്തെത്താന്‍ കഴിഞ്ഞിട്ടില്ല. അതുമായി ബന്ധപ്പെട്ട് ഒരു സന്ദര്‍ഭവും മാസ്‌റ്റര്‍ പങ്കുവെക്കുന്നു.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..
തൊഴിലിനോട് അങ്ങേയറ്റം ആത്മാർത്ഥതയായിരുന്നു ജയന്. താൻ കാരണം ഒരാൾക്കും നഷ്‌ടമുണ്ടാകരുതെന്ന് അവന് നിർബന്ധമുണ്ടായിരുന്നു. ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ നിന്ന് മുന്നോട്ടു കുതിക്കാനും കുതിരയുമായി ഗ്ളാസ് ഹൗസ് തകർത്ത് വരാനും ഉയരത്തിൽ നിന്ന് താഴേക്ക് എടുത്ത് ചാടാനും അഗ്നിക്കിടയിൽ കിടന്ന് സ്‌റ്റണ്ട് ചെയ്യാനും ജയന് ഒട്ടും മടിയുണ്ടായിരുന്നില്ല. സാഹസികമായ സംഘട്ടന രംഗങ്ങളിലൂടെ മലയാളത്തിൽ ഒരു തരംഗം സൃഷ്‌ടിക്കാൻ ജയന് കഴിയുകയും ചെയ‌്തു. പിന്നീട് ജയനെ അനുകരിക്കാൻ ശ്രമിച്ചവർക്കൊന്നും ആ പെർഫെക്ഷന്റെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ല. ‘അറിയപ്പെടാത്ത രഹസ്യത്തിൽ’ ജയൻ കാട്ടാനയിൽ നിന്ന് ജയഭാരതിയെ രക്ഷിക്കുന്ന ഒരു സീനുണ്ടായിരുന്നു. പ്രത്യക്ഷത്തിൽ തന്നെ അപകടം നിറഞ്ഞൊരു രംഗം.

അത് ചിത്രീകരിക്കുമ്പോൾ രണ്ടോ മൂന്നോ തവണ ആന ജയനെ കുത്താനോങ്ങി. അത്ഭുതകരമായി അവൻ രക്ഷപ്പെടുകയായിരുന്നു. ഷൂട്ടിംഗ് കാണാൻ വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു. മൂന്നാമതും ആന കുത്താനോങ്ങിയപ്പോൾ പാപ്പാന്റെ സമർത്ഥമായ ഇടപെടലാണ് ജയനെ രക്ഷിച്ചത്. ഷൂട്ടിംഗ് കണ്ടു നിന്ന ഒരു കുട്ടി ഉച്ചത്തിൽ വിളിച്ചു പറഞ്ഞു, ഇത് ജയന്റെ അവസാന ആനപിടിത്തമാണ്. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ പാപ്പാൻ എന്റെ അടുത്തു വന്നു. ജയന് എന്തോ അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നയാൾ വളരെ രഹസ്യമായി പറഞ്ഞു. ആന പലതവണ ജയനെ കുത്താനോങ്ങുന്നത് കണ്ട് പാപ്പാൻ വല്ലാതെ പേടിച്ചിരുന്നു. അത് അയാളുടെ വിശ്വാസമായി മാത്രമേ അന്നെനിക്ക് തോന്നിയുള്ളൂ. പക്ഷേ മൂന്ന് നാൾക്കകം അത് സംഭവിക്കുകയും ചെയ്‌തു.ജയനെന്ന ആ അതുല്യപ്രതിഭ മലയാളികൾക്ക് ഒരു തീരാ നഷ്ടം തന്നെയാണ്.ഒരിക്കലും ആരാലും നികത്താൻ കഴിയാത്ത ഒന്ന്.

thyagarajan talks about action master jayan

More in Malayalam

Trending

Recent

To Top