Connect with us

അച്ഛന്റെ ഒരു കണ്ണ് പുറത്തേയ്ക്ക് തള്ളി വന്നിരുന്നു, അദ്ദേഹത്തെ ആരോ കൊന്നതാണ്, അച്ഛന്റെ മരണത്തിൽ നടൻ എംജിആറിനെ സംശയമുണ്ട്; ആരോപണവുമായി ജയന്റെ മകൻ

Malayalam

അച്ഛന്റെ ഒരു കണ്ണ് പുറത്തേയ്ക്ക് തള്ളി വന്നിരുന്നു, അദ്ദേഹത്തെ ആരോ കൊന്നതാണ്, അച്ഛന്റെ മരണത്തിൽ നടൻ എംജിആറിനെ സംശയമുണ്ട്; ആരോപണവുമായി ജയന്റെ മകൻ

അച്ഛന്റെ ഒരു കണ്ണ് പുറത്തേയ്ക്ക് തള്ളി വന്നിരുന്നു, അദ്ദേഹത്തെ ആരോ കൊന്നതാണ്, അച്ഛന്റെ മരണത്തിൽ നടൻ എംജിആറിനെ സംശയമുണ്ട്; ആരോപണവുമായി ജയന്റെ മകൻ

മലയാള സിനിമയുടെ എക്കാലത്തെയും ഇതിഹാസ നടനായിരുന്നു ജയൻ. സിനിമാപ്രേമികളുടെ മനസിൽ വലിയൊരു നെമ്പരം സൃഷ്ടിച്ചാണ് ജയൻ ഈ ലോകത്തോട് വിട പറഞ്ഞത്. ഇപ്പോഴും അദ്ദേഹത്തിന്റെ പ്രകടനത്തെ കുറിച്ചുള്ള വാർത്തകൾ കാലങ്ങൾ കഴിഞ്ഞും വന്ന് കൊണ്ടേ ഇരിക്കുന്നു. താരത്തിന്റെ വേർപാടുണ്ടായി വർഷങ്ങൾക്ക് ശേഷം പലവിധ ആരോപണങ്ങളും ഉയർന്ന് വന്നിരുന്നു.

സിനിമ ചിത്രീകരണത്തിനിടെ അപ്രതീക്ഷിതമായി ഉണ്ടായ അപകടമായിരുന്നു നടന്റെ മരണത്തിന് കാരണമായത്. ഹെലികോപ്റ്ററിൽ നിന്ന് വീണ് മരണപ്പെട്ടതാണെന്നും അതല്ല ചിലർ ചേർന്ന് നടനെ കൊലപ്പെടുത്തിയത് ആണെന്നും തുടങ്ങി പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജയന്റെ മകൻ എന്നവകാശപ്പെടുന്ന മുരളി ജയൻ നടനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

ജയന് ഒരു പ്രണയം ഉണ്ടായിരുന്നതിനെക്കുറിച്ചും ഈ കാരണത്താൽ അദ്ദേഹം കൊല്ലപ്പെട്ടതാകാൻ സാധ്യതയുണ്ടെന്നുമാണ് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. അച്ഛന്റെ മരണത്തിൽ നടൻ എംജിആറിനെ സംശയമുണ്ടെന്നാണ് മുരളി പറയുന്നത്. ലവ് ഇൻ സിംഗപ്പൂർ എന്ന സിനിമയിൽ ലത എന്ന് പറയുന്ന ഒരു നടി അഭിനയിച്ചിരുന്നു. എംജിആർ ലത എന്നാണ് അവർ അറിയപ്പെടുന്നത്.

അവരും എന്റെ അച്ഛനും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും വിവാഹം കഴിക്കാൻ ഒരുങ്ങിയിരുന്നതായിട്ടുമാണ് കഥകൾ. ഈ നടിയുടെ ഒരു അഭിമുഖവും ഞാൻ കണ്ടിട്ടുണ്ട്. ജയൻ തന്നെ കല്യാണം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ് അവർ പറഞ്ഞത്. എംജിആറിന്റെ കാമുകി എന്നാണ് അക്കാലത്ത് അവരെപ്പറ്റി മറ്റ് ചിലർ പറഞ്ഞിരുന്നത്. ജയൻ ആണെങ്കിൽ മലയാള സിനിമയിലെ അന്നത്തെ സൂപ്പർതാരമാണ്.

മറ്റൊരാളുടെ കാമുകി എന്ന് അറിയപ്പെടുന്ന ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ മാത്രം അധ:പതിച്ച വ്യക്തിയായിരുന്നില്ല ജയൻ. പക്ഷേ ഒരു പ്രണയം ഉണ്ടായിരിക്കാം. അതിനെപ്പറ്റി തനിക്കറിയില്ലെന്ന് മുരളി പറയുന്നു. ഇവർ പ്രണയത്തിൽ ആണെന്ന് കഥ പ്രചരിച്ചതോടെ അച്ഛൻ തമിഴ്‌നാട്ടിലേയ്ക്ക് പോയപ്പോൾ എംജിആറിന്റെ ഗുണ്ടകൾ അദ്ദേഹത്തെ ഭീഷണിപ്പെടുത്തിയതായി ഞാൻ കേട്ടിട്ടുണ്ട്.

പ്രേം നസീർ സാറും ജോസ് പ്രകാശുമൊക്കെ ജയൻ അങ്ങനൊരു വ്യക്തിയല്ല നല്ല ആളാണെന്ന് പറഞ്ഞെങ്കിലും ജയൻ തമിഴ്‌നാട്ടിൽ വന്നാൽ അടിക്കും കൊല്ലും എന്നൊക്കെ പറഞ്ഞു ഭീഷണിപെടുത്തി. അതിൽ എനിക്കൊരു സംശയം ഉണ്ട്. അയാളുടെ ആളുകൾ എന്തെങ്കിലും പണി കൊടുത്തതാണോ എന്നാണ് സംശയം. അവരുടെ നാട്ടിൽ വച്ച് ആണല്ലോ സംഭവം ഉണ്ടാവുന്നത്. ആശുപത്രിയിലേക്ക് പോകുന്ന വഴിക്ക് എന്തെങ്കിലും തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നൊന്നും അറിയില്ല.

ചിലപ്പോൾ ആശുപത്രിയിൽ കയറി തലമണ്ട അടിച്ച് പൊട്ടിച്ചതുമാവാം. അന്ന് എംജിആറിന് അവിടെ വലിയ സ്വാധീനമാണ് ഉള്ളത്. ഇതൊക്കെ വെറും സംശയം മാത്രമാണ്. അന്വേഷിച്ചാൽ ചിലപ്പോൾ കണ്ടുപിടിക്കാൻ സാധിച്ചേക്കാം. പക്ഷേ ആ ആളുകളെല്ലാം മരിച്ചുപോയെന്നും മുരളി പറയുന്നു. പിന്നെ ഹെലികോപ്ടറിന്റെ ലീഫ് വന്ന് ഇടിച്ചുവെന്ന് പറയുന്നു. അങ്ങനെയെങ്കിൽ അവിടെ ആ ഭാഗം ഉണ്ടാവുമോ? എല്ലാം തെറിച്ച് പോയിട്ടുണ്ടാവില്ലേ… അച്ഛന്റെ ഒരു കണ്ണ് പുറത്തേക്ക് തള്ളി വന്നിരുന്നു.

അന്ന് അപകടം സംഭവിച്ചിട്ടുണ്ടാവാം. പക്ഷേ മരണം അപകടമാണെന്ന് വിശ്വാസമില്ല. അദ്ദേഹത്തെ ആരോ കൊന്നതാണെന്നും മകൻ പറയുന്നു. ശ്രീകുമാരൻ തമ്പിയെ പോലുള്ളവർ കുറെ കാലമായി പറയുന്നത് അദ്ദേഹം ഒരു എയർഹോസ്റ്റസിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു എന്നാണ്.

1980 ൽ മരിച്ചില്ലായിരുന്നെങ്കിൽ 81 ൽ ജയൻ എയർ ഹോസ്റ്റസിനെ വിവഹം കഴിച്ചേനെ എന്ന് പറയുന്നത് തെറ്റാണ്… മലയാള സിനിമയിൽ പേരുദോഷം കേൾപ്പിക്കാത്ത ഒരേയൊരു നടൻ ജയനാണ്. അദ്ദേഹത്തെക്കുറിച്ച് ഒരു നടിമാരും ഇതുവരെ പരാതി പറഞ്ഞിട്ടില്ല. നുള്ളി, പിച്ചി ഉപദ്രവിച്ചു, എന്നൊന്നും പേരുദോഷം കേൾപ്പിച്ചിട്ടില്ലെന്നും മുരളി പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending