അച്ഛനെ എനിക്ക് തടയാന്‍ സാധിക്കില്ല; എനിക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസിലാകുന്നില്ല ; ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ!!!
By
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. 2007 ല്‍ വിവാഹിചരായ ഇരുവരുടെയും ജീവിതത്തില്‍ ഇക്കാലയളവിനിടെ വന്ന മാറ്റങ്ങള്‍ ഏറെയാണ്. സൗന്ദര്യ റാണിയായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കവെയാണ് ഐശ്വര്യ അഭിഷേകിനെ വിവാഹം ചെയ്യുന്നത്.
താരമൂല്യം നോക്കിയാല്‍ ഐശ്വര്യക്ക് താഴെയാണ് അഭിഷേക്. എന്നാല്‍ ഇതൊന്നും ഇവരുടെ വിവാഹ ബന്ധത്തെ ബാധിച്ചില്ല. ഇന്ത്യയിലെ തന്നെ പ്രബലമായ കുടുംബത്തിലേക്കാണ് ഐശ്വര്യ റായ് അഭിഷേകിനെ വിവാഹം കഴിച്ചെത്തിയത്.
ഐശ്വര്യയുടേയും അഭിഷേകിന്റേയും പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. ബച്ചന്‍ കുടുംബത്തിലേക്കുള്ള ഐശ്വര്യയുടെ കടന്ന് വരവ് ഏറെ ചര്‍ച്ചയായി.
ഐശ്വര്യ അഭിനയ രംഗം വിടുമോ എന്ന് വരെ ആരാധകര്‍ ഭയന്നു. പൊതുവെ യാഥാസ്ഥിതികരാണ് ബച്ചന്‍ കുടുംബം. അതുകൊണ്ടാണ് ആരാധകര്‍ക്ക് ഇങ്ങനെയാെരു ആശങ്ക വന്നത്. എന്നാല്‍ വിവാഹശേഷവും നടി സിനിമാ രംഗത്ത് സജീവമായിരുന്നു. പക്ഷെ മകള്‍ ആരാധ്യ പിറന്ന ശേഷം സിനിമകളുടെ എണ്ണം കുറച്ചു. അമ്മയായ ശേഷം വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ.
ബച്ചന്‍ കുടുംബത്തിലെ മരുമകളായി മാറിയത് മുതല്‍ അഭിഷേകിന്റെ കുടുംബവുമായി വളരെയധികം അടുക്കാനും ഐശ്വര്യയ്ക്ക് സാധിച്ചിരുന്നു. ഐശ്വര്യ മരുമകളല്ല, മകള്‍ തന്നെയാണെന്നാണ് അമിതാഭ് ബച്ചനും ജയ ബച്ചനും പലപ്പോഴും പറഞ്ഞിട്ടുള്ളത്.
ഇപ്പോഴിതാ ഐശ്വര്യയുടെ പഴയൊരു അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വിവാഹത്തിന് മുന്നോടിയായുള്ള രോക്ക ചടങ്ങിനെക്കുറിച്ചുള്ള ഐശ്വര്യയുടെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ദക്ഷിണേന്ത്യക്കാരിയായ തനിക്ക് അത്തരത്തിലൊരു ചടങ്ങിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്.
ഒരു ദിവസം അഭിഷേക് വിളിച്ച് തങ്ങള്‍ വരികയാെന്ന് പറയുകയായിരുന്നുവെന്നാണ് ഐശ്വര്യ പറയുന്നത്. ആ സമയത്ത് തന്റെ അച്ഛന്‍ പോലും വീട്ടിലുണ്ടായിരുന്നില്ലെന്നും ഐശ്വര്യ പറയുന്നുണ്ട്. മുമ്പൊരിക്കല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ”രോക്ക എന്നൊരു ചടങ്ങ് ഉണ്ടെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.
ഞങ്ങള്‍ സൗത്ത് ഇന്ത്യന്‍സ് ആണ്. അതിനാല്‍ രോക്ക എന്താണെന്ന് അറിയില്ല. ഒരു ദിവസം അവരുടെ വീട്ടില്‍ നിന്നും ഞങ്ങളുടെ വീട്ടിലേക്കൊരു കോള്‍ വന്നു. ഞങ്ങള്‍ വരികയാണെന്ന് പറഞ്ഞു. ഞാന്‍ അച്ഛനെ വിളിച്ചപ്പോള്‍ എത്താന്‍ ഒരു ദിവസം കൂടെയെടുക്കുമെന്നാണ് പറഞ്ഞത്” ഐശ്വര്യ പറയുന്നു. അഭിഷേക് ബച്ചന്‍ അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പമാണ് വന്നത്. ആ സമയത്ത് തന്റെ അച്ഛന്‍ ഫോണിലൂടെയാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഐശ്വര്യ പറയുന്നത്.
”അഭിഷേക് വിളിച്ച് പറഞ്ഞത് ഞങ്ങള്‍ വരികയാണ്, അച്ഛനെ എനിക്ക് തടയാന്‍ സാധിക്കില്ല എന്നായിരുന്നു. ഞങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്, നിന്റെ വീട്ടിലേക്ക് വരികയാണെന്ന് പറഞ്ഞു. ഞാന്‍ ആകെ ഞെട്ടിപ്പോയി. രോക്ക നടക്കുമ്പോള്‍ എന്റെ അച്ഛന്‍ ഫോണിലൂടെയാണ് പങ്കെടുത്തത്. അദ്ദേഹം സ്ഥലത്തുണ്ടായിരുന്നില്ല” ഐശ്വര്യ പറയുന്നു. എന്താണ് നടക്കുന്നതെന്ന് തനിക്ക് മനസിലായില്ലെന്നും തന്റേയും അഭിഷേകിന്റേയും നിശ്ചയം ആണോ നടന്നതെന്ന് താന്‍ അമ്മയോട് ചോദിച്ചെന്നും ഐശ്വര്യ പറയുന്നു.
താനും അമ്മയും എന്താണ് നടക്കുന്നതെന്ന് മനസിലാകാതെ നില്‍ക്കുമ്പോള്‍ ബച്ചന്‍ കുടുംബം വികാരഭരിതരായിരുന്നുവെന്നാണ് ഐശ്വര്യ ഓര്‍ക്കുന്നത്. ”അമ്മ ഇവിടെയുണ്ട്. അവര്‍ വന്നു. അവര്‍ വികാരഭിരതരാണ്. എന്താണ് സംഭവിക്കുന്നതെന്നായിരുന്നു എന്റെ ചിന്ത. പിന്നെ, വരു വീട്ടിലേക്ക് പോകാം എന്നായി അവര്‍. എന്താണ് നടന്നത്, ഇതാണോ വിവാഹ നിശ്ചയം എന്ന് ഞാന്‍ അമ്മയോട് ചോദിക്കുകയായിരുന്നു” ഐശ്വര്യ പറയുന്നു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ബച്ചന്‍ കുടുംബം അഭിഷേകിന്റേയും ഐശ്വര്യയുടേയും വിവാഹം നടത്താന്‍ തിടുക്കം കാണിച്ചിരുന്നുവോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ട്. ഐശ്വര്യയുടെ അച്ഛന്‍ വരുന്നത് വരെ കാത്തു നില്‍ക്കാന്‍ പോലും അവര്‍ തയ്യാറായിരുന്നില്ലെന്നും അത് അപമാനിക്കലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. അതേസമയം അഭിഷേകും ഐശ്വര്യയും പിരിയുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കുറേനാളുകളായി ഇരുവരും അകന്നാണ് കഴിയുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അഭിഷേകിന്റെ കുടുംബവുമായുള്ള പ്രശ്‌നങ്ങളാണ് അഭിഷേകും ഐശ്വര്യയും അകലാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് വേദി പങ്കിടുകയും ചെയ്തിരുന്നു. ഐശ്വര്യയും അഭിഷേകിന്റെ സഹോദരി ശ്വേതയും അമ്മ ജയയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പലപ്പോഴായി ജയയും ശ്വേതയും ഐശ്വര്യയെ അവഗണിച്ചതായി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഐശ്വര്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നം ബച്ചന്‍ കുടുംബം വിട്ടു നിന്നതും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ വാര്‍ത്തകളോടൊന്നും ഐശ്വര്യയോ അഭിഷേകോ പ്രതികരിച്ചിട്ടില്ല.