Movies
തുറമുഖം ഒ.ടി.ടിയിലേക്ക്; റീലിസ് തിയ്യതി പ്രഖ്യാപിച്ചു
തുറമുഖം ഒ.ടി.ടിയിലേക്ക്; റീലിസ് തിയ്യതി പ്രഖ്യാപിച്ചു
നിവിന്‍ പോളി ചിത്രം തുറമുഖം ഒ.ടി.ടിയിലേക്ക്. ഏപ്രില്‍ 28 മുതലാണ് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിക്കുന്നത്. സോണി ലൈവിലൂടെയാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
ധാരാളം പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന് സ്റ്റീഫനാണ്.
പിന്നീട് മൂന്നോ നാലോ തവണ പുതിയ തിയതികള്‍ പ്രഖ്യാപിച്ചെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ കാരണം റിലീസ് നീണ്ടു പോവുകയായിരുന്നു. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. മാര്‍ച്ച് 10-നാണ് ചിത്രം തിയേറ്ററിലെത്തിയത്.
മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്ജുന് അശോകന്, ദര്‍ശന രാജേന്ദ്രന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
