Malayalam Breaking News
കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവിയുടെ പുതിയ ചിത്രം; നായകൻ നിവിൻ പോളി
കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവിയുടെ പുതിയ ചിത്രം; നായകൻ നിവിൻ പോളി
കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവിയുടെ പുതിയ ചിത്രം; നായകൻ നിവിൻ പോളി
പ്രശസ്ത ഛായാഗ്രഹകനായ രാജീവ് രവി സൂപ്പര്‍ ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിന് ശേഷം കൊച്ചി പശ്ചാത്തലമാക്കി വീണ്ടുമൊരു ചിത്രവുമായി എത്തുന്നു. ചിത്രത്തില്‍ നായകനായി എത്തുന്നത് നിവിന്‍ പോളി ആണ്. ‘തുറമുഖം’ എന്നാണ് ചിത്രത്തിന്റെ പേര്. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.
തെക്കേപ്പാട്ട് ഫിലിംസ് ആണ് ചിത്രം നിര്‍മിക്കുന്നത്. നേരത്തേ രാജീവ് രവി കൊച്ചി പശ്ചാത്തലമാക്കി ഒരുക്കിയ കമ്മട്ടിപ്പാടം ബോക്‌സ് ഓഫിസിലും നിരൂപകര്‍ക്കിടയിലും ശ്രദ്ധ നേടിയ ചിത്രമാണ്. കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി ഒരുക്കുന്ന ചിത്രത്തെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖരും നിവിന്‍ പോളിയ്‌ക്കൊപ്പം സിനിമയില്‍ അണിനിരക്കും.
രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിന്‍ അഭിനയിക്കുന്ന ആദ്യ സിനിമ ആയിരിക്കുമിത്. പുതിയ ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ തേടുന്നു എന്ന വാര്‍ത്ത തന്റെ ഒഫീഷ്യല്‍ പേജിലൂടെ നിവിന്‍ പങ്കു വച്ചിരുന്നു. 18-നും 55-നും ഇടയില്‍ പ്രായമുള്ളവരെയാണ് അണിയറക്കാര്‍ തിരയുന്നത് എന്നുള്ള വാര്‍ത്തയായിരുന്നു ഫെയ്‌സ്ബുക്ക് കുറിപ്പായി വന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ‘മിഖായേലി’ന്റെ റിലീസിങ് തിരക്കുകളിലാണ് നിവിന്‍ ഇപ്പോള്‍.
rajeev ravi new movie thuramukham