Movies
മുമ്പ് അഹാനയുടെ ഫാന്‍ ആയിരുന്നില്ല… എന്നാല്‍ ഈ സിനിമയിലെ പ്രകടനം അഹാനയുടെ കരിയര്‍ ബെസ്റ്റ് ആണ്; ഗോവിന്ദ് വസന്ത
മുമ്പ് അഹാനയുടെ ഫാന്‍ ആയിരുന്നില്ല… എന്നാല്‍ ഈ സിനിമയിലെ പ്രകടനം അഹാനയുടെ കരിയര്‍ ബെസ്റ്റ് ആണ്; ഗോവിന്ദ് വസന്ത
അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അടി’ ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ പ്രസ് മീറ്റിനിടെ ഗോവിന്ദ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ചിത്രത്തില്‍ അഹാനയുടെ പ്രകടനം ഞെട്ടിച്ചു എന്നാണ് സംഗീത സംവിധായകന്‍ പറയുന്നത്. താന്‍ മുമ്പ് അഹാനയുടെ ഫാന്‍ ആയിരുന്നില്ല. എന്നാല്‍ ഈ സിനിമയിലെ പ്രകടനം അഹാനയുടെ കരിയര്‍ ബെസ്റ്റ് ആണ്. ഷൈന്‍ മികച്ച നടനാണെങ്കിലും അടിയിലെ അഭിനയം അതില്‍ നിന്നെല്ലാം വ്യത്യസ്തമായിരുന്നു.
റൊമാന്റിക് ഹീറോ ആയിട്ട് ഒരിക്കലും ഷൈന്‍ ചേട്ടനെ കണ്ടിട്ടില്ല. അതുപോലെ ധ്രുവനായാലും. എല്ലാവരും ഇതുവരെ ചെയ്യാത്ത ക്യാരക്ടറാണ് ചെയ്തിരിക്കുന്നത് എന്നാണ് ഗോവിന്ദ് വസന്ത പറയുന്നത്.
പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഗോവിന്ദ് വസന്ത ആണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം ഒരു ഫണ്‍ ഫാമിലി എന്റെര്‍ടെയിനറാണ്.
സജീവ് ആയി ഷൈന്‍ ടോമും ഗീതികയായി അഹാന കൃഷ്ണയും ചിത്രത്തിലെത്തുന്നു. ജീവിത യാഥാര്‍ത്ഥ്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയില്‍ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കൂടി ചേരുന്ന ചിത്രമായിരിക്കും അടി എന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.