Movies
ഹൃദയത്തിന് ശേഷം പ്രണവും വിനീതും വീണ്ടും ഒന്നിക്കുന്നു
ഹൃദയത്തിന് ശേഷം പ്രണവും വിനീതും വീണ്ടും ഒന്നിക്കുന്നു
ഹൃദയത്തിന് ശേഷം പ്രണവും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. വിനീതിന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായി എന്നും നായകനാകുന്നത് പ്രണവ് മോഹൻലാലായിരിക്കുമെന്നുമാണ് റിപ്പോർട്ട്. ഈ വർഷം രണ്ടാം പദത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം. പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമാണിത്.
.പ്രണവ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ഈ വർഷം ഉണ്ടാകുമെന്നാണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം കഴിഞ്ഞ മാസം അറിയിച്ചത്. പ്രണവ് ടൂർ ഒക്കെ കഴിഞ്ഞ് എത്തിയെന്നും കഥകൾ കേൾക്കാൻ ഇരിക്കുമെന്നും ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിശാഖ് പറഞ്ഞത്.
അൻവർ റഷീദിന്റെ സംവിധാനത്തിൽ കാളിദാസ് ജയറാമും പ്രണവും നസ്രിയ നസീം ഒന്നിക്കുന്നതായുള്ള വാർത്തകൾ മുൻപ് വന്നിരുന്നു. പിന്നീട് ഹൃദയത്തിന്റെ കലാ സംവിധായകന്‍ പ്രശാന്ത് അമരവിള പങ്കുവെച്ച ഒരു ചിത്രത്തിൽ പ്രണവും കല്യാണിയും ഹൃദയത്തിന് ശേഷം ഒന്നിക്കുന്നു എന്ന വാർത്തകളും എത്തിയിരുന്നു
