സാമ്പത്തിക തട്ടിപ്പ് കേസില്‍ നിവിന്‍ പോളിയുടെ ‘തുറമുഖം’ എന്ന സിനിമയുടെ നിര്‍മ്മാതാവ് അറസ്റ്റില്‍. പാട്ടുരായ്ക്കല്‍ സ്വദേശിയായ വെട്ടിക്കാട്ടില്‍ വീട്ടില്‍ ജോസ് തോമസിനെയാണ് (42) ജില്ലാ െ്രെകംബ്രാഞ്ച് എസിപി ആര്. മനോജ്കുമാറും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജരേഖകളുണ്ടാക്കി സിനിമാനിര്‍മ്മാണത്തിന് പണം കണ്ടെത്തിയതിനാണ് അറസ്റ്റ്.
കോയമ്പത്തൂര്‍ സ്വദേശി ഗില്‍ബര്‍ട്ട് ആണ് പരാതിക്കാരന്. വ്യാജ രേഖകള്‍ തയ്യാറാക്കി 8 കോടി 40 ലക്ഷം രൂപ കൈപറ്റി സിനിമ പിടിക്കുകയും പിന്നീട് തുക മടക്കി കൊടുക്കാത്തതിരിക്കുകയും ചെയ്തെന്നാണ് പരാതി. തുറമുഖം എന്ന സിനിമ നിര്‍മ്മിച്ച മൂന്ന് നിര്‍മ്മാതാക്കളില്‍ ഒരാളാണ് ജോസ് തോമസ്.
ഈസ്റ്റ് പൊലീസെടുത്ത കേസ് െ്രെകംബ്രാഞ്ചിന് കൈമാറിയിരുന്നു. അഞ്ചുപേരുടെ പേരില്‍ വ്യാജ പ്രൊഫൈലുകളും രേഖകളും ബിസിനസ് ആവശ്യത്തിലേക്ക് ഉണ്ടാക്കിയാണ് പ്രതി തുക സംഘടിപ്പിച്ചത്.
ഇത്തരത്തില്‍, കബളിപ്പിച്ചതിന്റെ പേരില്‍ പ്രതിക്കെതിരെ ഒരു വര്‍ഷം മുന്‍പ് അഞ്ചു ക്രൈം കേസുകള്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണസംഘത്തില്‍ തൃശ്ശൂര്‍ ജില്ലാ െ്രെകം ബ്രാഞ്ച് എ സി പി മനോജ് കുമാര്‍ ആര്, െ്രെകം സ്കോഡംഗങ്ങളായ എസ് ഐ സുവ്രതകുമാര്‍,എസ് ഐ റാഫി പി എം, സീനിയര്‍ സിപിഒ പളനിസ്വാമി എന്നിവരാണ് ഉണ്ടായിരുന്നത്.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...