News
നടിയും ഗായികയുമായ മല്ലികാ രാജ്പുതിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
നടിയും ഗായികയുമായ മല്ലികാ രാജ്പുതിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
നടിയും ഗായികയുമായ മല്ലികാ രാജ്പുതിനെ(35) സ്വവസതിയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വിജയലക്ഷ്മിയെന്നാണ് മല്ലികയുടെ യഥാര്‍ത്ഥ പേര്. കോട്ട് വാലി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള സീതാകുണ്ഡിലെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മല്ലികയുടെ മൃതദേഹം കണ്ടെത്തിയത്.
എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ സുമിത്രാ സിംഗ് പറഞ്ഞു. ആ ത്മഹത്യയാവാനാണ് സാധ്യതയെന്ന് കോട്ട് വാലി പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ശ്രീറാം പാണ്ഡേ പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2014ല്‍ കങ്കണാ റണാവത്ത്് നായികയായ റിവോള്‍വര്‍ റാണി എന്ന ചിത്രത്തിലെ വേഷമാണ് മല്ലികയ്ക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുത്തത്. ഗായകന്‍ ഷാന്‍ ആലപിച്ച യാരാ തുഝേ എന്ന ആല്‍ബവും മല്ലികയ്ക്ക് ജനപ്രീതി സമ്മാനിച്ചു. 2016ല്‍ ബി.ജെ.പിയില്‍ ചേര്‍ന്ന അവര്‍ രണ്ടുവര്‍ഷത്തിനുശേഷം പാര്‍ട്ടി വിട്ടു.
പിന്നീട് ആത്മീയതയിലേക്ക് തിരിഞ്ഞ മല്ലികാ രാജ്പുത് 2022ല്‍ ഭാരതീയ സവര്‍ണ സംഘ് നാഷണല്‍ സെക്രട്ടറി ജനറല്‍ ആയി. കഥക് പരിശീലകയായിരുന്നു. ഗസലുകള്‍ എഴുതുകയും വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.