Connect with us

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഇന്ദിരാ ഗാന്ധിയുടേയും നര്‍ഗീസ് ദത്തിന്റെയും പേരുകള്‍ മാറ്റണം; നിര്‍ദ്ദേശവുമായി കേന്ദ്ര കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം

News

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ പേര് മാറ്റാന്‍ നിര്‍ദ്ദേശവുമായി കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം. മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരത്തില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടേയും ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്‌ക്കാരത്തില്‍ നിന്ന് പ്രശസ്ത നടി നര്‍ഗീസ് ദത്തിന്റെയും പേരുകളാണ് ഒഴിവാക്കിയത്.

ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡ് ഇനി മുതല്‍ ദേശീയ, സാമൂഹിക, പാരിസ്ഥിതി മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് എന്ന പേരിലായിരിക്കും നല്‍കുന്നത്.

പ്രിയദര്‍ശന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളാണ് പേര് മാറ്റത്തിന് പിന്നിലെ സമിതിയുടെ പിന്നിലുള്ളത്. ഇതിന് പുറമെ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളുടെ തുക ഉയര്‍ത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നേരത്തെ നേരത്തെ നിര്‍മാതാവിനും സംവിധായകനും വിഭജിച്ചിരുന്ന സമ്മാനത്തുക ഇനി മുതല്‍ സംവിധായകന് മാത്രമായിരിക്കും നല്‍കുക. അഡീഷണല്‍ സെക്രട്ടറി നീര്‍ജ ശേഖറാണ് സമിതിയുടെ അധ്യക്ഷന്‍.

സംവിധായകന്‍ പ്രിയദര്‍ശന്‍, വിപുല്‍ ഷാ, ഹവോബാം പബന്‍ കുമാര്‍, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്‌സി) മേധാവി പ്രസൂണ്‍ ജോഷി, ഛായാഗ്രാഹകന്‍ എസ് നല്ലമുത്തു, വാര്‍ത്താവിനിമയ മന്ത്രാലയം ജോയിന്റ് സെക്രട്ടറി പൃഥുല്‍ കുമാര്‍, മന്ത്രാലയത്തിന്റെ ഡയറക്ടര്‍ കമലേഷ് കുമാര്‍ സിന്‍ഹ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

More in News

Trending

Recent

To Top