Connect with us

തിലകന് ഈ ലോകത്ത് ആകെ പേടി ഉള്ളത് ഒരേ ഒരു ആളെ മാത്രം! അയാളെ പേടിച്ച് ഒളിച്ചത് കൊണ്ട് മാത്രമാണ് വയലാറിനെ അറിഞ്ഞതും; തിലകന്റെ ആരും അറിയാത്ത ഒരു വയലാര്‍ കഥ!

Malayalam Articles

അഭിനയ കുലപതി തിലകന് ഈ ലോകത്ത് ഒരേയൊരു ആളെ മാത്രമാണ് പേടിയുള്ളത്… അത് മറ്റാരുമല്ല, തിലകന്റെ അച്ഛനെ തന്നെയാണ് അദ്ദേഹത്തിന് ഈ ലോകത്ത് ആകെ പേടിയുള്ളത്. അച്ഛനെ ഒളിച്ചായിരുന്നു തിലകന്‍ നാടകം ചെയ്തിരുന്നത്. പക്ഷേ അച്ഛനൊരു നാടക പ്രേമിയായിരുന്നു എന്നും തിലകന്‍ പറഞ്ഞിട്ടുണ്ട്. നാടകത്തിന് പോകുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അച്ഛനൊന്നും പറഞ്ഞിരുന്നില്ല. പഠിക്കാന്‍ പിന്നിലാകുമോ എന്ന കാര്യത്തിലായിരുന്നു എതിരുണ്ടായത്. അതിന് തിലകനെ വഴക്കു പറയുകയും ചെയ്യുമായിരുന്നു.

അച്ഛനോടുള്ള പേടിയാണ് വയലാര്‍ രാമ വര്‍മ്മയെ അദ്ദേഹം അറിയാന്‍ കാരണവും. തിലകനും തിലകന്റെ മൂത്ത സഹോദരിയും പഠിക്കാനിരിക്കുന്ന മുറിയിലൂടെയാണ് രാത്രിയില്‍ വീട്ടില്‍ വന്നയുടന്‍ അച്ഛന്‍ കുളിക്കാന്‍ പോകുന്നതും തിരിച്ചുവരുന്നതും. അച്ഛന്‍ അതുവഴി പോകുന്ന ഒരേയൊരു സമയമായിരുന്നു അത്. ഒരു ദിവസം തിലകനും സഹോദരിയും ആ മുറിയിലിരുന്ന് പഠിക്കുന്ന നേരത്ത് അച്ഛന്റെ കാല്‍ പെരുമാറ്റം കേട്ടു.. പെട്ടെന്ന് തിലകന്‍ അവിടെയിരുന്ന ഒരു പുസ്തകമെടുത്ത് പിടിച്ചിരുന്നു. അതൊരു വിശേഷാല്‍ കൃതിയായിരുന്നു. അച്ഛന് സംശയം വരാത്തവണ്ണം തിലകന്‍ അതങ്ങനെ തന്നെ നോക്കിയിരുന്നു. വായിക്കുകയാണെന്ന് മനസ്സിലാക്കി അച്ഛന്‍ തിരിച്ചും പോയി.. തിലകന്‍ രക്ഷപ്പെട്ടു. തിലകനത് വായിക്കാനായി തുറന്നപ്പോള്‍ കണ്ടത് ഒരു കവിതയായിരുന്നു. ‘കൊടികള്‍ മാറുകയാണ്…. നാല്‍ക്കവലയിലെ തയ്യല്‍ക്കടയില്‍ ചാക്കോ മേശിരി തയ്ക്കുന്നു.. കൊടികള്‍ ത്രവര്‍ണ്ണ കൊടികള്‍…’ എന്ന് തുടങ്ങുന്ന കവിത.

അച്ഛനെ പേടിച്ച് കണ്ണില്‍ കണ്ട പുസ്തകം എടുത്തപ്പോള്‍ തിലകന്‍ കണ്ടത് ഈ കവിതയായിരുന്നു. ഈ കവിത വായിച്ചു കഴിഞ്ഞപ്പോഴാണ് ഇത് കമ്മ്യൂണിസത്തിന്റെ വരവാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്…. കവിത വായിച്ചു കഴിഞ്ഞ് ഇതാരാണ് എഴുതിയതെന്ന് അദ്ദേഹം നോക്കിയപ്പോള്‍ കണ്ടത് വലയാര്‍ രാവവര്‍മ്മ എന്ന പേരാണ്… ഒരു കൊച്ചു പയ്യന്റെ പടവും ഉണ്ട്. അങ്ങനെയാണ് വയലാര്‍ രാമവര്‍മ്മയെ തിലകന്‍ അറിയുന്നത്. ഈ പുസ്തകം എടുത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ തിലകന്‍ ഒരിക്കലും വയലാറിനെ അറിയില്ലായിരുന്നു. വയലാറിനെ അറിയാന്‍ മാത്രമല്ല തിലകന്റെ കലാപരമായ വളര്‍ച്ചയുടെ ഒരു തുടക്കം കൂടിയായിരുന്നു ഈ കവിത. 1956ലാണ് തിലകന്‍ ആദ്യമായി പ്രൊഫഷണല്‍ നാടകത്തിലേയ്ക്ക് കടക്കുന്നത്.

Thilan Vayalar Ramavarma inspiring story

More in Malayalam Articles

Trending

Recent

To Top