Malayalam Articles
ആസിഫിന്റെ ഈ നില്‍പ്പിന് എന്തോ പന്തികേടുണ്ട്! പ്രശ്‌നം പാന്റ്‌സിനാണ്…. ആസിഫ് കൊച്ചിയിലെ റെസ്റ്റോറന്റിലും….
ആസിഫിന്റെ ഈ നില്‍പ്പിന് എന്തോ പന്തികേടുണ്ട്! പ്രശ്‌നം പാന്റ്‌സിനാണ്…. ആസിഫ് കൊച്ചിയിലെ റെസ്റ്റോറന്റിലും….
ആസിഫിന്റെ ഈ നില്‍പ്പിന് എന്തോ പന്തികേടുണ്ട്! പ്രശ്‌നം പാന്റ്‌സിനാണ്…. ആസിഫ് കൊച്ചിയിലെ റെസ്റ്റോറന്റിലും….
ആസിഫിന്റെ ഈ നില്‍പ്പിന് എന്തോ പന്തികേടുണ്ട്….. ഒറ്റ മാത്രയില്‍ ആസിഫിനെ നോക്കുന്ന ആര്‍ക്കും ഇത് മനസ്സിലാകും. കൊച്ചി പാടിവട്ടത്തെ അസീസിയാ റെസ്റ്റോറന്റില്‍ വെച്ചാണ് ആസിഫിനെ ഒരു പന്തികേട് ലുക്കില്‍ കണ്ടത്. ആസിഫ് ഷര്‍ട്ട് ഇന്‍ ചെയ്തിട്ടുണ്ട്…. സോക്‌സ് ഇല്ല പക്ഷേ ഷൂസ് ഉണ്ട്… അതുപോലെ ആസിഫിന്റെ ഈ നില്‍പ്പിന് എന്തോ ഒരു പന്തികേടുമുണ്ട്.. ശ്രദ്ധിച്ചു നോക്കിയാല്‍ മാത്രമേ മനസ്സിലാകൂ…. ആസിഫിന്റെ പാന്റ്‌സിന് ഇറക്കമില്ല. അതു തന്നെയാണ് പ്രശ്‌നം.
ആസിഫിനൊപ്പം ഒരു പഴയ വിജയ് സ്‌കൂട്ടറും രണ്ടു സുഹൃത്തുക്കളുണ്ട്… ബാലു വര്‍ഗ്ഗീസും അജു വര്‍ഗീസും. ഇവര്‍ മൂവരും കൊച്ചി പാടിവട്ടത്തെ അസീസിയാ റെസ്റ്റോറന്റില്‍ ഇരിക്കുന്നതിനിടെയാണ് ആസിഫിന്റെ നില്‍പ്പിലെ പന്തികേട് ശ്രദ്ധയില്‍ പെടുന്നത്.
ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിടെയാണ് സംഭവം. ചിത്രീകരണത്തിന്റെ ഭാഗമായാണ് ആസിഫ് ഇറക്കം കുറഞ്ഞ പാന്റ്‌സുമായി പ്രത്യക്ഷപ്പെടുന്നത്.
സൗഹൃദങ്ങളും കുടുംബ ബന്ധങ്ങളും കൂട്ടിക്കലര്‍ത്തി ഒരുക്കുന്ന ചിത്രമാണ് വിജയ് സൂപ്പറും പൗര്‍ണ്ണമിയും. രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടുപേരാണ് വിജയും പൗര്‍ണ്ണമിയും. സദാ അലസനായി നടക്കുന്ന യുവാവാണ് വിജയ്. ആസിഫിന്റെ കഥാപാത്രവുമായി ഇതിലെ സ്‌കൂട്ടറിന് ഒരു ബന്ധമുണ്ടെന്ന് സംവിധായകന്‍ ജിസ് ജോയും പറഞ്ഞു. ആസിഫിനൊപ്പം എല്ലാ രംഗത്തും സ്‌കൂട്ടറുണ്ട്. ഇപ്പോള്‍ കാരണം പറഞ്ഞാല്‍ അതിന്റെ കൗതുകം നഷ്ടമാകും….അതുകൊണ്ട് സസ്‌പെന്‍സ് ആയി നില്‍ക്കട്ടെ…. എന്നാണ് ജിസ് ജോയ് പറയുന്നത്.
മന്ദാരം, ഇബ്‌ലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷമുള്ള ആസിഫിന്റെ പുതിയ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ വിജയ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തില്‍ ആസിഫിന്റെ നായികയായെത്തുന്നത്. പൗര്‍ണ്ണമിയുടെ വേഷമാണ് ഐശ്വര്യയ്ക്ക്. മഹാനദി, അങ്കിള്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യാ ഫിലിംസ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
Asif Ali new look in Vijay Superum Pournamiyum
