Movies
‘സ്റ്റാന്‍ഡ് അപ്പ്’ ആദ്യഗാനം പുറത്തുവിട്ടു;കയ്യടിച്ച് ആരാധകർ!
‘സ്റ്റാന്‍ഡ് അപ്പ്’ ആദ്യഗാനം പുറത്തുവിട്ടു;കയ്യടിച്ച് ആരാധകർ!
By
മാന്‍ഹോളിന് ശേഷം നിമിഷ സജയനെ കേന്ദ്ര കഥാപാത്രമാക്കി വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന സ്റ്റാന്‍ഡ് അപ്പ് സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.ടൊവിനോയുടെ ഫേസ് ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. ബി.ഉണ്ണികൃഷ്ണന്റേയും ആന്റോ ജോസഫ്വിഫ് ഫിലിം കമ്പനിയുടേയും ബാനറിൽ വിധു വിൻസൻറ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാൻഡ് അപ്പ്.ചിത്രത്തിലെ ഒരേ തൂവല്‍ പക്ഷികള്‍ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്.
സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വര്‍ക്കിയാണ്. ശ്രുതി ഫിലിപ്പും സയനോര ഫിലിപ്പും വര്‍ക്കിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബില്ലു പദ്മിനി നാരായണനും വര്‍ക്കിയും ചേര്‍ന്നാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.
ബിലു പദ്മിനി നാരായണന്റേതാണ് വരികൾ. പ്രണയത്തിലൊരു ആത്മകഥ എന്ന കവിതാ സമാഹാരവുമായി മലയാള സാഹിത്യ ലോകത്ത് തന്റേതായൊരു ഇടം സ്വന്തമാക്കിയ ബിലു ആദ്യമായി സിനിമക്ക് വേണ്ടി എഴുതുകയാണ്.. സ്ത്രീകൾ അപൂർവ്വമായ ചലച്ചിത്ര ഗാന രംഗത്തേക്ക് കസേരയിട്ടു കയറിയിരുന്നു കൊണ്ടുള്ള ഒരു വരവാണ് ബിലുവിന്റേത്.സയനോരയും അനുജത്തി ശ്രുതി ഫിലിപ്പുമാണ് ഗായകർ. . കുടുക്കാച്ചി ബിരിയാണി പാട്ടുമായി സോഷ്യൽ മീഡിയയിലാകെ വൈറലായിരിക്കുന്ന സയനോര ഈ സിനിമയിലെ 3 പാട്ടുകൾ പാടുന്നു.
