Connect with us

അതിന്റെ ഒറിജിനൽ പ്രിന്റ് എവിടെയാണെന്ന് കണ്ടെത്താനാവുമോയെന്നറിയില്ല, ആ ചിത്രത്തിന് റീറിലീസ് സാധ്യകളേറെ; സിബി മലയിൽ

Malayalam

അതിന്റെ ഒറിജിനൽ പ്രിന്റ് എവിടെയാണെന്ന് കണ്ടെത്താനാവുമോയെന്നറിയില്ല, ആ ചിത്രത്തിന് റീറിലീസ് സാധ്യകളേറെ; സിബി മലയിൽ

അതിന്റെ ഒറിജിനൽ പ്രിന്റ് എവിടെയാണെന്ന് കണ്ടെത്താനാവുമോയെന്നറിയില്ല, ആ ചിത്രത്തിന് റീറിലീസ് സാധ്യകളേറെ; സിബി മലയിൽ

ഇപ്പോൾ മലയാളത്തിലും തമിഴിലും റീറിലീസുകളുടെ കാലമാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ ദേവദൂതൻ 24 വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്തത്. മികച്ച കളക്ഷനായിരുന്നു ആദ്യം പരാജയപ്പെട്ട ഈ ചിത്രം നേടിയത്. എക്കാലത്തെയും ഐക്കോണിക് ചിത്രമായ മണിച്ചിത്രത്താഴ് റീ റിലീസിന്റെ 4കെ ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.

ഇനി മണിച്ചിത്രത്താഴിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഈ പശ്ചാത്തലത്തിൽ, തന്റെ പഴയ ചിത്രമായ ദശരഥത്തിന്റെ റീ റിലീസിനെ കുറിച്ച് പറയുകയാണ് സംവിധായകൻ സിബി മലയിൽ. ദശരഥത്തിന് വലിയ റീ റിലീസ് സാധ്യതയാണുള്ളത്. എന്നാൽ അത് എത്രത്തോളം യാഥാർഥ്യമാക്കാനാവും എന്നതിൽ ഉറപ്പില്ല.

അതിന്റെ ഒറിജിനൽ പ്രിന്റ് എവിടെയാണെന്ന് കണ്ടെത്താനാവുമോയെന്നറിയില്ല. മാത്രമല്ല, ദശരഥം മോണോ സൗണ്ട് ട്രാക്കിലാണ് ചെയ്തത്. അതിപ്പോൾ വീണ്ടും തീയറ്റുകളിൽ റിലീസ് ചെയ്യുകയെന്നത് വെല്ലുവിളിയാവും എന്നാണ് അദ്ദേഹം പറയുന്നത്. ലോഹിതദാസിന്റെ രചനയിൽ സിബി മലയിൽ സംവിധാനം നിർവഹിച്ച ചിത്രത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. രേഖ, മുരളി തുടങ്ങിയവരായിരുന്നു മറ്റു മുഖ്യ വേഷങ്ങളിൽ എത്തിയത്.

1989ൽ ആണ് ഈ ചിത്രം പുറത്തെത്തിയത്. ടെലിവിഷനിൽ കണ്ട ഒട്ടേറെപ്പേർ മികച്ച മലയാളം സിനിമയുടെ പട്ടികയിൽ ദശരഥവും ഉണ്ട്. തിയേറ്ററിൽ തുടക്കത്തിൽ ആരവങ്ങളൊന്നുംമില്ലായിരുന്നുവെങ്കിലും പിന്നീട് അങ്ങോട്ട് പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ചിത്രത്തിലെ ​ഗാനങ്ങളും സൂപ്പർഹിറ്റാണ്.

More in Malayalam

Trending