Connect with us

ആ നായികയെ വേണ്ടെന്ന് മമ്മൂട്ടി; പകരം അഭിനയിക്കാനെത്തിയത് സുകന്യ !! പക്ഷെ അപ്പോഴും പ്രശ്‌നങ്ങൾ അവസാനിച്ചില്ല….

Malayalam Articles

ലോഹിതദാസ് തിരക്കഥയെഴുതി സംവിധാനം ചെയ്‌ത്‌ 1997ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഭൂതക്കണ്ണാടി. മമ്മൂട്ടിയുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടിയ ചിത്രം ഒരുപാട് അവാർഡുകളും കരസ്ഥമാക്കി. എന്നാൽ ആ സിനിമയുടെ ചിത്രീകരണത്തിനിടെ നിരവധി പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ചിത്രത്തിലെ നായികയായിരുന്ന ശ്രീലക്ഷ്‌മിയുമായി ബന്ധപ്പെട്ടായിരുന്നു അത്.

‘ഇവര്‍ എങ്ങനെ ശരിയാകും? ഈ നായികയെ മാറ്റി മറ്റൊരു നടിയെ നമുക്ക് തെരഞ്ഞെടുക്കാം’, ഭൂതക്കണ്ണാടി എന്ന സിനിമയില്‍ പുള്ളുവത്തി സരോജിനിയായി ശ്രീ ലക്ഷ്മിയെ ലോഹിതദാസ് സെലക്‌ട്‌ ചെയ്‌തപ്പോൾ സൂപ്പര്‍ താരം മമ്മൂട്ടിക്ക് എതിരഭിപ്രായമുണ്ടായിരുന്നു. ഒടുവില്‍ ക്യാമറാമാൻ വേണുവിന്റെയും, മമ്മൂട്ടിയുടെയും അഭിപ്രായ വ്യത്യാസത്തെ മാനിച്ച്‌ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസ് ശ്രീലക്ഷ്മിയെ മാറ്റി മറ്റൊരു നായികയെ കൊണ്ട് വരാന്‍ തീരുമാനിച്ചു.

ശ്രീലക്ഷ്മിയ്ക്ക് പകരം ചിത്രത്തിൽ നായികയായി എത്തിയത് നടി സുകന്യയായിരുന്നു, രണ്ടു ദിവസത്തോളം സുകന്യ സരോജിനിയുടെ വേഷത്തില്‍ സെറ്റിലുണ്ടായിരുന്നു, പക്ഷെ മൂന്നാം ദിവസം താന്‍ ഈ കഥാപാത്രത്തിനു തീരെ ഇണങ്ങുന്നതല്ല എന്ന ഒരു തോന്നല്‍ സുകന്യയ്ക്ക് തോന്നിയതിനാല്‍ ലോഹിതദാസിനോട് സുകന്യ കാര്യം തുറന്നു പറഞ്ഞു.

‘സാര്‍ എനിക്ക് പുള്ളുവത്തി സരോജിനിയായി വേഷമിടുന്നതില്‍ ബുദ്ധിമുട്ടുണ്ട് എന്നെ പോകാന്‍ അനുവദിക്കണം’. ഒടുവില്‍ സുകന്യ ലോഹിതദാസിന്റെ സമ്മതത്തോടെ അന്ന് വൈകുന്നേരം തന്നെ ട്രെയിന്‍ കയറി.

സരോജിനിയുടെ വേഷത്തില്‍ ആദ്യം നിശ്ചയിച്ചിരുന്ന ശ്രീ ലക്ഷ്മിയെ വീണ്ടും ലോക്കെഷനിലെക്ക് വിളിപ്പിച്ചു, സരോജിനിയുടെ കോസ്റ്റ്യൂമില്‍ ശ്രീ ലക്ഷ്മി ചിത്രീകരണത്തിനു തയ്യാറായപ്പോള്‍ മമ്മൂട്ടി പോലും അതിശയിച്ചു ഇതാണ് ഭൂതക്കണ്ണാടിയിലെ പെര്‍ഫക്റ്റ് സരോജിനി എന്നായിരുന്നു മമ്മൂട്ടിയുടെ കമന്റ്. സുകന്യ പോയത് എത്ര നന്നായി എന്നും മമ്മൂട്ടി പറഞ്ഞു.

The problems in Boothakannadi set

More in Malayalam Articles

Trending