Malayalam Articles
പുതിയ സിനിമക്കായി പ്രണവ് വാങ്ങിയത് രണ്ട് കോടി രൂപ !! അതിന് പിന്നിലെ സത്യമെന്താണ് ?! മറുപടിയുമായി പ്രണവ് തന്നെ രംഗത്ത്…
പുതിയ സിനിമക്കായി പ്രണവ് വാങ്ങിയത് രണ്ട് കോടി രൂപ !! അതിന് പിന്നിലെ സത്യമെന്താണ് ?! മറുപടിയുമായി പ്രണവ് തന്നെ രംഗത്ത്…
പുതിയ സിനിമക്കായി പ്രണവ് വാങ്ങിയത് രണ്ട് കോടി രൂപ !! അതിന് പിന്നിലെ സത്യമെന്താണ് ?! മറുപടിയുമായി പ്രണവ് തന്നെ രംഗത്ത്…
ആദിയുടെ വൻ വിജയത്തോടെ മലയാളത്തിലെ മുൻ നിര താരങ്ങളുടെ ഇടയിലേക്ക് കാലെടുത്തു വെച്ചിരിക്കുകയാണ് പ്രണവ് മോഹൻലാൽ. ആദ്യ ചിത്രം തന്നെ നൂറു ദിവസത്തിലധികം തിയ്യേറ്ററിൽ ഓടുകയും അൻപത് കോടിയിലധികം കളക്ട് ചെയ്യുകയും ചെയ്തതോടെ ഈ താരപുത്രന്റെ ഡേറ്റിനായി പലരും കിണഞ്ഞു പരിശ്രമിച്ചിരുന്നു. പക്ഷെ നറുക്ക് വീണത് അരുൺ ഗോപിക്കാണ്. ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിലെ പ്രണവിന്റെ പ്രതിഫലത്തെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ മുഴുവൻ നടക്കുന്നത്.
രാമലീലക്ക് ശേഷം അരുൺ ഗോപി സംവിധാന ചെയ്യുന്ന ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’ എന്ന സിനിമക്കായി പ്രണവ് രണ്ടു കോടി രൂപ പ്രതിഫലം വാങ്ങി എന്നായിരുന്നു അഭ്യൂഹങ്ങൾ പരന്നത്. തന്റെ സിംപ്ലിസിറ്റി കൊണ്ട് മറ്റുള്ളവരെ പോലും ഞെട്ടിച്ച പ്രണവിൽ നിന്ന് ഇത്തരമൊരു രീതി ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല. പലരും ഈ വാർത്ത തെറ്റാണെന്ന് തുറന്നു പറയുകയും ചെയ്‌തു. ഇപ്പോഴിതാ പ്രണവ് തന്നെ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ്.
“ചേട്ടാ, രണ്ടു കോടി ഉണ്ടെങ്കിൽ ഒരു സിനിമ പിടിക്കാമല്ലോ.. എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാൻ തയ്യാറാകില്ല. അങ്ങനെ ആളുകൾ ആരെങ്കിലും പറഞ്ഞാൽ സന്തോഷം. അതൊക്കെ ഒരു സ്വപ്നം മാത്രമാണ്. ഗോസിപ്പുകൾക്ക് പിന്നാലെ പോയിട്ട് ഒരു കാര്യവുമില്ല. അതിങ്ങനെ ഉണ്ടായി കൊണ്ടിരിക്കും. അവർ എന്ത് വേണമെകിലും പ്രചരിപ്പിച്ചോട്ടെ. ഞാൻ ഇതൊന്നും ശ്രദ്ധിക്കാറില്ല” – പ്രണവ് തന്റെ സ്വതസിദ്ധമായ ലാളിത്യത്തോടെ പറയുന്നു.
Pranav about the gossips