Connect with us

10 വര്‍ഷത്തിലേറെയായി പ്രണയം; തപ്‌സി പന്നു വിവാഹിതയാകുന്നു; ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല; കാരണം!

Actress

10 വര്‍ഷത്തിലേറെയായി പ്രണയം; തപ്‌സി പന്നു വിവാഹിതയാകുന്നു; ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല; കാരണം!

10 വര്‍ഷത്തിലേറെയായി പ്രണയം; തപ്‌സി പന്നു വിവാഹിതയാകുന്നു; ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല; കാരണം!

നിരവധി ആരാധകരുള്ള നടിയാണ് തപ്‌സി പന്നു. സോഷ്യല്‍ മീഡിയയില്‍ ഴളരെ സജീവമായ താം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോള്‍ കാമുകനും ബാഡ്മിന്റണ്‍ പ്ലെയറുമായ മത്യാസ് ബോയുമായി ഡങ്കി നടി വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്. ാജസ്ഥാനിലെ ഉദയ്പൂരില്‍ വിവാഹം നടക്കുക എന്നാണ് വിവരം.

വിവാഹത്തിന് പൂര്‍ണ്ണമായും കുടുംബക്കാര്‍ മാത്രമായിരിക്കും പങ്കെടുക്കുക എന്നും വലിയ ബോളിവുഡ് താരങ്ങളെ പ്രതീക്ഷിക്കുന്നില്ലെന്നുമാണ് ബോളിവുഡ് വൃത്തങ്ങള്‍ പറയുന്നത്. നടിയ്ക്കും കുടുംബത്തിനും ബോളിവുഡ് ഷോയായി വിവാഹം മാറ്റുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് വിവരം. തപ്‌സിയും മത്യാസും 10 വര്‍ഷത്തിലേറെയായി പ്രണയത്തിലാണ്. ഈ പ്രേമത്തെക്കുറിച്ച് കാര്യമായി ഒന്നും തപ്‌സിയും മത്യാസും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അവരുടെ ബന്ധം രഹസ്യമായിരുന്നില്ല.

മാര്‍ച്ച് അവസാനമായിരിക്കും വിവാഹം എന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോളിവുഡില്‍ ഇപ്പോള്‍ വിവാഹകാലമാണ് പുല്‍കിത് സാമ്രാട്ടും കൃതി ഖര്‍ബന്ദയും മാര്‍ച്ച് 13 ന് വിവാഹത്തിന് തയ്യാറെടുക്കുകയാണ്. അതേസമയം രാകുല്‍ പ്രീത് സിങ്ങും ജാക്കി ഭഗ്‌നാനിയും ഗോവയില്‍ വച്ച് വിവാഹം നടത്തിയിരുന്നു.

തപ്‌സി അടുത്തിടെ തന്റെ ബന്ധത്തെക്കുറിച്ച് തുറന്നു പറയുകയും താന്‍ അതില്‍ സന്തോഷവതിയാണെന്ന് പറഞ്ഞിരുന്നു. രാജ് ഷമണിയോട് സംസാരിച്ച തപ്‌സി ബോളിവുഡിലെ ആദ്യ സിനിമ 2013 ലെ ചാഷ്‌മേ ബദ്ദൂര്‍ ചെയ്യുന്ന വര്‍ഷത്തിലാണ് താന്‍ മത്യാസിനെ കണ്ടുമുട്ടിയതെന്ന് വെളിപ്പെടുത്തി.

‘അന്നുമുതല്‍ ഞാന്‍ ഒരേ വ്യക്തിയോടൊപ്പമാണ്. അവനെ ഉപേക്ഷിക്കുന്നതിനോ മറ്റാരുടെയോ കൂടെ ആയിരിക്കുന്നതിനോ എനിക്ക് ചിന്തകളൊന്നുമില്ല, കാരണം ഈ ബന്ധത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്,’ തപ്‌സി പറഞ്ഞു.

അതേസമയ വോ ലഡ്കി ഹേ കഹാന്‍ എന്ന കോമഡി ഡ്രാമ ചിത്രത്തിലാണ് തപ്‌സി അഭിനയിക്കുന്നത്. അര്‍ഷാദ് സയ്യിദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രതീക് ബബ്ബര്‍, പ്രതീക് ഗാന്ധി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹസീന്‍ ദില്‍റൂബയുടെ രണ്ടാം ഭാഗവും പണിപ്പുരയിലാണ്.

More in Actress

Trending