Connect with us

സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് നടി താപ്‌സി പന്നു; വിമര്‍ശനം

Actress

സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് നടി താപ്‌സി പന്നു; വിമര്‍ശനം

സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെട്ട് നടി താപ്‌സി പന്നു; വിമര്‍ശനം

പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് ബോളിവുഡ് താരമാണ് താപ്‌സി പന്നു. തെന്നിന്ത്യന്‍ സിനിമകളിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരത്തിന് നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ സെല്‍ഫിയെടുക്കാനെത്തിയ ആരാധകനോട് ദേഷ്യപ്പെടുന്ന നടിയുടെ വീഡിയോയാണ് വൈറലായി മാറുന്നത്.

സിനിമ കണ്ടതിന് ശേഷം കാറിലേയ്ക്ക് കയറാന്‍ പോകവേയാണ് ആരാധകര്‍ താപ്‌സിയെ വളഞ്ഞത്. സെല്‍ഫിയെടുക്കാനും ഫോട്ടോ പകര്‍ത്താനുമെത്തിയ ആരാധകരേയും യൂട്യൂബ് ചാനലുകാരെയും അവഗണിച്ചാണ് താപ്‌സി കടന്നു പോയത്.

ചിത്രം പകര്‍ത്താന്‍ പിന്നാലെ കൂടിയ ആരാധകനോട് ദയവായി മാറി നില്‍ക്കൂ എന്ന് പറഞ്ഞ് ദേഷ്യപ്പെട്ടു കൊണ്ടായിരുന്നു നടി കാറിലേയ്ക്ക് കയറിയത്. എന്നാല്‍ താപ്‌സിയെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

താപ്‌സി സ്വകാര്യതയ്ക്ക് ഏറെ മുന്‍ഗണന നല്‍കുന്ന വ്യക്തിയാണെന്നും താരങ്ങളെ ശല്യം ചെയ്യുന്ന പ്രവണത ഇത്തരം ആരാധകര്‍ ഒഴിവാക്കണമെന്നുമാണ് ചിലര്‍ പറയുന്നത്.

എന്നാല്‍ ഈ ആരാധകര്‍ കാരണം ആണ് താരങ്ങള്‍ സെലിബ്രിറ്റി ആയതെന്നും അത് മറക്കരുതെന്നും സെല്‍ഫിയെടുക്കാന്‍ ഒന്ന് പോസ് ചെയ്യുന്നതു കൊണ്ട് എന്ത് സംഭവിക്കാനാണെന്നും ചിലര്‍ വിമര്‍ശിത്തുന്നുണ്ട്. ജൂനിയര്‍ ജയ ബച്ചന്‍, മിനി ജയ ബച്ചന്‍ എന്നൊക്കെ കമന്റ് ചെയ്യുന്നവരും കുറവല്ല.

അടുത്തിടെയായിരുന്നു ബാഡ്മിന്റണ്‍ പരിശീലകന്‍ മത്യാസ് ബോയുടേയും താപ്‌സിയുടേയും വിവാഹം. ബാഡ്മിന്റണ്‍ പരിശീലകനും ഡെന്‍മാര്‍ക്ക് വംശജനുമായ മതിയാസ് ബോയ്‌യെയാണ് താരം വിവാഹം ചെയ്തത്. ഉദയ്പൂരില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

സമൂഹ മാധ്യമങ്ങിലൊന്നും ഇതുവരെ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിട്ടില്ല. തന്റെ വ്യക്തി ജീവിതം പൊതുമധ്യത്തില്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് താല്‍പര്യമില്ലാത്തതു കൊണ്ടാണ് ചിത്രങ്ങള്‍ പങ്കുവെയ്ക്കാത്തതും വിവാഹം സ്വകാര്യമായി നടത്തിയതെന്നും താപ്‌സി പറഞ്ഞിരുന്നു.

More in Actress

Trending