Connect with us

വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കണം എന്നാലേ അവര്‍ പാര്‍ട്ടികള്‍ക്ക് ക്ഷണിക്കൂ; ബോളിവുഡ് പാര്‍ട്ടികളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് തപ്‌സി പന്നു

Actress

വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കണം എന്നാലേ അവര്‍ പാര്‍ട്ടികള്‍ക്ക് ക്ഷണിക്കൂ; ബോളിവുഡ് പാര്‍ട്ടികളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് തപ്‌സി പന്നു

വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കണം എന്നാലേ അവര്‍ പാര്‍ട്ടികള്‍ക്ക് ക്ഷണിക്കൂ; ബോളിവുഡ് പാര്‍ട്ടികളില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് തപ്‌സി പന്നു

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് ബോളിവുഡില്‍ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത നായികയാണ് തപ്‌സി പന്നു. കുറച്ചു മുന്നെ തന്റെ പ്രണയം വെളിപ്പെടുത്തി വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു തപ്‌സി. ഇപ്പോഴിതാ എന്തുകൊണ്ടാണ് ബോളിവുഡിന്റെ ഭാഗമായുള്ള പാര്‍ട്ടികളില്‍ പങ്കെടുക്കാത്തത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തപ്‌സി പന്നു.

വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കണമെന്നും എന്നാലേ അവര്‍ പാര്‍ട്ടികള്‍ക്ക് ക്ഷണിക്കൂവെന്നും തന്നെ ഉപദേശിച്ചവരുണ്ട് എന്നാണ് തപ്‌സി പറയുന്നത്. കൂടാതെ തനിക്ക് ഇത്തരം പാര്‍ട്ടികളോട് പ്രത്യേക താല്പര്യമില്ലായെന്നും താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും തപ്‌സി പറയുന്നു.

‘എന്നോട് വലിയ താരങ്ങള്‍ക്ക് മെസേജ് അയക്കാന്‍ പറഞ്ഞു. എന്നാലേ അവര്‍ പാര്‍ട്ടികള്‍ക്കും പരിപാടികള്‍ക്കും ക്ഷണിക്കുകയുള്ളൂ. പക്ഷെ എനിക്കത് ചെയ്യാന്‍ പറ്റില്ല, ഞാന്‍ അങ്ങനൊരാളല്ല. എനിക്ക് രാത്രി പത്ത് മണിയ്ക്ക് ശേഷം ഉറങ്ങാതിരിക്കാനുമാകില്ല. എനിക്ക് നേരത്തെ എഴുന്നേല്‍ക്കണം. ഞാന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യില്ല. അതുകൊണ്ട് അവിടെ ചെന്നാല്‍ എന്ത് ചെയ്യണം എന്നെനിക്ക് അറിയില്ല.

ഞാന്‍ എന്റെ സുഹൃത്തുകള്‍ക്കൊപ്പമാണ് പാര്‍ട്ടി നടത്താറുള്ളത്. ഞങ്ങള്‍ ഡാന്‍സ് കളിക്കുകയും ഇഷ്ടം പോലെ ഭക്ഷണം കഴിക്കുകയും ചെയ്യും. അറിയാത്തവരുടെ കൂടെ എങ്ങനെ പാര്‍ട്ടി ചെയ്യുമെന്ന് എനിക്കറിയില്ല. എന്താണ് സംസാരിക്കുക? ഞാന്‍ വരില്ലെന്ന് അറിയുന്നതിനാല്‍ അവര്‍ എന്നെ വിളിക്കാറുമില്ല. പക്ഷെ പാര്‍ട്ടിയ്ക്ക് പോയില്ലെങ്കില്‍ ജോലി കിട്ടില്ല എന്നൊന്നുമില്ല

കാമ്പുകളിലേക്ക് എത്തിപ്പെടാനുള്ള വഴിയാണത്. പക്ഷെ രാത്രി പത്ത് മണി കഴിഞ്ഞുള്ള പര്‍ട്ടി എനിക്ക് പറ്റില്ല. പകരം ഞാന്‍ തിരഞ്ഞെടുക്കുക ഒരുപാട് ജോലി ചെയ്യുക എന്ന പ്രയാസമുള്ള വഴിയാകും. എനിക്ക് മോശം സിനിമ ചെയ്യാനുള്ള സ്വാതന്ത്ര്യമില്ല. ഒരു മോശം സിനിമ ചെയ്താല്‍ എനിക്കത് ഒരുപാട് ബാധിക്കും. മതിനെ മറി കടക്കാന്‍ കാമ്പുകളുമായി എനിക്ക് ബന്ധമില്ല.’ എന്നാണ് ഒരു ബോളിവുഡ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തപ്‌സി പറഞ്ഞത്.

More in Actress

Trending

Recent

To Top