Connect with us

അമ്മയുടെ വേര്‍പാടോടു കൂടി കനകയുടെ ജീവിതം സഞ്ചരിച്ചത് ദുരൂഹമായ മറ്റൊരു വഴിയിലൂടെ; സമ്പത്തിന്റെ പകുതിയും ഉപയോഗിച്ചത് ആ ഒരു കാര്യത്തിന് വേണ്ടി!

Actress

അമ്മയുടെ വേര്‍പാടോടു കൂടി കനകയുടെ ജീവിതം സഞ്ചരിച്ചത് ദുരൂഹമായ മറ്റൊരു വഴിയിലൂടെ; സമ്പത്തിന്റെ പകുതിയും ഉപയോഗിച്ചത് ആ ഒരു കാര്യത്തിന് വേണ്ടി!

അമ്മയുടെ വേര്‍പാടോടു കൂടി കനകയുടെ ജീവിതം സഞ്ചരിച്ചത് ദുരൂഹമായ മറ്റൊരു വഴിയിലൂടെ; സമ്പത്തിന്റെ പകുതിയും ഉപയോഗിച്ചത് ആ ഒരു കാര്യത്തിന് വേണ്ടി!

സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് നടി കനകയുടെ ജീവിതം ഇന്നും ചുരുളഴിയാത്ത ദുരൂഹതയാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്നിരുന്ന കനകയ്ക്ക് പിന്നീട് സംഭവിച്ചതെന്തെന്ന് പലര്‍ക്കും വ്യക്തമായി അറിയില്ല. അമ്മ ദേവികയുടെ മരണമാണ് കനകയെ തകര്‍ത്ത് കളഞ്ഞത് എന്നാണ് പലരും പറയുന്നത്. അമ്മയുടെ നിഴലായിരുന്നു കനക. മുന്‍ നടിയായിരുന്ന ദേവികയാണ് മകളുടെ കരിയറില്‍ തീരുമാനങ്ങളെടുത്തിരുന്നതും. ആ അമ്മയുടെ മരണം കനകയെ തളര്‍ത്തിയെന്നാണ് കരുതപ്പെടുന്നത്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഒപ്പം നായികയായി എത്തിയ കനക തിളങ്ങി നിന്ന സമയം ആയിരുന്നു കനകയുടെ അപ്രതീക്ഷിത പിന്‍വാങ്ങല്‍. അമ്മയെ അത്രയേറെ സ്‌നേഹിക്കുകയും അനുസരിക്കുകയും ചെയ്തിരുന്നതിനാല്‍ ആണ് കനകയ്ക്ക് പിന്‍വാങ്ങേണ്ടി വന്നിരുന്നതെന്നാണ് അന്നത്തെ കാലത്ത് പ്രചരിച്ചിരുന്നത്. കനകയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിലും വസ്ത്രധാരണത്തില്‍ പോലും അമ്മ അനാവശ്യമായി ഇടപെടുന്നുവെന്ന് പരാതിയുണ്ടായിരുന്നു. അമ്മയുടെ കര്‍ക്കശ നിലപാടുകള്‍ കാരണം കനകയ്ക്ക് നഷ്ടമായത് മൂന്ന് മാസ്റ്റര്‍ പീസ് ചിത്രങ്ങളാണ്.

തേന്മാവിന്‍കൊമ്പത്ത്, സര്‍ഗം, അമരം എന്നീ ചിത്രങ്ങളായിരുന്നു അവ. കാര്‍ത്തുമ്പിയും തങ്കമണിയും മുത്തുവും കൈവിട്ടു പോയപ്പോള്‍ നമ്പര്‍ വണ്‍ നായിക എന്ന സുവര്‍ണ കിരീടമായിരുന്നു നടിയ്ക്ക് നഷ്ടമായത്. പക്ഷേ അമ്മയെ പ്രാണനായി സ്‌നേഹിച്ച കനകയ്ക്ക് അമ്മയെ വേദനിപ്പിക്കാന്‍ കഴിഞ്ഞില്ല. അമ്മയോളം വലുതല്ലായിരുന്നു കനകയ്ക്ക് ഈ നഷ്ടങ്ങളൊക്കെയും. നായകനുമൊത്തു ഇഴുകി ചേര്‍ന്നുള്ള അഭിനയവും ഗ്ലാമര്‍ റോളുകളും ദേവിക സെന്‍സര്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഒരു ഭാഷയിലേയ്ക്കും കനകയെ വിളിക്കാതായി. അവസരങ്ങള്‍ പൊടുന്നനെ കുറഞ്ഞു.

ഗോഡ്ഫാദര്‍ എന്ന മെഗാഹിറ്റിലൂടെ തുടങ്ങി നരസിംഹം എന്ന മെഗാഹിറ്റിലൂടെ മലയാളത്തിലെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്ന കനകയ്ക്ക് മലയാളസിനിമയോട് എന്നും ഒരു മമത ഉണ്ടായിരുന്നു. കനകയോട് മലയാളികള്‍ക്കും അങ്ങനെ തന്നെ. ഇപ്പോഴും ഏറെ പ്രിയങ്കരിയാണ് നടി. എന്നാല്‍ സിനിമകള്‍ കുറഞ്ഞ് തുടങ്ങിയതോടെ കനകയുടെ ജീവിതം മറ്റൊരു വഴിയിലേയ്ക്ക് സഞ്ചരിക്കാന്‍ തുടങ്ങിയെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ആശ്രമത്തിലെ പരിചയക്കാരിയായ അമുതയുടെ വീട്ടില്‍വെച്ചാണ് കനക മുത്തുകുമാറിനെ പരിചയപ്പെടുന്നത്.

ആ പരിചയം പ്രണയ്തതിലേയ്ക്കും വിവാഹത്തിലേയ്ക്കും എത്താനിരിക്കെയാണ് മുത്തുകുമാറിന്റെ സുഹൃത്ത് അന്‍സൂര്‍ എന്ന വ്യക്തി അപ്രതീക്ഷിതമായി കനകയുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. അന്‍സൂറിനും തന്നോട് പ്രണയമാണെന്നറിഞ്ഞ കനക ഏറെ അമ്പരന്നിരുന്നു. ഇതിനിടെ ഓര്‍ക്കാപ്പുറത്ത് മുത്തുകുമാര്‍ അപ്രതക്ഷ്യനായി. പിന്നാലെ അന്‍സൂറിനെയും കാണാതായി. മുത്തുകുമാറിനെ പരിചയപ്പെടുത്തിയ ആശ്രമത്തിലെ സ്ത്രീയും കനകയ്ക്ക് മുന്നില്‍ കൈമലര്‍ത്തി. അളവറ്റ സ്വത്തിനുടമയായിരുന്നു 2002 ല്‍ അന്തരിച്ച നടി ദേവിക.

മകള്‍ കനക സമ്പാദിച്ചത് വേറെയും. മദ്രാസിലെ സമ്പന്നര്‍ മാത്രം താമസിക്കുന്ന രാജാഅണ്ണാമലൈയിലെ ബംഗ്ലാവില്‍ നഷ്ടപ്രണയത്തിന്റെ വേദനയും അമ്മയുടെ വേര്‍പാടിന്റെ തീരാദുഃവും പേറിയായിരുന്നു കനകയുടെ പിന്നീടുള്ള ജീവിതം. അമ്മയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, അമ്മയായിരുന്നു ലോകമെന്ന് കരുതി ജീവിച്ചിരുന്ന കനകയ്ക്ക് അമ്മയുടെ മരണം ഉള്‍ക്കൊള്ളാനേ സാധിച്ചിരുന്നില്ല. തന്റെ അമ്മയുടെ ആത്മാവിനോട് സംവിദിക്കാമെന്ന കപട വാഗ്ദാനത്തില്‍ മയങ്ങി കനകയ്ക്ക് നഷ്ടമായത് ഭീമന്‍ തുകയായിരുന്നു.

പിന്നീട് ഓജോബോര്‍ഡ് ഉപയോഗിച്ച് അമ്മയുടെ ആത്മാവിനെ വിളിച്ചുവരുത്താന്‍ കനക ശ്രമിച്ചിരുന്നതായും വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനായി ചില്ലറക്കാശൊന്നുമല്ല കനക പൊടിപൊടിച്ചത്. കനക കരുതിയിരുന്നതു പോലെയൊന്നും സാധിക്കാതെ വന്നതോടെ കനക മാനസികമായി തളര്‍ന്നു. അമ്മയോട് സംസാരിക്കാനും കഴിഞ്ഞില്ല കയ്യിലെ കാശും നഷ്ടപ്പെട്ട കനക മറ്റുള്ളവരെ വെറുക്കാനും അവരുമായി ഇടപഴകുന്നതെയും വന്നു. ജീവിച്ചിരുന്നപ്പോള്‍ കനകയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അമ്മയായിരുന്നു, എന്തിനേറെ പലപ്പോഴു കനകയ്ക്ക് വേണ്ടി സംസാരിച്ചിരുന്നത് ദേവിക തന്നെയായിരുന്നു.

അതിനാല്‍ തന്നെ കപടത നിറഞ്ഞ ഈ ലോകത്ത് കാപട്യം നിറഞ്ഞ മനുഷ്യരുമായി ഇടപഴകി ജീവിക്കാന്‍ കനകയ്ക്ക് സാധിച്ചിരുന്നില്ല. പതിയെ എല്ലാവരില്‍ നിന്നും വിട്ട് മാറി ഏകാന്തവാസം നയിക്കാന്‍ തുടങ്ങി. 1992 ല്‍ പുറത്തിറങ്ങിയ ഏഴരപൊന്നാനയില്‍ അശ്വതിയെന്ന മാനസിക രോഗിയുടെ വേഷത്തിലായിരുന്നു കനക എത്തിയിരുന്നത്. ആ സിനിമയിലെ സീനുകള്‍ അതേപടി ജീവിതത്തില്‍ ആവര്‍ത്തിക്കുമെന്ന് നടി സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാവില്ല. കനക ഇപ്പോള്‍ എല്ലാം അതിജീവിക്കാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്.

More in Actress

Trending