Actress
സെൽഫിയെടുക്കാനെത്തിയ ഇൻഫ്ലുൻസർക്കൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ച് താപ്സി പന്നു; വിമർശനം!
സെൽഫിയെടുക്കാനെത്തിയ ഇൻഫ്ലുൻസർക്കൊപ്പം ഫോട്ടോയെടുക്കാൻ വിസമ്മതിച്ച് താപ്സി പന്നു; വിമർശനം!
തെന്നിന്ത്യൻ പ്രേക്ഷകർക്കുമേറെ സുപരിചിതയായ നടിയാണ് താപ്സി പന്നു. ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് നടി. അടുത്തിടെ മുംബൈയിൽ നടന്ന ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടിയിൽ നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരെയാണ്അ തിഥികളായി ക്ഷണിച്ചിരുന്നത്.
ഈ വേളയിൽ ഇവരിൽ ഒരാളുമായി നടി സെൽഫിയ്ക്ക് പോസ് ചെയ്യാൻ വിസമ്മതിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അനന്യ ദ്വിവേദി എന്ന ഇൻഫ്ലുൻസർ താരത്തിനൊപ്പം വേദിയിൽ തപ്‌സിയെ സമീപിക്കുന്നതും നടി അഭ്യർത്ഥന നിരസിക്കുന്നതുമാണ് വിഡിയോയിൽ ഉള്ളത്. എന്നാൽ ഇതിനു താഴെ അനന്യ തന്റെ കമന്റും രേഖപ്പെടുത്തി.
‘അത് ഞാനാണ്. ക്യാമറകളാൽ ചുറ്റപ്പെട്ടിരിക്കുമ്പോൾ ഒരു സെൽഫി നിരസിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, എന്നെപ്പോലുള്ള ഇൻഫ്ലുൻസർമാരെ വിളിച്ചത് അവരുടെ ഗാനം പ്രൊമോട്ട് ചെയ്യാൻ വേണ്ടി മാത്രമാണ്! അവർക്ക് ശരിക്കും ഒരു നല്ല പിആർ പരിശീലനം ആവശ്യമാണ്’ എന്നാണ് അനന്യ കമന്റ് ചെയ്തിരിക്കുന്നത്.
പിന്നാലെ വീഡിയോയ്ക്ക്സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. തപ്‌സി മാന്യതയില്ലാത്തവളാണെന്നാണ് ചിലർ വിമർശിക്കുന്നത്. എന്നാൽ സെൽഫിയ്ക്ക് പോസ് ചെയ്യുന്നതും ചെയ്യാത്തതും അവരുടെ ഇഷ്ടമാണെന്നാണ് ചിലർ പറയുന്നത്. ജൂനിയർ ജയബച്ചനാണ്. ഒരു സെൽഫിയല്ലേ അത് കൊടുക്കാമായിരുന്നു എന്നിങ്ങനെ പോകുന്നു കമന്റുകൾ.
അതേസമയം, തൻ്റെ ഹിറ്റ് ചിത്രമായ ഹസീൻ ദിൽറുബയുടെ രണ്ടാം ഭാഗത്തിലാണ് താരം ഇനി പ്രത്യക്ഷപ്പെടുക. വിക്രാന്ത് മാസി, ജിമ്മി ഷെർഗിൽ, സണ്ണി കൗശൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു താപ്‌സി പന്നു വിവാഹിതയായത്. ബാഡ്മിന്റൺ താരം മാതിയസ് ബോയാണ് ഭർത്താവ്. ദീർഘനാളായി ഇരുവരും പ്രണയത്തിലായിരുന്നു.
സിഖ്-ക്രിസ്ത്യൻ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകൾ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ബോളിവുഡിലെ തന്റെ ആദ്യചിത്രം ‘ചാഷ്‌മേ ബദ്ദൂർ’ ചെയ്ത വർഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് താപ്‌സി വെളിപ്പെടുത്തിയിരുന്നു.