എന്തെങ്കിലും അവാര്‍ഡ് കിട്ടിയല്ലോ; നടി താപ്സിയെ ട്രോളി താരങ്ങൾ
ഇന്ത്യൻ സിനിമയിലെ താരറാണിമാരിലൊരാളാണ് നടി താപ്സി പന്നു . തെലുങ്ക് സിനിമയിലൂടെയാണ് അരങ്ങേറ്റമെങ്കിലും തമിഴ് ഹിന്ദി ചിത്രങ്ങളിലൂടെയാണ് നടി അറിയപ്പെട്ടു തുടങ്ങിയത്. ഇതായിപ്പോൾ തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം പഴയ ഫോട്ടോ പോസ്റ്റ് ചെയ്തത്. സേവ് ദ ചില്‍ഡ്രന്‍ ഇന്ത്യയുടെ െൈവ ദ ഗ്യാപ്പ് ചലഞ്ചിന്റെ ഭാഗമായാണ് താപ്സിയുടെ പോസ്റ്റ്. സമൂഹത്തിലെ പ്രിവിലേജുകള്‍ തമ്മിലുള്ള അന്തരത്തെ കുറിച്ച് സംസാരിക്കുന്നതാണ് ചലഞ്ച്. വളരെ ഗൗരവ്വം നിറഞ്ഞതായിരുന്നു പോസ്റ്റെങ്കിലും ബോളിവുഡ് താരങ്ങളില്‍ ചിലര്‍ താപ്സിയെ ട്രോളാന്‍ എത്തിയതോടെ കഥ മാറി.
സ്കൂളില്‍ നടന്ന സ്പോര്‍ട്സ് മീറ്റില്‍ ഓട്ടത്തിന് താപ്സിയ്ക്ക് ഒന്നാം സമ്മാനമായിരുന്നു കിട്ടിയത്. തനിക്ക് കിട്ടിയ മെഡലുമായി സ്റ്റാന്‍ഡില്‍ നില്ക്കുന്ന ചിത്രമാണ് താപ്സി പങ്കുവച്ചത്.
”സ്പോര്‍സ് എന്നും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. സ്കൂളിലെ ട്രാക്കുകള്‍ യുദ്ധഭൂമിയായി മാറുമായിരുന്നു. മാതാപിതാക്കളുടേയും അധ്യാപകരുടേയും പിന്തുണ കാരണമാണ് ഞാന്‍ വിജയിച്ചത്. നിര്‍ഭാഗ്യവശാല്‍ ഒരുപാട് കുട്ടികള്‍ക്ക് ആ പിന്തുണ ലഭിക്കുന്നില്ല” എന്നായിരുന്നു താപ്സി ചിത്രത്തോടൊപ്പം കുറിച്ചത്. #WhyTheGap എന്ന ഹാഷ് ടാഗോടെയായിരുന്നു നടിയുടെ പോസ്റ്റ്.
എന്നാൽ, മന്മര്സിയാനില് താപ്സിയുടെ സഹതാരമായിരുന്ന വിക്കി കൗശൽ താരത്തെ ട്രോളിയതോടെ കഥയൊന്നാകെ മാറി മറഞ്ഞു. പിന്നാലെ സംവിധായകന് അനുരാഗ് കശ്യപുമെത്തി. രണ്ട് മൂന്ന് പേരെ തള്ളിയിട്ടിട്ടുണ്ടാകും എന്നായിരുന്നു വിക്കിയുടെ കമന്റ്. അതിന് താപ്സി നല്കിയ മറുപടി താന്‍ ഫെയര്‍ പ്ലെയറാണെന്നായിരുന്നു ആ നിഷ്കളങ്കമായ മുഖം കണ്ടാലറിയില്ലേയെന്നും താരം ചോദിച്ചു.
എന്തെങ്കിലും അവാര്‍ഡ് കിട്ടിയല്ലോ എന്നായിരുന്നു അനുരാഗിന്റെ കമന്റ്. സ്കൂളിലും കോളേജിലുമൊക്കെ എല്ലാം ഓക്കെയായിരുന്നു പക്ഷെ അതിന് ശേഷമാണ് ജീവിതത്തില്‍ മത്സരം മാറിയതെന്നും താരം മറുപടി നല്കി.
tapsee pannu- trolls-celebrities
