ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിന് എന്ന് അമൃത; ട്രോളിക്കൊന്നു സോഷ്യൽ മീഡിയ; ഒടുവിൽ കമന്റ് ബോക്സ് പൂട്ടി
കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഗായിക അമൃതയും സംഗീത സംവിധായകൻ ഗോപി സുന്ദറും തങ്ങൾ പ്രണയത്തിലാണെന്ന കാര്യം പരസ്യപ്പെടുത്തിയത്. നടൻ ബാലയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയശേഷം വർഷങ്ങളോളം അമൃത സിംഗിൾ ലൈഫ് നയിക്കുകയായിരുന്നു.ഗോപി സുന്ദർ ആദ്യം വിവാഹം ചെയ്തത് പ്രിയയെയായിരുന്നു. ആ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഗോപി സുന്ദറിനുണ്ട്. ഗായിക അഭയ ഹിരൺമയിയുമായി വര്ഷങ്ങളോളമുള്ള ലിവിങ് ടുഗെതർ ലൈഫ് അവസാനിപ്പിച്ചാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലായത്.
പ്രണയം പരസ്യപ്പെടുത്തിയപ്പോൾ മുതൽ ഇരുവരും ഒരുപാടു അധിക്ഷേപിക്കപ്പെട്ടുണ്ട്. ഇരുവരുടേയും പ്രണയം നിറഞ്ഞ പോസ്റ്റുകൾ സോഷ്യൽമീഡിയ ട്രോളാക്കാറുണ്ട്. പലപ്പോഴും കമന്റ് ബോക്സ് ഓഫ് ആക്കി വയ്‌ക്കേണ്ട അവസ്ഥ വന്നിട്ടുമുണ്ട്. ഇപ്പോൾ വീണ്ടും അത് പോലെ ഒരു സാഹചര്യം നേരിടുകയാണ് അമൃതയുടെ ഏറ്റവും പുതിയ പോസ്റ്റ്.
ഗോപി സുന്ദറിനേയും കെട്ടിപുണർന്ന് ദുബായി കടലിൽ ബോട്ട് സവാരി നടത്തുന്ന ചിത്രമാണ് അമൃത പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവിന്… ഞാൻ നിന്നെ സ്നേഹിക്കുന്നു… എന്നാണ് ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് അമൃത കുറിച്ചത്.എന്നാൽ ചിത്രം വൈറലായതോടെ കമന്റുകളുടെ പ്രവാഹം തന്നെയായിരുന്നു. ഏറെയും അമൃത-ഗോപി സുന്ദർ പ്രണയത്തെ പരിഹസിച്ചുള്ളതായിരുന്നു. നിനക്ക് മുമ്പ് മറ്റ് പല സ്ത്രീകൾക്കും അദ്ദേഹം നല്ല ഭർത്താവായിരുന്നുവെന്നാണ് ചിലർ കമന്റ് ചെയ്ത്. പരിഹാസ കമന്റുകൾ ഏറിയതോടെ അമൃത കമന്റ് ബോക്സ് ഓഫാക്കി വെച്ചു.
ദുബായിൽ ഷോ ചെയ്യാൻ പോയ അമൃതയെ കാണാനാണ് ഗോപി സുന്ദറും ദുബായിലെത്തിയത്. ശേഷം ഇരുവരും ചേർന്ന് ദുബായ് ചുറ്റിക്കറങ്ങുകയും ചെയ്യുകയും ചെയ്തു. ഡെസേർട്ട് സഫാരി നടത്തിയതിന്റെ ചിത്രങ്ങളും അമൃത പങ്കുവെച്ചിരുന്നു. കഴിഞ്ഞ ദിവസം പരസ്യമായി അമൃതയെ ലിപ് ലോക്ക് ചെയ്യുന്ന ഗോപി സുന്ദറിന്റെ ചിത്രങ്ങളും വൈറലായിരുന്നു. ഇരുവരും വിവാഹിതരാണോ അല്ലയോ എന്ന കാര്യത്തിൽ ഇന്നേവരെയും വ്യക്തത വന്നിട്ടില്ല. അതേ കുറിച്ച് ചോദിച്ചപ്പോഴെല്ലാം ഒഴിഞ്ഞ് മാറുകയാണ് ഇരുവരും ചെയ്തിട്ടുള്ളത്.
ഗോപി സുന്ദറുമായുള്ള പ്രണയത്തിന് മകൾ പാപ്പുവിന്റെ എല്ലാ സപ്പോർട്ടുമുണ്ടെന്ന് അമൃത അവകാശപ്പെടുന്നത്.തന്റെ മകളെ തന്നിൽ നിന്നും പറിച്ചെടുത്തുവെന്നാണ് ബാല പാപ്പുവിനെ കുറിച്ചും അമൃതയെ കുറിച്ചും സംസാരിക്കുമ്പോൾ പറയാറുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ അമൃത ബാലയെ വിവാഹം ചെയ്തിരുന്നു.അത് ആ സമയത്ത് തനിക്ക് പറ്റിയൊരു അബദ്ധമാണ് എന്നാണ് പിന്നീട് പലപ്പോഴും അമൃത തന്നെ പറഞ്ഞിട്ടുള്ളത്. ബാലയുമായി പിരിഞ്ഞ ശേഷമാണ് അമൃത സംഗീത ലോകത്തേക്ക് തിരികെ എത്തിയത്.