Connect with us

“ജീവതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല… പക്ഷെ ട്രോളിന് രസകരമായ മറുപടിയുമായി സൈജു കുറുപ്പ്

Social Media

“ജീവതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല… പക്ഷെ ട്രോളിന് രസകരമായ മറുപടിയുമായി സൈജു കുറുപ്പ്

“ജീവതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല… പക്ഷെ ട്രോളിന് രസകരമായ മറുപടിയുമായി സൈജു കുറുപ്പ്

മലയാള സിനിമയിൽ വളരെയധികം സജീവമായ താരമാണ് സൈജു കുറുപ്പ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ആസ്വാദകരുടെ മനസ്സിലിടം നേടാൻ സൈജുവിന് കഴിഞ്ഞു.സമൂഹ മാധ്യമങ്ങളിൽ‍ കടക്കാരനെന്നും ഡെബ്റ്റ് സ്റ്റാറെന്നും വിശേഷണത്തോടെ കഴിഞ്ഞ ദിവസങ്ങളിലാണ് സൈജു കുറുപ്പിനെക്കുറിച്ച് പോസ്റ്റുകൾ എത്തിത്തുടങ്ങിയത്. പിന്നീട് ട്രോൾ പങ്കുവെച്ച് സൈജു കുറുപ്പ് തന്നെ രംഗത്ത് വന്നു. “ജീവതത്തിൽ അച്ഛനോടും അമ്മായിഅച്ഛനോടും അല്ലാതെ ആരോടും കടം മേടിച്ചിട്ടില്ല… പക്ഷെ ഞാൻ ചെയ്ത കഥാപാത്രങ്ങൾ ഇഷ്ടം പോലെ കടം മേടിച്ചു” എന്ന കുറിപ്പോടെയാണ് സെജു കുറുപ്പ് പോസ്റ്റ് പങ്കുവെവെച്ചു.


ഇന്നു മലയാളത്തിലെ മികച്ച സ്വഭാവ നടന്മാരിലൊരാളാണ് സൈജു കുറുപ്പ്. ഏതു വേഷവും അനായാസം അവതരിപ്പിക്കുന്നതാണ് സൈജുവിൻ്റെ മികവ്. കോമഡിയും സീരിയസും സെൻ്റിമെൻസും ആക്ഷനുമൊക്കെ അനായാസം അവതരിപ്പിക്കാൻ സൈജു കുറുപ്പിന് കഴിയുന്നുണ്ട്. സൈജുവിൻ്റെ ഉണ്ടക്കണ്ണും പാത്രാവിഷ്കാരത്തിൽ ഹൈലൈറ്റാണ്. വർഷാരംഭത്തിൽ മലയാള സിനിമയ്ക്കു 100 കോടി ക്ലബിൽ ഇടം നേടിക്കൊടുത്ത മാളികപ്പുറത്തിലും ശ്രദ്ധേയ കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിച്ചത്.

ചിത്രത്തിൽ ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന കല്ലു എന്ന പെൺകുട്ടിയുടെ അച്ഛൻ കഥാപാത്രത്തെയാണ് സൈജു കുറുപ്പ് അവതരിപ്പിച്ചത്. കടക്കാരൻ മകളുടെ മുന്നിലിട്ട് തല്ലിയപ്പോൾ തകർന്നു പോയ കഥാപാത്രം ഒരു വിങ്ങലായി പ്രേക്ഷകരുടെ മനസിലും ഇടിപിടിച്ചു. പിന്നിലേക്കു നോക്കുമ്പോൾ ഒരുപിടി ചിത്രങ്ങളിലാണ് കടക്കാരനായ കഥാപാത്രത്തെ സെെജു കുറുപ്പ് അവതരിപ്പിച്ചിട്ടുള്ളത്.

കോവിഡിന് ശേഷമെത്തിയ ആറോളം ചിത്രങ്ങളിലാണ് കടക്കാരനായി ബുദ്ധിമുട്ടിൽ ഉഴലുന്ന കഥാപാത്രത്തെ സൈജു കുറുപ്പ് അവതരിപ്പിച്ചത്. 2022 ലെ ശ്രദ്ധേയ വിജയമായിരുന്നു ഉണ്ണി മുകുന്ദൻ്റെ മേപ്പടിയാൻ. വളരെ അലസനും ഉത്തരവാദിത്തമില്ലാത്തവനുമായി കടം കയറി നിൽക്കുന്ന വർക്കിയെന്ന കഥാപാത്രത്തെയാണ് മേപ്പടിയാനിൽ അവതരിപ്പിച്ചത്. നവ്യ നായർ കേന്ദ്രകഥാപാത്രമായ ഒരുത്തി, പൃഥ്വിരാജിൻ്റെ തീർപ്പ്, മോഹൻലാലിൻ്റെ ട്വൽത്ത് മാൻ, സുരേഷ് ഗോപിയുടെ മേം ഹും മൂസ, ഒടുവിലായി മാളികപ്പുറം എന്നീ ചിത്രങ്ങളിലായിരുന്നു കടക്കാരൻ്റെ വേഷപ്പകർച്ച. എന്നാൽ ഒരു കഥാപാത്രത്തിനും തമ്മിൽ ഒരു സാമ്യവുമില്ലാതെ അവതരിപ്പിച്ചിടത്താണ് സൈജു കുറുപ്പിലെ നടൻ്റെ വിജയം.

ഭാവ പ്രകടനംകൊണ്ടും അഭിനയ ശൈലികൊണ്ടും ഓരോ കഥാപാത്രത്തെയും അത്രത്തോളം വ്യത്യസ്തമാക്കി അവതരിപ്പിക്കാൻ സൈജു കുറുപ്പിനു സാധിച്ചു. കടക്കെണി സ്റ്റാറെന്നും ഡെബ്റ്റ് സ്റ്റാറും വിളിക്കുമ്പോൾ അത് വളരെ പോസിറ്റീവായെടുക്കുന്ന സൈജു കുറുപ്പിനെ പ്രശംസിക്കാനും സോഷ്യൽ മീഡിയ മറക്കുന്നില്ല. നാടൻ കഥാപത്രങ്ങളായാലും അർബൻ കഥപാത്രമായാലും തൻ്റെതായ ശൈലിയിൽ മാറ്റിയെടുത്ത് ഹാസ്യവും നിസഹായതയും ദുഖവും പ്രതികാരവുമൊക്കെ അനായാസം സൈജു പ്രകടമാക്കുകയായിരുന്നു തൻ്റെ ഓരോ കഥപാത്രങ്ങളിലൂടെ.

2005 ൽ ഹരിഹരൻ്റെ സംവിധാനത്തിൽ റിലീസ് ചെയ്ത മയൂഖത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ച് വെള്ളിത്തിരയിലെത്തിയ സൈജു കുറുപ്പ് പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഇഷ്ടം നേടി. ട്രിവാൻഡ്രം ലോ‍ഡ്ജിലെ ഷിബു വെള്ളായനി എന്ന കഥാപത്രമാണ് സൈജു കുറുപ്പിനു കരിയറിൽ ടേണിംഗ് പോയിൻ്റാകുന്നത്. പിന്നീട് ആട് ഒരു ഭീകരജീവിയിലെ അറയ്ക്കൽ അബു എന്ന കഥാപാത്രം കരിയറിൽ മൈൽ സ്റ്റോണായി.

More in Social Media

Trending

Recent

To Top