Malayalam Breaking News
സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവെന്ന് വിളിക്കാന്‍ ആകില്ല, രാജ് താക്കറെ ഒരു ഗുണ്ടയാണ്: തനുശ്രീ
സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവെന്ന് വിളിക്കാന്‍ ആകില്ല, രാജ് താക്കറെ ഒരു ഗുണ്ടയാണ്: തനുശ്രീ
സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവെന്ന് വിളിക്കാന്‍ ആകില്ല, രാജ് താക്കറെ ഒരു ഗുണ്ടയാണ്: തനുശ്രീ
സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും ഒരു നേതാവെന്ന് വിളിക്കാന്‍ ആകില്ലെന്ന് ബോളുവുഡ് നടി തനുശ്രീ ദത്ത. മഹാരാഷ്ട്ര നവനിര്‍മാണ സേന തലവന്‍ രാജ് താക്കര്‍ക്കെതിരെയാണ് തനുശ്രീ ദത്ത രംഗത്തെത്തിയിരിക്കുന്നത്. 2009 ല്‍ രാജ് താക്കറെയുടെ അനുയായികള്‍ തന്നെ സിനിമാ സെറ്റില്‍ വെച്ച് ആക്രമിച്ചതായി തനുശ്രീ ആരോപിച്ചിരുന്നു.
സിനിമാ സെറ്റില്‍ വെച്ച് നടന്‍ നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് തനുശ്രീ തുറന്ന് പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് തിരിക്കൊളുത്തിയിരുന്നു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നടി തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്.
2009-ല്‍ പുറത്തിറങ്ങിയ ഹോണ്‍ ഒ.കെ എന്ന ചിത്രത്തിന്റെ സെറ്റില്‍വെച്ച് നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് തനുശ്രീയുടെ ആരോപണം. സംവിധായകനോട് പരാതിപ്പെട്ടപ്പോള്‍ തന്നെയും മാതാപിതാക്കളെയും ഒരു കൂട്ടം ആളുകള്‍ ആക്രമിച്ചുവെന്നും കാര്‍ തകര്‍ത്തുവെന്നും തനുശ്രീ പറഞ്ഞിരുന്നു. അക്രമകാരികള്‍ മഹാരാഷ്ട്ര നവനിര്‍മാണ സേന അംഗങ്ങളാണെന്നും തനുശ്രീ പറഞ്ഞിരുന്നു. തനുശ്രീയെ ആക്രമിക്കുന്ന വീഡിയോ ഫൂട്ടേജ് സാമൂഹിക മാധ്യമങ്ങളിലിപ്പോള്‍ വൈറലാണ്.
നാന പടേക്കറുമായുള്ള വിവാദത്തിന് പിന്നാലെയാണ് രാജ് താക്കറുമായുള്ള വിവാദം ബോളിവുഡ് ലോകത്ത് ചര്‍ച്ചയാകുന്നത്. ഇക്കാര്യത്തില്‍ പ്രതികരിച്ച് തനുശ്രീ രംഗത്തെത്തിയിരിക്കുകയാണ്. രാജ് താക്കറേ ഒരു ഗുണ്ടയാണെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ അംഗങ്ങളെപ്പോലെ തന്നെയെന്നും തനുശ്രീ പറയുന്നു. ഒരു നല്ല നേതാവ് അശരണരുടെ സംരക്ഷകനായിരിക്കും. സ്ത്രീകളെ ആക്രമിക്കുന്നവരെ ഒരിക്കലും നേതാവ് എന്ന് വിളിക്കാന്‍ സാധിക്കുകയില്ലെന്നും തനുശ്രീ പറയുന്നു.
Tanushree Dutta against Raj Thackeray
