Connect with us

ആ പ്രോഗ്രാമിൽ ബാലഭാസ്കറിനൊപ്പം വേദിയിൽ ഉണ്ടായിരുന്ന മറ്റ്‌ രണ്ട്‌ സംഗീതഞ്ജരും മരിച്ചത്‌ ഒരേ രീതിയിൽ, അമ്പരപ്പോടെ സോഷ്യൽ മീഡിയ!

Malayalam Breaking News

ആ പ്രോഗ്രാമിൽ ബാലഭാസ്കറിനൊപ്പം വേദിയിൽ ഉണ്ടായിരുന്ന മറ്റ്‌ രണ്ട്‌ സംഗീതഞ്ജരും മരിച്ചത്‌ ഒരേ രീതിയിൽ, അമ്പരപ്പോടെ സോഷ്യൽ മീഡിയ!

ആ പ്രോഗ്രാമിൽ ബാലഭാസ്കറിനൊപ്പം വേദിയിൽ ഉണ്ടായിരുന്ന മറ്റ്‌ രണ്ട്‌ സംഗീതഞ്ജരും മരിച്ചത്‌ ഒരേ രീതിയിൽ, അമ്പരപ്പോടെ സോഷ്യൽ മീഡിയ!

ആ പ്രോഗ്രാമിൽ ബാലഭാസ്കറിനൊപ്പം വേദിയിൽ ഉണ്ടായിരുന്ന മറ്റ്‌ രണ്ട്‌ സംഗീതഞ്ജരും മരിച്ചത്‌ ഒരേ രീതിയിൽ, അമ്പരപ്പോടെ സോഷ്യൽ മീഡിയ!

വയലിനിസ്റ് ബാലഭാസ്കറുടെ മരണം കേരളത്തിനെ ഒന്നാകെ കണ്ണീരിലാഴ്ത്തിയ ഒന്നായിരുന്നു. അകാലത്തിൽ പൊലിഞ്ഞ ബാലഭാസ്കറിന്റെ വിയോഗത്തിൽ ഒട്ടേറെപ്പേർ അനുശോചനം അറിയിച്ചും ഓർമ്മകൾ പങ്കു വച്ചും രംഗത്തെത്തി. എന്നാൽ വലിയൊരു ആകസ്മികത ബാലഭാസ്കറിന്റെ മരണത്തിനുണ്ട്. ഇപ്പോൾ അതാണ് സമൂഹ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്.

ബാലഭാസ്കർ ഫ്യുഷൻ പ്രോഗ്രാമുകളിലൂടെയാണ് ശ്രേധേയനാകുന്നത്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് അത്തരം സ്റ്റേജ് പ്രോഗ്രാമുകളുടെ വിഡിയോകൾ സജീവമായി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കപ്പെടുന്നുണ്ട്. എന്നാൽ അതിലൊരു വിഡിയോയും അതിൽ ബാലഭാസ്‌കരിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടു പേരുടെയും മരണവും ചര്ച്ചയാകുകയാണ്.

മരണപ്പെട്ടത് സമാന രീതിയിൽ ആയിരുന്നു. അത്‌ തികച്ചും യാദൃശ്ചികമെങ്കിലും ആരാധകരിൽ അതിശയവും അമ്പരപ്പും ഉളവാക്കുന്നുണ്ട്‌.പ്രശസ്ത കഥകളി സംഗീതജ്ഞനായിരുന്ന കലാമണ്ഡലം ഹൈദരാലിയും ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണനും ബാലഭാസ്‌കറും ഒന്നിച്ച നടത്തിയ ഫ്യൂഷനാണിത്. ഇതിലെ ഗായകന്‍ ഹൈദ്രാലിയും, പ്രകാശ് കൃഷ്ണനും, ബാലഭാസ്‌കറും ഒരേ രീതിയില്‍ തന്നെയാണ് മരിച്ചിരിക്കുന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.

2006 ജനുവരി അഞ്ചിന് തൃശ്ശൂര്‍-ഷൊര്‍ണൂര്‍ റോഡിലുണ്ടായ ഒരു വാഹനാപകടത്തിലാണ് കലാമണ്ഡലം ഹൈദരലി അന്തരിച്ചത്. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി തന്റെ പഴയ കലാലയത്തിലേയ്ക്ക് പോകുകയായിരുന്ന ഹൈദരാലി ഓടിച്ചിരുന്ന കാര്‍ തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കരയില്‍ വച്ച് മണല്‍ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തുടര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഹൈദരാലിയെ പുറത്തെടുത്തത്. സംഭവസ്ഥലത്തു വച്ചുതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു.

കിളിമാനൂരിനടുത്ത് മുട്ടടയില്‍ വച്ചുണ്ടായ വാഹനാപകടത്തിലാണ് ഗിറ്റാറിസ്റ്റായ പ്രകാശ് കൃഷ്ണന്‍ മരിച്ചത്. ഇദ്ദേഹം ഉള്‍പ്പടെയുള്ള ഗാനമേള ട്രൂപ്പ് സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വൈദ്യുത പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. വാഹനം പലവട്ടം മലക്കം മറിഞ്ഞ അടുത്തുള്ള കുളത്തില്‍ പതിക്കുകയായിരുന്നു. അടുത്തിടെ വാഹനാപകടത്തില്‍ മരിച്ച മറ്റൊരു ഗായികയും അന്ന് വാഹനത്തിലുണ്ടായിരുന്നു. 2010 മാര്‍ച്ചിലായിരുന്നു ആ അപകടം.

തിരുവനന്തപുരത്തിന് സമീപം പള്ളിപ്പുറത്ത് വച്ചാണ് സെപ്റ്റംബർ 25 ചൊവ്വാഴ്ച ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടത്. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു വാഹനം നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ചുതന്നെ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി മരിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 12.50ന് ബാലഭാസ്‌കറും വിടവാങ്ങി.

മൂവരുടെയും മരണത്തിലെ സമാനത ഇപ്പോൾ വലിയ ചര്ചയിരിക്കുകയാണ്. 2006 ലും 2010 ലും 2018 ലുമായി വിടവാങ്ങിയ മൂവരുടെയും ഒന്നിച്ചുള്ള ഫ്യൂഷൻ പ്രോഗ്രാമിന്റെ വീഡിയോ ഇതോടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

similarities in balabhaskar, kalamandalam hyderali , and prakash krishans death

More in Malayalam Breaking News

Trending

Recent

To Top