Connect with us

ബിഗ്‌ബോസിൽ നിന്ന് കോടികൾ ഓഫർ ചെയ്‌തിരുന്നു !! വീണ്ടും വെളിപ്പെടുത്തലുകളുമായി തനുശ്രീ രംഗത്ത്….

Bollywood

മീടു മൂവ്‌മെന്റിന്റെ ഭാഗമായി ബോളിവുഡിനെ ഒന്നടങ്കം ഞെട്ടിച്ച വെളിപ്പെടുത്തലുകളായിരുന്നു അടുത്തിടെ തനുശ്രീ ദത്ത നടത്തിയിരുന്നത്. ബോളിവുഡില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നാനാ പടേക്കറിനു നേരെയും സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയ്‌ക്കെതിരെയുമാണ് തനുശ്രീ ഗുരുതര ആരോപണം ഉന്നയിച്ച്‌ രംഗത്തെത്തിയിരുന്നത്.

എന്നാല്‍ ബോളിവുഡിലെ യുവതാരങ്ങളെല്ലാം തനുശ്രീയെ പിന്തുണച്ച്‌ രംഗത്ത് എത്തിയിരുന്നു. രാഖി സാവന്തിനെ പോലുള്ള ചുരുക്കം ചിലരാണ് നടിക്കെതിരെ രംഗത്ത് വന്നത്. ബിഗ് ബോസില്‍ പങ്കെടുക്കാനുളള ശ്രമമാണ് തനുശ്രീ നടത്തുന്നതെന്നായിരുന്നു രാഖി സാവന്ത് ആരോപിച്ചിരുന്നത്. നാനാ പടേക്കറിനെതിരെ തെറ്റായ ആരോപണങ്ങളാണ് തനുശ്രീ നടത്തിയതെന്നും താന്‍ നാനാ പടേക്കറിനെ പിന്തുണയ്ക്കുന്നുവെന്നും രാഖി സാവന്ത് പറഞ്ഞിരുന്നു.

ബിഗ് ബോസില്‍ പങ്കെടുക്കുന്നത് അത്ര വലിയ സംഭവമാണെന്ന് താന്‍ കരുതുന്നില്ലെന്നാണ് തനുശ്രീ പറയുന്നത്. സല്‍മാന്‍ ദൈവവും ബിഗ്ബോസ് സ്വര്‍ഗവും ആണെന്നത് നിങ്ങളുടെ ധാരണയാണെന്നും തനിക്ക് അങ്ങനെ അല്ലെന്നും തനുശ്രീ പറയുന്നു. റിപ്പബ്ലിക്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്കെതിരെ തനുശ്രീ തുറന്നടിച്ചത്.

ഇത്രയും നാളും ബിഗ് ബോസ് തനിക്ക് കോടികള്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായും എന്നാല്‍ താന്‍ പറ്റില്ലെന്നു തന്നെയാണ് പറഞ്ഞതെന്നും തനുശ്രീ പറയുന്നു. അതിന് പ്രധാന കാരണം ഇടുങ്ങിയ സ്ഥലങ്ങളെയും അടച്ചിട്ട മുറികളെയും തനിക്ക് പേടിയായതുകൊണ്ടാണ്. എവിടെ ആയിരുന്നാലും എനിക്ക് പുറത്തിറങ്ങി നടക്കാനൊക്കെ സാധിക്കണം, തനുശ്രീ പറയുന്നു.

Tanushree Dutta against Bigg Boss

More in Bollywood

Trending