Connect with us

ബിഗ് ബോസിൽ നിന്നും ആർക്കും കിട്ടാത്ത വമ്പൻ സമ്മാനം; രഹസ്യമായി മോഹൻലാൽ ചെയ്‌തത്‌ ആരാധകരെ ഞെട്ടിച്ച് ജാസ്മിൻ!!

Malayalam

ബിഗ് ബോസിൽ നിന്നും ആർക്കും കിട്ടാത്ത വമ്പൻ സമ്മാനം; രഹസ്യമായി മോഹൻലാൽ ചെയ്‌തത്‌ ആരാധകരെ ഞെട്ടിച്ച് ജാസ്മിൻ!!

ബിഗ് ബോസിൽ നിന്നും ആർക്കും കിട്ടാത്ത വമ്പൻ സമ്മാനം; രഹസ്യമായി മോഹൻലാൽ ചെയ്‌തത്‌ ആരാധകരെ ഞെട്ടിച്ച് ജാസ്മിൻ!!

ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇതുവരെയും അവസാനിച്ചിട്ടില്ല. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി വന്ന കോമ്പോ ആയിരുന്നു ഗബ്രിയുടെയും ജാസ്മിന്റെയും. സീസൺ തുടങ്ങിയപ്പോൾ മുതൽ രണ്ട് പേരും കോമ്പോ ആയിട്ടാണ് നിന്നത്.

ബിഗ് ബോസിനകത്തും പുറത്തും ഈ കോമ്പോയ്‌ക്കെതിരെ വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇരുവരും കോമ്പോ തുടർന്നു. എന്നാല്‍ പുറത്തു കമ്മിറ്റഡ് ആണെന്ന് പേരില്‍ ജാസ്മിന്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഉറപ്പിച്ചു വച്ചിരുന്ന കല്യാണം പോലും മുടങ്ങുന്ന അവസ്ഥയിലേക്ക് എത്തി.

എന്നാല്‍ മത്സരത്തിനുശേഷം ജാസ്മിനെയും ഗബ്രിയേയും ചേര്‍ത്ത് പിടിക്കുകയാണ് ആരാധകര്‍. പൊതു പരിപാടികളിലും ഉദ്ഘാടനകളിലുമെല്ലാം ജാസ്മിന്‍-ഗബ്രി എന്ന ജോഡി ആയിട്ടാണ് താരങ്ങള്‍ എത്താറുള്ളത്. ഇരുവരും ജീവിതത്തിലും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവരുണ്ട്.

എങ്കിലും സുഹൃത്തുക്കളായി തുടരുകയാണെന്നാണ് രണ്ടാളും പറയുന്നത്. ഒന്നിച്ച് യാത്ര ചെയ്യുന്നതിന്റേയും ഒരുമിച്ച് സമയം പങ്കിടുന്നതിന്റേയുമെല്ലാം വീഡിയോ ഇരുവരും ഇടയ്ക്കിടെ പങ്കിടാറുണ്ട്. ആരാധകർ ഇഷ്ടത്തോടെ വിളിക്കുന്ന ജബ്രി വീഡിയോകൾ വളരെ പെട്ടെന്നാണ് വൈറലാകാറുള്ളത്.

ഒന്നിച്ച് ജീവിച്ചൂടെ എന്നാണ് ഇവരോട് ആരാധകർ ചോദിക്കുന്നത്. എന്നാൽ തങ്ങൾ തമ്മിൽ പ്രണയമല്ലെന്നാണ് ജാസ്മിനും ഗബ്രിയും തുറന്ന് പറഞ്ഞിരുന്നു. വിന്നര്‍ ആയി മാറാന്‍ സാധിച്ചില്ലെങ്കിലും സീസണ്‍ 6 അറിയപ്പെടുന്നത് ജാസ്മിന്റെ പേരിലാണ്.

ഇപ്പോഴിതാ തന്റെ കൂടെ മത്സരിച്ചിരുന്ന ആര്‍ക്കും ലഭിക്കാത്ത ചില സമ്മാനങ്ങള്‍ തന്നെ തേടിയെത്തിയതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ജാസ്മിൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം സന്തോഷം പങ്കുവെച്ചത്.

ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്റെ ഒരു പെട്ടി മിസ്സായി പോയിരുന്നു. അതിന്ന് സുഹൃത്തും ബിഗ് ബോസ് താരവുമായ ജിന്റോയുടെ അടുത്ത് പോയി എടുത്തിട്ട് വന്നു. ചെറിയൊരു ട്രോളി ആണെങ്കിലും അത് തുറന്നപ്പോള്‍ ഒരുപാട് സാധനങ്ങള്‍ ഉണ്ട്. എനിക്ക് കിട്ടില്ലെന്ന് കരുതിയ കുറെ സാധനങ്ങള്‍ ആണ് അതിലുള്ളത്. പുറത്ത് കുറേ വിവാദങ്ങള്‍ ഉണ്ടാക്കിയ സാധനങ്ങളാണ് തന്റെ കൈയിലേക്ക് എത്തിയിരിക്കുന്നത്.

എല്ലാം കണ്ടപ്പോള്‍ എനിക്കുണ്ടായ ആകാംക്ഷ നിങ്ങളെ കൂടി കാണിക്കാമെന്ന് കരുതിയെന്ന് ജാസ്മിന്‍ പറഞ്ഞു. ബിഗ് ബോസില്‍ നിന്നും ലഭിച്ച സമ്മാനങ്ങളില്‍ വളരെ കുറച്ച് മാത്രമേ എനിക്ക് കിട്ടിയിരുന്നുള്ളു. ബാക്കിയൊന്നും കിട്ടാതെ പോയതിന്റെ നിരാശയുണ്ടായിരുന്നു. എന്നാല്‍ ഈ പെട്ടിയില്‍ പ്രതീക്ഷിക്കാത്ത ചിലതുണ്ട്.

ബിഗ് ബോസില്‍ ഉപയോഗിച്ചിരുന്ന കുപ്പി ആര്‍ക്കും കൊടുത്തിട്ടില്ലായിരുന്നു. ഒരു ഇഷ്യൂ നടന്നതിന് ശേഷമാണ് കുപ്പി കൊടുക്കാതെ ആയത്. പക്ഷേ എനിക്ക് അത് കിട്ടി. ബിഗ് ബോസിനകത്ത് ഞാന്‍ ഈ കുപ്പിയൊക്കെ വെച്ച് ഒരുപാട് ആശ്വാസം കണ്ടെത്തിയിരുന്നു.

ഇപ്പോള്‍ കാണുമ്പോള്‍ ഭയങ്കര ക്രിഞ്ച് ആയിട്ട് എനിക്ക് തന്നെ തോന്നുന്നുണ്ട്. പക്ഷേ ആ സമയത്ത് ഇതൊക്കെയാണ് എനിക്ക് ഭയങ്കര ആശ്വാസമായി ഉണ്ടായിരുന്നുള്ളൂ. അടുത്തത് ഗബ്രി അവിടെ ഉപയോഗിച്ചുകൊണ്ടിരുന്ന പെര്‍ഫ്യൂം ആണ്. ശരിക്കും അവന്റെ മണമാണ് ഇതിന്. പെര്‍ഫ്യൂം നമുക്ക് ഭയങ്കര മെമ്മറി തരുമെന്നാണ് അവന്‍ പറയുന്നത്.

അതുപോലെ ഗബ്രിയുടെ ഓരോ മെമ്മറിയും ഈ പെര്‍ഫ്യൂമിന്റെ മണം അടിക്കുമ്പോള്‍ വരുന്നുണ്ട്. എല്ലാവര്‍ക്കും ഓരോ കോയിന്‍ സമ്മാനമായി കിട്ടിയിരുന്നു. എത്രയൊക്കെ പണമില്ലാതെ വന്നാല്‍ പോലും അതൊന്നും ഒരിക്കലും നഷ്ടപ്പെടുത്തി കളയില്ല. അത്രയും വിലപിടിപ്പുള്ള സമ്മാനമാണ്. അതുപോലെ എല്ലാവര്‍ക്കും ബര്‍ത്ത്‌ഡേക്ക് ലാലേട്ടന്റെ ഒപ്പിട്ട കാര്‍ഡ് സമ്മാനമായി ലഭിച്ചിരുന്നു.

എന്നാല്‍ അത് കോപ്പി ചെയ്ത് പ്രിന്റ് അടിച്ചതാണ്. പക്ഷേ എനിക്ക് മാത്രം അദ്ദേഹം നേരിട്ട് ഒപ്പിട്ട് ഒന്ന് തന്നിരുന്നു. അങ്ങനെയുള്ള സാധനങ്ങള്‍ സ്റ്റോര്‍ റൂമില്‍ കൊണ്ടു വയ്ക്കുകയാണ് ചെയ്യാറുള്ളത്. ഞാനത് പോയി എടുക്കുമ്പോള്‍ മഷി പോലും ഉണങ്ങിയിട്ടില്ല. അതിനര്‍ത്ഥം ലാലേട്ടന്‍ അവിടെവച്ച് നേരിട്ട് ഒപ്പിട്ടത് ആണെന്നാണ്.

അവിടെ ബിഗ് ബോസ് വിന്നര്‍ ആയില്ലെങ്കില്‍ പോലും ലഭിച്ച ഏറ്റവും വലിയ അംഗീകാരം ആയിരുന്നു അത്. ബാക്കി എല്ലാവര്‍ക്കും അതില്‍ നിരാശയുണ്ടായിരുന്നു. അവരൊക്കെ അന്നത് പറയുകയും ചെയ്തു. ഇതൊക്കെ തനിക്ക് തിരികെ ലഭിക്കില്ലെന്നും നഷ്ടപ്പെട്ടു എന്നുമാണ് കരുതിയത്. പക്ഷേ മാസങ്ങള്‍ക്ക് ശേഷം തനിക്കത് ലഭിച്ചതിന്റെ സന്തോഷത്തിലാണെന്നും ജാസ്മിന്‍ വ്യക്തമാക്കി.

More in Malayalam

Trending