Connect with us

ഭര്‍ത്താവിന് എന്നേക്കാള്‍ ഒരു വയസ് കൂടുതലാണ്; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സ്വാസിക

Malayalam

ഭര്‍ത്താവിന് എന്നേക്കാള്‍ ഒരു വയസ് കൂടുതലാണ്; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സ്വാസിക

ഭര്‍ത്താവിന് എന്നേക്കാള്‍ ഒരു വയസ് കൂടുതലാണ്; ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സ്വാസിക

മലയാളികള്‍ക്കേറെ സുപരിചിതയാണ് സ്വാസിക വിജയ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരം. കഴിഞ്ഞ മാസമായിരുന്നു നടിയുടെ വിവാഹം. വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്വാസിക വിവാഹിതയാകാന്‍ പോകുന്നുവെന്ന വിവരം പുറത്തുവിട്ടത്. ഇടയ്ക്ക് സ്വാസിക വിവാഹിതയാകുന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്. അതിനാല്‍ തന്നെ ഇതുമൊരു ഗോസിപ്പായിരിക്കുമെന്നാണ് പലരും കരുതിയിരുന്നത്.

എന്നാല്‍ വരന്‍ പ്രേമുമൊത്തുള്ള മ്യൂസിക്ക് വീഡിയോ പുറത്ത് വിടുകയും ചെയ്തതോടെയാണ് ആരാധകര്‍ വിശ്വസിച്ചത്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനുമാണ്. ഇരുവരും മനംപോലെ മംഗല്യ എന്ന സെറ്റില്‍ വെച്ചാണ് കണ്ടുമുട്ടിയതും പരിചയപ്പെട്ടതും പ്രണയത്തിലായതും. താന്‍ അങ്ങോട്ട് പോയി പ്രേമിനെ പ്രപ്പോസ് ചെയ്തതാണെന്ന് സ്വാസിക തന്നെ വെളിപ്പെടുത്തിയിരുന്നു. ബീച്ച് വെഡ്ഡിങാണ് ഇരുവരും തെരഞ്ഞെടുത്തത്.

താലി മാല ചാര്‍ത്തി പുഷ്പഹാരം പരസ്പരം അണിയിച്ച് സിന്ദുരം അണിഞ്ഞതോടെ ചടങ്ങ് അവസാനിക്കുകയായിരുന്നു. ശേഷം പ്രിയപ്പെട്ടവര്‍ക്കായി സല്‍ക്കാരവും രണ്ടിടങ്ങളില്‍ റിസപ്ഷനും സ്വാസികയും പ്രേമും ഒരുക്കിയിരുന്നു. സുരേഷ് ഗോപി മുതല്‍ ശ്വേത മേനോന്‍ വരെയുള്ള ഒരു വന്‍ താരനിര ഇരുവരുടെയും വിവാഹത്തില്‍ പങ്കെടുക്കാനും ആശംസകള്‍ നേരാനും എത്തിയിരുന്നു.

വിവാഹത്തിന് പൂള്‍ പാര്‍ട്ടി, ഗുലാബി തുടങ്ങി നിരവധി ചടങ്ങുകളും ഇരുവരും നടത്തിയിരുന്നു. പ്രേംസ്വാസിക വിവാഹത്തിന്റെ ചിത്രങ്ങള്‍ വൈറലായപ്പോള്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ക്കുണ്ടായിരുന്ന ഒരു സംശയം പ്രേം പ്രായത്തിന്റെ കാര്യത്തില്‍ സ്വാസികയെക്കാള്‍ ഇളയതാണോ എന്നതായിരുന്നു. ഇന്റര്‍നെറ്റ് ഡാറ്റബേസില്‍ സ്വാസികയുടെ പ്രായം 32ആണ്.

പ്രേമിന്റെ പ്രായത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് വ്യക്തമായ മറുപടി പിന്നീട് സ്വാസിക തന്നെ നല്‍കി. വിവാഹവുമായി ബന്ധപ്പെട്ട് വീണ മുകുന്ദന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക ഇതേ കുറിച്ചെല്ലാം സംസാരിച്ചു. ആള് മലയാളിയല്ലേ, സുന്ദരനാണല്ലോ, നോര്‍ത്ത് ഇന്ത്യനാണോ, നിങ്ങള്‍ ഒരേ പ്രായമാണോ, സ്വാസികയെക്കാള്‍ ഇളയതാണോ എന്നുള്ള ചോദ്യങ്ങള്‍ കേട്ടുകഴിഞ്ഞു.

ഭര്‍ത്താവ് പ്രേമിന് എന്നെക്കാള്‍ ഒരു വയസ് കൂടുതലാണെന്നാണ് സ്വാസിക പറഞ്ഞത്. മോഡലിംഗ് രംഗത്ത് നിന്നുമാണ് പ്രേം ജേക്കബ് അഭിനയമേഖലയിലെത്തുന്നത്. ഭര്‍ത്താവിന് മുന്‍തൂക്കം കൊടുക്കുന്ന വ്യക്തിയാണ് താനെന്ന് സ്വാസിക വിജയ് മുമ്പൊരിക്കല്‍ പറഞ്ഞിരുന്നു. പക്ഷെ പ്രേം അത്തരത്തില്‍ ഡോമിനേറ്റ് ചെയ്യാന്‍ ഇഷ്ടമല്ലാത്തയാളാണെന്നും സ്വാസിക വെളിപ്പെടുത്തിയിരുന്നു.

പുടവകൊടുക്കല്‍ ചടങ്ങിന് ശേഷം സ്വാസിക നേരെ പ്രേം ജേക്കബിന്റെ കാല്‍ക്കല്‍ വീണു. എന്നാല്‍ ഭാര്യക്ക് തന്റെ കാല്‍ക്കല്‍ തൊട്ട് നമസ്‌കരിക്കാമെങ്കില്‍ തിരിച്ചും അങ്ങനെ തന്നെയാകാമെന്ന ചിന്താഗതിക്കാരനാണ് പ്രേം. അതുകൊണ്ട് തന്നെ സ്വാസിക കാലില്‍ വീണ ശേഷം പ്രേമും അത് തന്നെ ആവര്‍ത്തിച്ചു. അത് വിവാഹം കൂടാന്‍ എത്തിയവര്‍ക്കും പുതിയ അനുഭവമായി.

2009 ല്‍ വൈഗൈ എന്ന തമിഴ് ചിത്രത്തില്‍ നായികയായി അഭിനയിച്ചുകൊണ്ടാണ് സ്വാസിക സിനിമ രംഗത്തേക്ക് എത്തുന്നത്. 2010 ല്‍ ഫിഡില്‍ എന്ന സിനിമയിലൂടെ മലയാളത്തിലും എത്തി. സീത എന്ന സീരിയലാണ് സ്വാസികയ്ക്ക് വഴിത്തിരിവായത്. ദത്തുപുത്രി, സീത എന്നീ സീരിയലുകള്‍ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.

തമിഴ് ചിത്രമായ ഗോരിപാളയം എന്ന ചിത്രത്തില്‍ നായികയായി, മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചു, പ്രഭുവിന്റെ മക്കള്‍, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നിവയില്‍ ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പ്രേം നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. ബിസിനസിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് സ്വാസികയുടെ ഭര്‍ത്താവ് പ്രേം ജേക്കബ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top