Connect with us

ഡബ്ല്യുസിസി പോലെയുളള സംഘടനകളില്‍ വിശ്വാസമില്ല, എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും; സ്വാസിക വിജയ്

Movies

ഡബ്ല്യുസിസി പോലെയുളള സംഘടനകളില്‍ വിശ്വാസമില്ല, എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും; സ്വാസിക വിജയ്

ഡബ്ല്യുസിസി പോലെയുളള സംഘടനകളില്‍ വിശ്വാസമില്ല, എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും; സ്വാസിക വിജയ്

അഭിനയമികവ് കൊണ്ട് പ്രേക്ഷകർ ഇഷ്ടപ്പെട്ട താരമാണ് സ്വാസിക വിജയ്. തമിഴിൽ തുടക്കം കുറിച്ച്, മലയാളത്തിൻ്റെ മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് സ്വാസിക ബിഗ് സ്ക്രീനിലേക്ക് എത്തിയത്. ഇന്ന് മലയാള സിനിമയിലെ ക്യാരക്റ്റര്‍ റോളുകളില്‍ ശക്തമായ സാന്നിധ്യമായി സ്വാസികയുണ്ട്. സഹോദരി, കാമുകി, കൂട്ടുകാരി എന്നിങ്ങനെ വേഷമെന്തുമാകട്ടെ അതു മികച്ചതായി പ്രതിഫലിപ്പിക്കുന്നതാണ് സ്വാസികയുടെ വിജയം.ഇപ്പോഴിതാ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിനെക്കുറിച്ചും ഡബ്ല്യുസിസിയെക്കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് സ്വാസിക. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്വാസിക മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

ഡബ്ല്യുസിസി പോലെയുളള സംഘടനകളില്‍ വിശ്വാസമില്ല. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഭയമില്ലാതെ പറയേണ്ടിടത്ത് പറയും. അതല്ലാതെ സംഘടനയുടെ പിന്‍ബലത്തില്‍ മാത്രമേ നമുക്കു സുരക്ഷിതമായ ജോലിയിടം സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്നൊന്നും ഞാന്‍ കരുതുന്നില്ലെന്നാണ് സ്വാസിക പറയുന്നത്.
അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് മൂലം എതിര്‍പ്പുഖള്‍ നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിനും സ്വാസിക മറുപടി പറയുന്നുണ്ട്. നിലപാടുകള്‍ വ്യക്തമായി പറയുമ്പോള്‍ സ്വാഭാവികമായും ദോഷങ്ങളുണ്ടാകുമെന്നാണ് സ്വാസിക പറയുന്നത്. കാര്യങ്ങള്‍ നേരെ ചൊവ്വേ സംസാരിക്കുന്നതാണു പലര്‍ക്കും ഇഷ്ടമില്ലാത്തത്.

വളഞ്ഞു മൂക്കു പിടിക്കുക, കള്ളത്തരം മനസില്‍ വച്ച് ചിരിക്കുക ഇതൊക്കെയാണ് ചിലര്‍ക്ക് താല്‍പര്യമെന്നും സ്വാസിക പറയുന്നു.എന്താണോ മനസില്‍ തോന്നുക അത് പറയുക എന്നതാണ് തന്റെ കാഴ്ചപ്പാട് എന്നാണ് സ്വാസിക പറയുന്നത്. അയ്യോ ഞാനിതു പറഞ്ഞാല്‍ നാളെ പ്രശ്‌നമാകുമോ ഇങ്ങനെ സംസാരിക്കാമോ എന്നൊക്കെ പേടിച്ച് എങ്ങനെയാണ് വര്‍ത്തമാനം പറയുക എന്നും സ്വാസിക പറയുന്നുണ്ട്.

എന്തായാലും എന്തെങ്കിലുമൊക്കെ കുറ്റം പറയാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്നുറപ്പാണ്. പറഞ്ഞു കഴിഞ്ഞ് അത് ചിലപ്പോള്‍ തെറ്റാകാം. മറ്റൊരാള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ മനസിലാകും. അടുത്ത തവണ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കും. ഇത് ജീവിതമാണ്. സംസാരിക്കുമ്പോള്‍ ഓട്ടോ കറക്ട് സംവിധാനം മനുഷ്യന് ഇല്ലല്ലോയെന്നും സ്വാസിക ചോദിക്കുന്നുണ്ട്. എല്ലാവരേയും സന്തോഷിപ്പിച്ച് നമുക്കൊരിക്കലും സംസാരിക്കാന്‍ പറ്റില്ലെന്നാണ് സ്വാസിക പറയുന്നത്.

എപ്പോഴും ചിരിച്ചു കൊണ്ട് പെരുമാറുന്നതിനെക്കുറിച്ചും സ്വാസിക മനസ് തുറക്കുന്നുണ്ട്. ആളുകളെ കാണുമ്പോള്‍, ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴൊക്കെ താനറയിയാതെ സന്തോഷത്തിലാകുമെന്നാണ് സ്വാസിക പറയുന്നത്. വീട്ടില്‍ വെറുതെയിരിക്കുമ്പോഴാണ് ആവശ്യമില്ലാത്തത് ചിന്തിച്ചു സങ്കടപ്പെടുന്നതും മുഖം വീര്‍പ്പിക്കുന്നതുമെന്നാണ് സ്വാസിക പറയുന്നത്.

നാട്ടുകാരുടെയടുത്ത് ചെല്ലുമ്പോള്‍ എന്താ അവളുടെ ചിരി, വീട്ടിലിരിക്കുമ്പോള്‍ മുഖം വീര്‍പ്പിക്കും എന്താ ഇത്ര ആലോചന എന്ന് അമ്മ ചോദിക്കാറുണ്ടെന്നും താരം പറയുന്നുണ്ട്. പൂജ വിജയ് എന്ന തന്റെ ഒറിജനല്‍ പേര് മാറ്റുന്നത് തമിഴില്‍ അഭിനയിച്ചപ്പോഴാണെന്നാണ് സ്വാസിക പറയുന്നത്. നൃത്തത്തിലൂടെയാണ് അഭിനയത്തോട് ഇഷ്ടം തോന്നുന്നത്.
താരങ്ങളില്‍ ചിലര്‍ ചില ചോദ്യങ്ങളോട് പെട്ടെന്ന് അസ്വസ്ഥ പ്രകടിപ്പിക്കുന്നത് നമ്മള്‍ കാണുന്നതാണല്ലോ, എന്തിനാണ് ആളുകള്‍ ചെറിയ കാര്യങ്ങള്‍ക്ക് ഇങ്ങനെ കുപിതരാകുന്നതെന്നാണ് അവതാരക കൂടിയായ സ്വാസിക ചോദിക്കുന്നത്. മികച്ച സ്വഭാവ നടിക്കുന്ന കേരള ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള നടിയാണ് സ്വാസിക. വാസന്തിയെന്ന ചിത്രത്തിലെ പ്രകടനത്തിനായിരുന്നു സ്വാസികയ്ക്ക് പുരസ്‌കാരം നേടിയത്.

ചതുരം ആണ് സ്വാസികയുടെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. റോഷന്‍ മാത്യു, അലന്‍സിയര്‍ ലോപ്പസ് എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ സംവിധാനം സിദ്ധാര്‍ത്ഥ് ഭരതന്‍ ആയിരുന്നു. ഇറോട്ടിക് ത്രില്ലര്‍ ആയിരുന്നു ചതുരം. ചിത്രത്തിലെ സ്വാസികയുടെ ബോള്‍ഡ് രംഗങ്ങള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണെന്നാണ് വിലയിരുത്തലുകള്‍. എ സര്‍ട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. ഉടയോള്‍, ജെന്നിഫര്‍ തുടങ്ങിയ സിനിമകളാണ് സ്വാസികയുടേതായി പുറത്തിറങ്ങാനുള്ളത്.

More in Movies

Trending