ജ്യോതിക മാം സൂര്യ സാറിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു കപ്പിൾ ഗോൾ തോന്നും, അവർ പ്രണയിക്കുന്നു’; അപർണ
ജ്യോതിക-സൂര്യ ദമ്പതികളെ മാതൃകാ ദമ്പതികള്‍ എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും കുടുംബവിശേഷങ്ങള്‍ അതുകൊണ്ട് തന്നെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ താരകുടുംബത്തിന് നിരവധി ഫോളോവേഴ്‌സും ഉണ്ട്.
താരങ്ങളുടെ പ്രണയവും വിവാഹവും ജീവിതവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയതാണ്. സൂര്യ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ പെട്ടെന്ന് തന്നെ സമ്മതം മൂളുകയായിരുന്നുവെന്ന് ഒരു തമിഴ് ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ജ്യോതിക പറഞ്ഞിരുന്നു.
അന്നും ഇന്നും ഒട്ടും വ്യാപ്തി കുറയാതെ പ്രണയിക്കുന്ന രണ്ടുപേർ കൂടിയാണ് സൂര്യയും ജ്യോതികയും. എന്താണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് ചോദിച്ചപ്പോൾ എന്റെ ഭർത്താവ് എന്നെ അത്ര നന്നായിയാണ് നോക്കുന്നത് എന്നാണ് ജ്യോതിക ഒരിക്കൽ മറുപടി പറഞ്ഞത്.ജ്യോതിക മാം സൂര്യ സാറിനെ കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ തന്നെ നമുക്ക് ഒരു കപ്പിൾ ഗോൾ തോന്നും. അതുകൊണ്ടാണ് വിവാഹം കഴിക്കുകയാണെങ്കിൽ ഭർത്താവായി വരുന്ന വ്യക്തി സൂര്യയെപ്പോലെയായിരിക്കണമെന്ന് ഞാൻ പറഞ്ഞത്. എനിക്ക് എങ്ങനെയുള്ള വൈഫ് വേണമെന്ന് ചോദിച്ചാൽ ഞാൻ ജ്യോതിക മാമിന്റെ പേര് മാത്രമെ പറയൂ.’
‘ജ്യോതിക മാം സൂരരൈ പോട്രിന്റെ സെറ്റിൽ വന്നിരുന്നു. അവിടെ നിന്നും മാം പിന്നീട് കൊയമ്പത്തൂരിലേക്ക് പോയി. അവിടെയാണ് മാമിന്റെ ഷൂട്ടിങ് നടക്കുന്നത്. മാം പോകാൻ തുടങ്ങുമ്പോഴേക്കും സൂര്യ സാറിന്റെ മുഖം മാറി സങ്കടം വരുന്നത്.’മാമിനൊപ്പം പോകാനൊക്കെ സാറിന് തോന്നൽ വരുന്നുണ്ടെന്ന് നമുക്ക് മനസിലാകും. ദിവസവും കാണുകയും ഒരുമിച്ച് സമയം ചിലവഴിക്കുകയും ചെയ്യുന്നവരാണ്. പക്ഷെ അവരുടെ റൊമാൻസ് ഇപ്പോഴുമുണ്ട്.’
‘ഒരിക്കലും അത് പോയിട്ടില്ല. അതൊക്കെ കാണുമ്പോൾ നമുക്കും തോന്നും ഇതുപോലൊരു പങ്കാളിയെ കിട്ടിയിരുന്നെങ്കിലെന്ന്. അവരുടെ മക്കളും വളരെ സ്വീറ്റാണ്’ അപർണ ബാലമുരളി പറഞ്ഞു. നടനും സംവിധായകനുമായ വിനീതും തനിക്ക് എത്രത്തോളം പ്രിയപ്പെട്ട ജോഡിയാണ് സൂര്യയും ജ്യോതികയുമെന്നും പറഞ്ഞു.ഞാൻ കോളജിൽ പഠിക്കുന്ന സമയത്താണ് സൂര്യ-ജ്യോതിക വിവാഹം നടക്കുന്നത്. ആ സമയത്ത് ആ വാർത്ത കേട്ടപ്പോൾ ഒരു സന്തോഷമാണ് തോന്നിയത്. അവരെ രണ്ടുപേരെയും നമുക്ക് ഇഷ്ടമാണ്. അവർ പരസ്പരം നല്ല സപ്പോർട്ടാണ്. ഒരു ദിവസം ഞാൻ കാറോടിച്ച് പോവുകയാണ് മദ്രാസിൽ.’
‘ആ സമയത്ത് ഒരാൾ സൂര്യയുടെ മീശയൊക്കെ വെച്ച് ബൈക്കിൽ വരുന്നു. അപ്പോൾ ഞാൻ ഇങ്ങനെ ചിന്തിച്ചു…. ആരാടാ.. ഇത് സൂര്യയുടെ സിങ്കം മീശയൊക്കെ വെച്ച് എന്ന്. അടുത്ത് വന്നപ്പോഴാണ് മനസിലായത് അത് സൂര്യ തന്നെ ആയിരുന്നുവെന്ന്. മകളും പിറകിൽ ഉണ്ടായിരുന്നു.’മോളെ സ്കൂളിൽ നിന്നും കൂട്ടികൊണ്ട് വരികയാണ് അദ്ദേഹം. ധ്യാൻ കണ്ടിട്ടുണ്ട് സൂര്യയെ കാണുമ്പോൾ തമിഴ്നാട്ടിലെ പോലീസുകാർ സല്യൂട്ട് ചെയ്യുന്നത്. കാരണം കാക്ക കാക്കയും സിങ്കവുമൊക്ക കണ്ട് ഇൻസ്പെയർ ആയി പോലീസിൽ ചേർന്ന നിരവധി പേരുണ്ട് തമിഴ്നാട്ടിൽ.’
‘അതുകൊണ്ട് അദ്ദേഹത്തെ കാണുമ്പോൾ അവർ അറിയാതെ സല്യൂട്ട് അടിച്ച് പോകുന്നതാണ്’ വിനീത് പറഞ്ഞു. വിനീത് ചെന്നൈയിലാണ് താമസം. സൂരരൈ പോട്രിൽ അഭിനയിച്ചതിന് അപർണയ്ക്കും സൂര്യയ്ക്കും ദേശീയ തലത്തിൽ അംഗീകാരങ്ങൾ ലഭിച്ചിരുന്നു.
വിനീതും അപർണയും ഒന്നിച്ച് അഭിനയിച്ച് റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ തങ്കമാണ്. മഹേഷിന്‍റെ പ്രതികാരത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള ശ്യാം പുഷ്കരനാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
സഹീദ് അറാഫത്താണ് തങ്കം സംവിധാനം ചെയ്യുന്നത്. ബിജു മേനോനാണ് വിനീതിനും അപർണയ്ക്കും പുറമെ ചിത്രത്തിൽ മറ്റൊരു പ്രധാന വേഷം ചെയ്യുന്നത്.