Connect with us

പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പോ?;കിടിലൻ മോഡേൺ ലുക്കിൽ സ്വാസിക!

Social Media

പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പോ?;കിടിലൻ മോഡേൺ ലുക്കിൽ സ്വാസിക!

പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പോ?;കിടിലൻ മോഡേൺ ലുക്കിൽ സ്വാസിക!

ഇന്ന് മിനിസ്‌ക്രീനിലെ ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന നടിയാണ് സ്വാസിക.വളരെ പെട്ടന്ന് താരം മിനിസ്‌ക്രീനിൽ നിന്നും ബിഗ്‌സ്‌ക്രീനിലേക്ക് ചേക്കേറിയത്.താരത്തിന് സിനിമയെന്നോ സീരിയൽ എന്നോ വ്യത്യാസമില്ലാതെ അവസരങ്ങൾ തേടിയെത്തുകയാണ്.തമിഴ് സിനിമയിലൂടെയാണ് സ്വാസിക അഭിനയ ജീവിതം ആരംഭിക്കുന്നത്.വളരെ പെട്ടന്നുള്ള വളർച്ചയായിരുന്നു താരത്തിന് സിനിമയിൽ ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് സ്വാസിക.

സീത എന്ന പരമ്പരയായിരുന്നു താരത്തിന്റെ കരിയർ ബ്രേക്ക് ആകുന്നത്.ശേഷം താരം ഇപ്പോൾ ചിത്രങ്ങളുമായി തിരക്കിലാണ്.കട്ടപ്പനയിലെ ഋതിക് റോഷനി’ലെ തേപ്പുകാരിയായും ‘സീത’യെന്ന സീരിയലിലെ സീതയായും ‘പൊറിഞ്ചു മറിയം ജോസി’ൽ ചെമ്പൻ വിനോദിന്റെ ഭാര്യയായെത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സ്വാസിക കൂടുതൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് സജീവമാകുകയാണ്. ‘ഇഷ്ക്’, ‘ഇട്ടിമാണി’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ സ്വാസിക അവതരിപ്പിച്ചിരുന്നു.

സാരിയും ചുരിദാറുമൊക്കെയണിഞ്ഞ് മലയാള തനിമയുള്ള വേഷത്തിലാവും മിനി സ്ക്രീൻ പ്രേക്ഷകർ സ്വാസികയെ അധികവും കണ്ടിട്ടുണ്ടാവുക. മോഡേൺ ലുക്കിലുള്ള സ്വാസികയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

നർത്തകിയും ടെലിവിഷൻ അവതാരകയുമായ സ്വാസിക ‘വൈഗൈ’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. സിനിമയ്ക്ക് ഒപ്പം തന്നെ സീരിയലുകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേത്രിയാണ് സ്വാസിക. ദത്തുപുത്രി, സീത എന്നീ സീരിയലുകൾ സ്വാസികയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്തിരുന്നു.

swasika new photoshoot

Continue Reading
You may also like...

More in Social Media

Trending

Recent

To Top