Connect with us

നിങ്ങളുടെ സപ്പോർട്ടാണ് കാരണം എപ്പോഴും അത് കൂടെ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു; നന്ദി അറിയിച്ച സ്വാസിക

Malayalam

നിങ്ങളുടെ സപ്പോർട്ടാണ് കാരണം എപ്പോഴും അത് കൂടെ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു; നന്ദി അറിയിച്ച സ്വാസിക

നിങ്ങളുടെ സപ്പോർട്ടാണ് കാരണം എപ്പോഴും അത് കൂടെ ഉണ്ടായിരിക്കുമെന്ന് വിശ്വസിക്കുന്നു; നന്ദി അറിയിച്ച സ്വാസിക

തന്റെ പേജിൽ സമൂഹിക മാധ്യമങ്ങളിൽ അനാവശ്യ പോസ്റ്റുകൾ പ്രചരിപ്പിക്കുന്ന വ്യാജ ഫെയ്സ്ബുക്ക് പേജിനെതിരേ നടി സ്വാസിക എത്തിയിരുന്നു .. പേജിനെതിരേ സെെബർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ടെന്നും നടപടികൾ സ്വീകരിച്ചു കഴി ഞ്ഞുവെന്നും നടി വ്യക്തമാക്കിയതിനൊപ്പം പേജ് റിപ്പോർട്ട് ചെയ്യാനും നടി ആരാധകരോട് ആവശ്യപ്പെട്ടിരുന്നു.

ഇപ്പോഴിതാ ആരാധകരുടെ പിന്തുണയ്ക്ക് നന്ദിയറിയിച്ച് എത്തിയിരിക്കുകയാണ് നടി.

എല്ലാവർക്കും നന്ദി . എന്റെ പേരിൽ തുടങ്ങിയ ആ ഫേക്ക് പേജ് ഇപ്പോൾ നിലവിൽ ഇല്ല. നിങ്ങളുടെ സപ്പോർട്ട് ആണു ഇതിനു കാരണം. എന്നും എപ്പോഴും അത് കൂടെ ഉണ്ടായിരിക്കും എന്ന് വിശ്വസിക്കുന്നു.
– സ്വാസിക

സ്വാസിക സീത യെന്നാണ് ഫേസ്ബുക്ക് പേജ്. പേജിൽ നടി അനുപമ പരമേശ്വരന്റേതടക്കമുള്ള മോർഫ് ചെയ്ത ചിത്രങ്ങൾ പോസ്റ്റ് ചെയിതിരുന്നു

സ്വാസികയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രിയ സുഹൃത്തുക്കളെ ഈയിടെ എന്റെ പേരിൽ ഒരു വ്യാജ ഫേസ്ബുക് പേജിൽ നിന്നും അനാവശ്യമായ പോസ്റ്റുകൾ വരുന്നതായി ശ്രദ്ധയിൽ പെട്ടു, അതിനെതിരെയായുള്ള സൈബർ നടപടികൾ നടക്കുകയാണ് . എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാം സുഹൃത്തുക്കളും താഴെ കൊടുത്തിരിക്കുന്ന പേജ് ലിങ്ക് കയറി റിപ്പോർട്ട്‌ ചെയ്യുക.

swasika

Continue Reading
You may also like...

More in Malayalam

Trending

Malayalam