Bollywood
മുന്‍ കമുകന് റിത്തിക് ഭാസിനെ ഒഴിവാക്കി; പുതിയ കാമുകനുമായി ചുറ്റിയടിച്ച് സുസ്മിതാ സെൻ !!
മുന്‍ കമുകന് റിത്തിക് ഭാസിനെ ഒഴിവാക്കി; പുതിയ കാമുകനുമായി ചുറ്റിയടിച്ച് സുസ്മിതാ സെൻ !!
മുന്‍ കമുകന് റിത്തിക് ഭാസിനെ ഒഴിവാക്കി; പുതിയ കാമുകനുമായി ചുറ്റിയടിച്ച് സുസ്മിതാ സെൻ !!
പ്രണയങ്ങൾ ഉണ്ടാകുന്ന കാര്യത്തിലും സ്വന്തം പ്രണയം തുറന്നു പറയുന്ന കാര്യത്തിലും ഒട്ടും മടിയില്ലാത്ത താരമാണു സുസ്മിതാ സെൻ. മുൻ കാമുകൻ റിത്തിക് ഭാസിനുമായി പിരിഞ്ഞതിനു ശേഷം സുസ്മിതാ സെൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നു നേരത്തെ വാർത്തകൾ വന്നിരുന്നു. ആ പ്രണയം സമ്മതിക്കുന്ന വിധത്തിലാണു കാര്യങ്ങളുടെ പോക്ക്.
റഹ്മാൻ ഷോൾ എന്നയാളാണു സുസ്മിതയുടെ പുതിയ കാമുകൻ. കഴിഞ്ഞദിവസം രണ്ടു പേരും മുംബൈ എയർപോർട്ടിൽ പപ്പരാസികളുടെ മുന്നിൽ പെട്ടിരുന്നു. എന്നാൽ, ഒരു വിരോധവും കൂടാതെ സുസ്മിതയും റഹ്മാനും ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇപ്പോഴിതാ അവർ വീണ്ടും പ്രണയകുടീരമായ താജ് മഹലിന് മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
വളരെ സന്തോഷത്തോടെയാണു രണ്ടു പേരും ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഈ ചിത്രങ്ങൾ സുസ്മിത ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നിരവധി ആരാധകരാണ് ഈ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.
Susmitha Sen’s new lover