Connect with us

ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയും; സുശാന്തിന്റെ മരണത്തോടെ തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ പങ്കുവെച്ച് റിയ ചക്രബര്‍ത്തി

Bollywood

സുശാന്ത് സിങ് രാജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയോടെ നിരന്തരം ഭീഷണികളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നുവെങ്കിലും നടി റിയ നിശ്ശബ്ദയായിരുന്നു. അതിനിടയിൽ റിയയ്ക്കെതിരെ ഭീഷണി സന്ദേശവുമായി രംഗത്തു വന്നിരിക്കുകയാണ് ചിലർ. റിയ തന്നെയാണ് ഇക്കാര്യം സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

ബലാത്സംഗം ചെയ്ത് കൊല്ലും എന്ന തരത്തിലുള്ള സന്ദേശങ്ങളാണ് തനിക്ക് സോഷ്യല്‍ മീഡിയയില്‍ വരാറുള്ളത് എന്നാണ് റിയ പറയുന്നത്. മന്നു റൗത്ത് എന്ന അക്കൗണ്ടില്‍ നിന്നും തനിക്ക് ലഭിച്ച ഒരു സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് അടക്കമാണ് റിയയുടെ പോസ്റ്റ്.

‘സ്വർണക്കടത്തുകാരിയെന്നു വിളിച്ചു. ഞാൻ പ്രതികരിക്കാൻ നിന്നില്ല. കൊലപാതകിയെന്നു വിളിച്ചു. അപ്പോഴും മിണ്ടിയില്ല. പലവട്ടം നാണം കെടുത്തി. അപ്പോഴൊന്നും ഞാൻ പ്രതികരിക്കാൻ പോയില്ല.

എന്റെ മൗനമാണോ നിങ്ങൾക്ക് ഇത്തരം സന്ദേശങ്ങൾ അയയ്ക്കാനുള്ള അനുവാദം തന്നത്? ഉടൻ ആത്മഹത്യ ചെയ്തില്ലെങ്കിൽ ബലാത്സംഗം ചെയ്ത് കൊന്നുകളയുമത്രേ.

നിങ്ങൾ പറഞ്ഞതിന്റെ ഗൗരവത്തെക്കുറിച്ച് ശരിക്ക് ചിന്തിച്ചിട്ടു തന്നെയാണോ ഇതു പറഞ്ഞിരിക്കുന്നത്? ഇതെല്ലാം കുറ്റകൃത്യങ്ങളാണ്. നിയമപ്രകാരം ആരും, ഞാൻ ആവർത്തിച്ചു പറയാം ആർക്കെതിരെയും ഇത്തരം ഉപദ്രവങ്ങൾ ഉണ്ടാകരുത്.

ഞാൻ സൈബർ ക്രൈം പോലീസിന്റെ സഹായം തേടുകയാണ്. ഇതിനെതിരെ എത്രയും പെട്ടെന്നു നടപടിയെടുക്കണം.’

More in Bollywood

Trending