Connect with us

റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക് ചക്രവർത്തി കസ്റ്റഡിയിൽ! വാട്സാപ് ചാറ്റുകൾ കുരുക്കായി മാറുന്നു

News

റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക് ചക്രവർത്തി കസ്റ്റഡിയിൽ! വാട്സാപ് ചാറ്റുകൾ കുരുക്കായി മാറുന്നു

റിയ ചക്രവർത്തിയുടെ സഹോദരൻ ഷൊവിക് ചക്രവർത്തി കസ്റ്റഡിയിൽ! വാട്സാപ് ചാറ്റുകൾ കുരുക്കായി മാറുന്നു

ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം നടക്കുകയാണ്. സുശാന്തിന്റെ മുൻ കാമുകി റിയ ചക്രവർത്തിയുടെ സഹോദരൻ പിടിയിലായെന്ന് റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഷൊവിക് ചക്രവർത്തിയെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) കസ്റ്റഡിയിലാണ്.

മുംബൈയിലെ വസതിയിൽ വെള്ളിയാഴ്ച രാവിലെ എൻസിബി റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനു പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ഷൊവിക്കിന്റെ ലാപ്ടോപ്പും പിടിച്ചെടുത്തു. എൻസിബി മുംബൈയിൽ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരൻ സഈദ് വിലാത്ര(20) യുമായി ഷൊവിക്കിനും സുശാന്തിന്റെ മുൻ മാനേജർ സാമുവൽ മിറാൻഡയ്ക്കും ബന്ധമുണ്ടെന്നു തെളിഞ്ഞിരുന്നു. സാമുവൽ മിറാൻഡയും എൻസിബി കസ്റ്റഡിയിലാണ്. കഴിഞ്ഞ ദിവസം അന്ധേരിയിൽനിന്നാണ് വിലത്ര അറസ്റ്റിലായത്. 2,081 യുഎസ് ഡോളർ, 180 ബ്രിട്ടിഷ് പൗണ്ട്, 15 ദിർഹം, 9,55,750 രൂപ എന്നിവയും ഇയാളിൽനിന്നു പിടിച്ചെടുത്തിരുന്നു.

ബാന്ദ്രയിൽ ഭക്ഷണശാല നടത്തിയിരുന്ന ഇയാൾക്ക് ലോക്ഡൗൺ ആയതോടെ വരുമാനമില്ലാതെയായി. തുടർന്നാണ് ലഹരിമരുന്നുകളുടെ ഇടപാടിൽ സജീവമായതെന്ന് എൻസിബി ഉദ്യോഗസ്ഥർ പറഞ്ഞു. ഷൊവിക് ചക്രവർത്തിക്കും സുശാന്തിന്റെ ഹൗസ് മാനേജരായിരുന്ന സാമുവേൽ മിരാൻഡയ്ക്കും ഇയാൾ കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം.

ഇയാളും ഷൊവിക്കും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങൾ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെടുത്തിരുന്നു. റിയ ചക്രവർത്തിയും ഗോവയിലെ ഹോട്ടൽ നടത്തിപ്പുകാരനും ഡ്രഗ് ഡീലറുമായ ഗൗരവ് ആര്യയുമായുള്ള വാട്സാപ് സന്ദേശങ്ങളാണ് ഷോവിക്കിലേക്കെത്താൻ എൻസിബിയെ സഹായിച്ചത്. ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ചാറ്റ് എൻസിബി റിയയുടെ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിനിടയിൽ റിയ ചക്രവർത്തിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്. സുശാന്തിന്റെ മരണത്തിൽ റിയയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് താരത്തിന്റെ പിതാവ് കേസ് കൊടുത്തതാണ് തുടക്കം.

More in News

Trending

Recent

To Top