Connect with us

സുശാന്തിന്റെ അപൂര്‍വ കഴിവ് ആരും അറിഞ്ഞില്ല; വീഡിയോയുമായി സഹോദരി

Bollywood

സുശാന്തിന്റെ അപൂര്‍വ കഴിവ് ആരും അറിഞ്ഞില്ല; വീഡിയോയുമായി സഹോദരി

സുശാന്തിന്റെ അപൂര്‍വ കഴിവ് ആരും അറിഞ്ഞില്ല; വീഡിയോയുമായി സഹോദരി

ബോളിവുഡില്‍ പകരക്കാരനില്ലാത്ത നടനായിരുന്നു അന്തരിച്ച സുശാന്ത്. സുശാന്തിന്റെ സിനിമകള്‍ പ്രേക്ഷകരുടെ ഇടയില്‍ ഇന്ന് വേദനയാണ് സൃഷ്ടിക്കുന്നത്. സുശാന്തിന്റെ മരണത്തില്‍ മൂന്ന് വ്യത്യസ്ത എഫ്‌ഐആറാണ് ഫയല്‍ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ സുശാന്തിന്റെ അപൂര്‍വ്വ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സഹോദരി ശ്വേത സിങ്ങ് കൃതി. അപൂര്‍വ്വ പ്രതിഭ എന്ന് കുറിച്ച് കൊണ്ടായിരുന്നു വീഡിയോ പങ്കുവെച്ചത്. ഒരേ സമയം രണ്ട് കൈകള്‍ കൊണ്ട് എഴുതുന്ന വീഡിയോ ആയിരുന്നു ഇത്. ലോകത്തില്‍ 1% ആളുകള്‍ക്ക് മാത്രമാണ് ഈ കഴിവ് ഉള്ളത് എന്നും ശ്വേത കൂട്ടിച്ചേര്‍ത്തു. എന്റെ മികച്ച സഹോദരന്‍ സുശാന്തിന് നീതി ലഭിക്കണം തുടങ്ങിയ ഹാഷ് ടാഗോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത് സുശാന്തിന്റെ ഈ അപൂര്‍വ്വ വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്തിട്ട്. സോഷ്യല്‍ മീഡിയയിലും സമൂഹമാധ്യമങ്ങളിലും വൈറലാണ് വീഡിയോ.

അതേ സമയം സുശാന്തിന്റെ വിഷാദ രേഗത്തെ കുറിച്ച് സഹോദരിക്ക് അറിവുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുകയാണ്. സുശാന്തും സഹോദരി പ്രിയങ്കയും തമ്മിലുള്ള ചാറ്റാണ് പുറത്തു വന്നിരിക്കുന്നത്. ജൂണ്‍ എട്ടിന് രോഗത്തെ കുറിച്ച് സുശാന്ത് സഹോദരിയോട് പറഞ്ഞിരുന്നു. ഈ സമയത്ത് റിയ ചക്രബര്‍ത്തിയും സുശാന്തിനൊപ്പം മുംബൈയിലെ ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലിബ്രിയം, നെക്‌സിറ്റോ തുടങ്ങിയ മരുന്നുകള്‍ കഴിക്കാന്‍ സുശാന്തിനോട് പ്രിയങ്ക നിര്‍ദേശിക്കുന്നതാണ് ചാറ്റിലുള്ളത്. അത്യാവശ്യഘട്ടങ്ങളില്‍ കഴിക്കാന്‍ ലോണാസെപ് എന്ന മരുന്നും സൂക്ഷിക്കാന്‍ പറയുന്നുണ്ട്. എന്നാല്‍ ഡോക്ടറുടെ കുറിപ്പില്ലാത മരുന്ന് ലഭിക്കില്ലെന്നാണ് എസ്എസ്ആര്‍ ചാറ്റിന് മറുപടി നല്‍കുന്നത്. പിന്നീട് സഹോദരി കുറിപ്പടി അയച്ച് കൊടുക്കുന്നുണ്ട്. മുംബൈയില്‍ ഏറ്റവും മികച്ച ഡോക്‌റെ സമീപിക്കാന്‍ തന്റെ സുഹൃത്തായ ഡോക്ടര്‍ സഹായിക്കുമെന്നും ഇക്കാര്യം പുറത്തറിയില്ലെന്നും പ്രിയങ്ക സുശാന്തിനോട് പറയുന്നു. നേരത്തെ സുശാന്തിന്റെ രോഗത്തെ കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നുമായിരുന്നു കുടുംബംഗങ്ങള്‍ പ്രതികരിച്ചിരുന്നത്. എന്നാല്‍ സഹോദരിയുമായുള്ള സുശാന്തിന്റെ ചാറ്റ് പുറത്തു വന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമാകുകയാണ്.

More in Bollywood

Trending