News
സുശാന്തിന്റെ മരണ ശേഷം കാമുകിയായ റിയയുടെ ഫോണിലേയ്ക്ക് എത്തിയത് അയാളുടെ 44 കോളുകള്‍; നടന്റെ മരണത്തില്‍ വീണ്ടും ആരോപണവുമായി രാഹുല്‍ ഷിവാലെ
സുശാന്തിന്റെ മരണ ശേഷം കാമുകിയായ റിയയുടെ ഫോണിലേയ്ക്ക് എത്തിയത് അയാളുടെ 44 കോളുകള്‍; നടന്റെ മരണത്തില്‍ വീണ്ടും ആരോപണവുമായി രാഹുല്‍ ഷിവാലെ
നിരവധി ആരാധകരുള്ള ബോളിവുഡ് നടനായിരുന്നു സുശാന്ത് സിംഗ് രജ്പുത്ത്. അദ്ദേഹത്തിന്റെ മരണം ആരാധകര്‍ക്കേറെ ആഘാതമാണ് നല്‍കിയത്. ഇപ്പോഴും താരത്തിന്റെ മരണം വിശ്വസിക്കാനാകാത്ത സ്ഥിതിയിലാണ് പലരും. താരത്തിന്റെ മരണ സമയത്ത് നിരവധി ആരോപണങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നത്.
എന്നാല്‍ ഇപ്പോഴിതാ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ശിവസേനാ നേതാവും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെയ്ക്കെതിരെ വീണ്ടും ആരോപണം വന്നിരിക്കുകയാണ്. ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം ലോക്സഭാംഗം രാഹുല്‍ ഷിവാലെയാണ് സുശാന്തിന്റെ മരണത്തില്‍ ആദിത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചത്.
സുശാന്തിന്റെ കാമുകിയും കേസില്‍ ആരോപണ വിധേയയുമായിരുന്ന റിയ ചക്രവര്‍ത്തിക്ക് 44 ഫോണ്‍കോളുകളാണ് ‘എയു’ (AU) എന്ന് സേവ് ചെയ്തിരിക്കുന്ന നമ്പറില്‍നിന്ന് വന്നത്. എയു എന്നത് ആദിത്യ താക്കറെയാണെന്ന് ബിഹാര്‍ പൊലീസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ സിബിഐ അന്വേഷണം എവിടെവരെയെത്തി? എന്നും രാഹുല്‍ ഷിവാലെ ചോദിച്ചു. ഏക്നാഥ് ഷിന്‍ഡെ വിഭാഗം എംഎല്‍എമാരും ബിജപി അംഗങ്ങളും മഹാരാഷ്ട്ര നിയമസഭാ വളപ്പില്‍ ‘ആരാണ് എയു’ എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിഷേധിച്ചു.
സ്വന്തം പാര്‍ട്ടിയോട് കൂറില്ലാത്ത ഒരാളില്‍ നിന്ന് താന്‍ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് രാഹുല്‍ ഷിവാലെയുടെ ആരോപണത്തിന് ആദിത്യ മറുപടി നല്കി. എനിക്ക് താങ്കളോട് കൂടുതല്‍ സ്നേഹമേയുള്ളൂ. സ്വന്തം വീട്ടിലും പാര്‍ട്ടിയിലും വിശ്വസ്തനല്ലാത്ത് ഒരാളില്‍ നിന്ന് ഇതില്‍ കവിഞ്ഞൊന്നും പ്രതീക്ഷിക്കാനില്ല. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയുടെ ഭൂമിതട്ടിപ്പ് വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഇപ്പോള്‍ ഈ പ്രശ്നം ഉയര്‍ത്തികൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയയുടെ ഫോണിലുള്ള ‘എയു’ എന്ന പേരിനെച്ചൊല്ലി നേരത്തേയും ആദിത്യയ്ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആദിത്യ താക്കറേ @എയു താക്കറേ എന്നാണ് ട്വിറ്ററില്‍ അദ്ദേഹത്തിന്റെ പേര്. എന്നാല്‍ എയു എന്നത് മറ്റൊരു സുഹൃത്താണെന്നും ആദിത്യയെ ഇന്നേവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഫോണ്‍ നമ്പര്‍ തന്റെ പക്കല്‍ ഇല്ലെന്നുമാണ് റിയ അന്ന് പ്രതികരിച്ചത്.
2020 ജൂണ്‍ 14നാണ് സുശാന്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. പട്ന സ്വദേശികളായ കൃഷ്ണകുമാര്‍ സിംഗ് ഉഷാ സിംഗ് ദമ്ബതിമാരുടെ ഇളയ മകനായി 1986ലാണ് സുശാന്ത് ജനിച്ചത്. പഠനത്തില്‍ മാത്രമല്ല സ്!പോര്ട്സിലും എന്നും മുന്നിലായിരുന്നു സുശാന്ത്. 2008 മുതല്‍ ടെലിവിഷന്‍ പരമ്ബരകളില്‍ സജീവമായിരുന്നു താരം. കിസ് ദേശ് മേം ഹെ മേരാ ദില്‍ ആയിരുന്നു ആദ്യ പരമ്ബര. 2009 ല്‍ ആരംഭിച്ച പവിത്ര രിഷ്ത കരിയര്‍ മാറ്റി മറിച്ചു. 2011 വരെ സുശാന്ത് ഈ സീരിയലിന്റെ ഭാഗമായിരുന്നു.
പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ചേതന്‍ ഭഗത്തിന്റെ ‘ത്രീ മിസ്റ്റേക്സ് ഓഫ് ലൈഫ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി അഭിഷേക് കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘കായ് പോ ചെ ആയിരുന്നു’ ആദ്യ സിനിമ. 2013 ല്‍ പുറത്തിറങ്ങിയ സിനിമയിലെ സുശാന്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ ബോളിവുഡിന്റെ ഭാവി കാല താരങ്ങളിലൊരാളായി സുശാന്ത് വിലയിരുത്തപ്പെട്ടു. അതേവര്‍ഷം പുറത്തിറങ്ങിയ ശുദ്ധ് ദേശീ റൊമാന്‍സ് എന്ന ചിത്രവും ഹിറ്റായി.
ക്രിക്കറ്റ് താരം എം.എസ്.ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം.എസ്.ധോണി അണ്‍ടോള്‍ഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാര്‍നാഥ്, വെല്‍കം ടു ന്യൂയോര്‍ക്ക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ടെലിവിഷന്‍ താരം, അവതാരകന്, നര്ത്തകന് എന്നീ നിലയിലും താരം പ്രശസ്തനായിരുന്നു.
