Connect with us

മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് നമ്രത ശിരോദ്കര്‍

News

മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് നമ്രത ശിരോദ്കര്‍

മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് നമ്രത ശിരോദ്കര്‍

നിരവധി ആരാധകരുള്ളറ നടിയാണ് നമ്രത ശിരോദ്കര്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. മമ്മൂട്ടി നായകനായ ഏഴുപുന്ന തരകനിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടിയായി മാറുകയായിരുന്നു നമ്രത. ഏഴ് വര്‍ഷം നീണ്ട കരിയറിനൊടുവില്‍ 2004ല്‍, തെലുങ്കു സൂപ്പര്‍താരം മഹേഷ് ബാബുവുമായുള്ള വിവാഹത്തിന് ശേഷം നമ്രത തന്റെ സിനിമാ ജീവിതം എന്നന്നേക്കുമായി അവസാനിപ്പിച്ചു.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറിയിരിക്കുന്നത്. വിവാഹത്തിന് മുന്‍പ് മഹേഷ് ബാബു തനിക്ക് മുന്നില്‍ ഒരു നിബന്ധന വച്ചുവെന്നും അതുകൊണ്ടാണ് അഭിനയം നിര്‍ത്തിയതെന്നും നമ്രത പറയുന്നു.
മഹേഷിന് ജോലിയില്ലാത്ത ഒരു ഭാര്യയെയായിരുന്നു വേണ്ടത്. അതുകൊണ്ടാണ് തുടര്‍ന്ന് അഭിനയിക്കാതിരുന്നത്.

അദ്ദേഹത്തിന്റെ നിലപാട് നേരത്തേ വ്യക്തമാക്കിയിരുന്നു. ഞാന്‍ സിനിമയില്‍ എന്നല്ല ഒരു ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കില്‍ കൂടി അദ്ദേഹം എന്നോട് ജോലി വിടാന്‍ പറയുമായിരുന്നു. മഹേഷ് ബാബുവിനെപ്പോലെ തനിക്കും ഒരു നിബന്ധനയുണ്ടായിരുന്നുവെന്ന് നമ്രത പറഞ്ഞു. താന്‍ മുംബൈയില്‍ നിന്നാണ്. വിവാഹശേഷം ഹൈദരാബാദിലെ മഹേഷ് ബാബുവിന്റെ വലിയ ബംഗ്ലാവില്‍ ജീവിക്കുന്നതില്‍ എനിക്ക് ആശങ്കകളുണ്ടായിരുന്നു.

ഹൈദരാബാദിലേക്ക് താന്‍ താമസം മാറണമെങ്കില്‍ കുറച്ച് നാളത്തെ സമയം വേണമെന്ന് പറഞ്ഞു. വിവാഹശേഷം മഹേഷ് മുംബൈയിലേക്ക് വന്നു. വിവാഹത്തിന് മുന്നോടിയായി തന്റെ എല്ലാ സിനിമകളും തീര്‍ത്തു. അതിന് ശേഷം എല്ലാ ജോലിയും അവസാനിപ്പിച്ചു. അഭിനയത്തിലേക്ക് ഒരിക്കല്‍ പോലും മടങ്ങിവരാന്‍ ഉദ്ദേശിച്ചില്ല. വീട് വിട്ട് ഷൂട്ടിങ് സെറ്റില്‍ അധികസമയം ചെലവഴിക്കാന്‍ സാധിക്കില്ലെന്നും നമ്രത പറഞ്ഞു.

More in News

Trending

Recent

To Top