Bollywood
ചന്ദ്രനിൽ സ്ഥലം വാങ്ങിയ നടൻ – സുശാന്ത് സിംഗ് രാജ്പുത് !
ചന്ദ്രനിൽ സ്ഥലം വാങ്ങിയ നടൻ – സുശാന്ത് സിംഗ് രാജ്പുത് !
By
നടക്കാതെ പോയ സ്വപ്നങ്ങൾ മക്കളിലൂടെ സാക്ഷാത്കരിക്കുന്ന അച്ഛനന്മ്മമാരെ നമ്മൾ കണ്ടട്ടുണ്ട്. എന്നാൽ താനാഗ്രഹിച്ചത് നടക്കാതെ പോയപ്പോൾ അത് ആഗ്രഹമുള്ളവരിലൂടെ സാക്ഷാത്കരിക്കുകയാണ് നടൻ സുശാന്ത് സിങ് രാജ്പുത് . ബഹിരാകാശ ശാസ്ത്രജ്ഞൻ ആകാമായിരുന്നു സുശാന്തിന് ആഗ്രഹം.
സാധിക്കാതെപോയ സ്വപ്നത്തിനു പകരം അദ്ദേഹം ബഹിരാകാശം സ്വപ്നംകാണുന്ന കുട്ടികളെ അതിനായി സഹായിക്കുകയാണിപ്പോള്‍. ‘ചന്ദ്രയാന്രണ്ടി’നെക്കുറിച്ച് നാഷണല്‍ ജിയോഗ്രാഫിക് ചാനലില്‍ സംപ്രേഷണംചെയ്ത പ്രത്യേകപരിപാടിയിലാണ് തന്റെ നടക്കാതെപോയ സ്വപ്നത്തെക്കുറിച്ച് താരം വിവരിച്ചത്.
‘കുട്ടിയായിരിക്കുമ്പോള്‍ ബഹിരാകാശശാസ്ത്രജ്ഞനാകാന് അതിയായി ആഗ്രഹിച്ചിരുന്നു. ഇതിനായി എവിടെപ്പോകണമെന്ന് എനിക്കറിയില്ലായിരുന്നു. നാസയുടെ ഭാഗമാകാന്‍ കുറെ ശ്രമം നടത്തി. തഴയപ്പെട്ടു. അതിനിടെ വളരെ ശക്തിയേറിയ ദൂരദര്‍ശിനി ഞാന്‍ സ്വന്തമാക്കി. രാത്രിയില്‍പോലും ഏതൊരു വസ്തുവിനെയും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ഇതിലൂടെ കഴിയും’ സുശാന്ത് പറഞ്ഞു.
രണ്ടുവര്‍ഷംമുമ്പ് താരത്തിന് നാസയില്പോകാന് അവസരം കിട്ടി. അവിടെ ശില്പശാലയും നടത്തി. ഒരുവര്‍ഷത്തിനുശേഷം രണ്ടുകുട്ടികളെ നാസയിലെത്തിച്ചു. അവരിലൊരാള്‍ക്ക് സ്വര്ണമെഡല്കിട്ടി. ഇപ്പോള്‍ ആ കുട്ടി ബഹിരാകാശശാസ്ത്രജ്ഞനാകാനുള്ള തയ്യാറെടുപ്പിലാണെന്നും അദ്ദേഹം പറഞ്ഞു. നാസയിലേക്ക് നൂറുകുട്ടികളെ അയക്കാന്‍ പദ്ധതിയിടുന്നതായും സുശാന്ത് കൂട്ടിച്ചേര്‍ത്തു.ചന്ദ്രനിലെ ഭൂമിയില്നിന്നുകാണാന് കഴിയാത്തഭാഗത്ത് സ്ഥലവും വാങ്ങിയിട്ടുണ്ട് ഈ നടന്.
Sushant sing rajput about childhood dreams
