താങ്കള്‍ എപ്പോഴും പ്രചോദനമായിരുന്നു; ഹൃദയ സ്പർശിയായ കുറിപ്പ് പങ്കുവെച്ചുകൊണ്ട് സുഷമ സ്വരാജിന് ആദരാഞ്ജലികൾ അർപ്പിച്ച് മുൻ ലോക സുന്ദരി
Published on
അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ സുഷമാ സ്വരാജിന് ആദരവര്‍പ്പിച്ച് മുൻ ലോക സുന്ദരി മാനുഷി ചില്ലാർ. ഹൃദയ സ്പർശിയായ കുറിപ്പും രണ്ടു ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് മാനുഷി രംഗത്തെത്തിയിരിക്കുന്നത്. മാനുഷിയുടെ കുറിപ്പ് ഇങ്ങനെ :
എപ്പോഴും താങ്കളെ ഓര്‍ക്കും. താങ്കള്‍ എപ്പോഴും പ്രചോദനമായിരുന്നു. നേതൃത്വത്തിന്റെ അര്‍ഥം
നേതൃത്വത്തിന്റെ അർത്ഥം കാട്ടിത്തന്നതിന് നന്ദി, സുഷമ സ്വരാജ്.. എന്നാണ് മാനുഷി ചില്ലര്‍ എഴുതിയിരിക്കുന്നത്. എന്നെയോര്‍ത്ത് അഭിമാനിക്കുന്നുവെന്ന് പറഞ്ഞ നിമിഷവും വളരെ വിലപ്പെട്ടതാണെന്ന് മറ്റൊരു ഫോട്ടോയില്‍ മാനുഷി എഴുതി. നേരത്തെ മാനുഷിയെ കൂടാതെ, പ്രമുഖരും സാധാരണക്കാരുമടക്കം നിരവധിയാളുകളാണ് സുഷമ സ്വരാജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു .
sushama swaraj- manushi chillar- heart felt post
.
Continue Reading
You may also like...
Related Topics:heartfelt tweet, Manushi Chhillar, sushama swaraj
